Categories: Top News

ഉത്ര വധക്കേസില്‍ പ്രതി സൂരജിന്റെ അമ്മ രേണുകയും സഹോദരിയും കസ്റ്റഡിയില്‍

കൊല്ലം: ഉത്ര വധക്കേസില്‍ പ്രതി സൂരജിന്റെ അമ്മ രേണുകയെയും സഹോദരിയെയും പൊലീസ് കസ്റ്റഡിയിലെടുത്തു. പുനലൂര്‍ പൊലീസാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായ ശേഷമാവും അറസ്റ്റ് സംബന്ധിച്ച തീരുമാനമുണ്ടാവുക.

കുഴിച്ചിട്ട സ്വര്‍ണം മുഴുവന്‍ ഉത്രയുടേത് തന്നെയാണെന്ന് സൂരജിന്റെ അമ്മ സമ്മതിച്ചു. ഉത്രയുടെയും സൂരജിന്റെയും വിവാഹ ആല്‍ബവുമായാണ് ഇവരെ ക്രൈംബ്രാഞ്ചിന്റെ ഓഫീസില്‍ എത്തിച്ചത്. ഇവരെ കൂടുതല്‍ ചോദ്യം ചെയ്യലിന് വിധേയരാക്കുമെന്നാണ് വിവരം. ഇവര്‍ക്കെതിരെ ഗാര്‍ഹിക പീഡനത്തിന് കേസെടുത്തിരുന്നു.

സൂരജിന്റെ അച്ഛന്‍ സുരേന്ദ്രനെ തിങ്കളാഴ്ച അറസ്റ്റ് ചെയ്തിരുന്നു. സൂരജിനെയും സുരേന്ദ്രനെയും ക്രൈംബ്രാഞ്ച് ഒരുമിച്ചിരുത്തി ചോദ്യം ചെയ്തു. സുരേന്ദ്രന്‍ പൊലീസിന് കാണിച്ചുകൊടുത്ത കുഴിച്ചിട്ട 38 പവന്‍ ഉത്രയുടേത് തന്നെയാണെന്ന് ഇവര്‍ സമ്മതിച്ചിട്ടുണ്ടെന്നാണ് വിവരം. സ്വര്‍ണം കുഴിച്ചിട്ട വിവരം രേണുകയ്ക്കും അറിയാമായിരുന്നെന്നും ഇവര്‍ വെളിപ്പെടുത്തി. റൂറല്‍ എസ്.പിയുടെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യല്‍.

തെളിവ് നശിപ്പിക്കല്‍, ഗൂഡാലോചന, ഗാര്‍ഹിക പീഡനം എന്നിവ ചുമത്തിയാണ് സുരേന്ദ്രനെതിരെ കേസെടുത്തിരിക്കുന്നത്.

സ്വര്‍ണം കുഴിച്ചിട്ടതിലടക്കം സൂരജിന്റെ കുടുംബത്തിന് പങ്കുണ്ടെന്നാണ് ഉത്രയുടെ അച്ഛന്‍ വിജയ സേനന്‍ ആരോപിക്കുന്നത്. കൂടുതല്‍ സ്വര്‍ണം കണ്ടെത്താനുണ്ട്. എല്ലാം സൂരജിന്റെ അമ്മയുടെയും സഹോദരിയുടെയും അറിവോടെയാണെന്നും ഇദ്ദേഹം ആരോപിച്ചു.

Newsdesk

Recent Posts

ഇറാനിൽ പ്രാർത്ഥനകൾക്ക് മറുപടി അപ്രതീക്ഷിത സൈനിക നീക്കത്തിലൂടെ ഭരണകൂടത്തിന് തിരിച്ചടി; ക്രിസ് കുബാൽ (ഇന്റർസെസ്സേഴ്സ് ഫോർ അമേരിക്ക സംഘടനയുടെ ചീഫ് പ്രോഗ്രാം ഓഫീസർ)

ഇറാൻ ഇറാനിലെ ജനങ്ങളെ അടിച്ചമർത്തുന്ന ഭരണകൂടത്തിൽ നിന്നുള്ള മോചനവും ആണവായുധ ഭീഷണികൾക്ക് അന്ത്യവും കുറിക്കുന്ന നിർണ്ണായകമായ സൈനിക നീക്കങ്ങൾ നടന്നതായി…

1 second ago

ലോകം യുദ്ധഭീതിയിൽ; സമാധാന സന്ദേശവുമായി മാർത്തോമാ മെത്രോപ്പോലീത്ത

ന്യൂയോർക് /തിരുവല്ല: യുദ്ധം, പ്രകൃതിക്ഷോഭങ്ങൾ, നിയന്ത്രണങ്ങൾ എന്നിവ മൂലം ലോകമെമ്പാടും ഭീതിയും ആശങ്കയും നിലനിൽക്കുന്ന സാഹചര്യത്തിൽ വിശ്വാസികൾക്ക് ആശ്വാസവും സമാധാനവും…

14 mins ago

സമ്പന്നരായ ഉന്നതർ സ്വകാര്യ ജെറ്റുകളിൽ എമിറേറ്റ്സസിൽ നിന്നും പലായനം ചെയ്യുന്നു; സ്വകാര്യ ജെറ്റുകളുടെ വില കുതിച്ചുയർന്നു

ദുബായ്ക്ക് നേരെയുള്ള ഇറാനിയൻ ആക്രമണങ്ങളും വിമാനത്താവളം അടച്ചുപൂട്ടിയതും കാരണം ദശലക്ഷക്കണക്കിന് ആളുകൾ കുടുങ്ങിക്കിടക്കുമ്പോൾ, സമ്പന്നരായ ഉന്നതർ സ്വകാര്യ ജെറ്റുകളിൽ എമിറേറ്റ്സസിൽ…

31 mins ago

“മറവിയുടെ ഇക്കാലത്ത്, ചരിത്രത്തെ പുതിയ കാലത്തേക്ക് വ്യാപിപ്പിച്ച് ഓർമ്മയെ തിരിച്ചുപിടിക്കുക”- പ്രശസ്ത കവി പി. എൻ. ഗോപീകൃഷ്ണൻ

ഡാളാസ്: ലിറ്ററെറി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക (ലാന)യുടെ, " ചെറിയാൻ കെ. ചെറിയാൻ കവിതകളിലൂടെ ഒരു സർഗ്ഗസഞ്ചാരം എന്ന…

37 mins ago

കിൽകാർബെറി ഗ്രേഞ്ച് മലയാളി അസ്സോസിയേഷന് (KIGMA) പുതിയ ഭാരവാഹികൾ

ഡബ്ലിൻ, അയർലണ്ട്; കിൽകാർബെറി ഗ്രേഞ്ച് മലയാളി അസോസിയേഷൻ (KIGMA) 2026 വർഷത്തേയ്ക്കുള്ള പുതിയ കമ്മിറ്റിയെ തെരഞ്ഞെടുക്കുകയും ഭാരവാഹികൾ ചുമതലയേൽക്കുകയും ചെയ്തു.…

1 hour ago

കേരള ഹൗസ് വള്ളംകളി ആവേശം പുതിയ തലത്തിലേക്ക്

ഓളപ്പരപ്പിലെ കേമന്മാരെ കണ്ടെത്താൻ, അയർലണ്ടിലെ വള്ളംകളി പ്രേമികളുടെ ഹൃദയതാളമായി മാറാൻ "കേരള ഹൗസ് ബോട്ട് റേസ്" ഇക്കുറിയും ഒരുങ്ങുന്നു. "കേരള…

20 hours ago