വയനാട്: പീപ്പിള്‍സ് വില്ലേജ് സമര്‍പ്പണം ഇന്ന്…
വെറും 10 മാസം കൊണ്ടാണ് പീപ്പിള്‍സ് ഫൗണ്ടേഷന്‍ ഒരു പുതിയ ഗ്രാമംതന്നെ കെട്ടിപ്പടുത്തത്. 25 കുടുംബങ്ങളാണ് ഇവിടെ താമസത്തിനെത്തുക…..
ഓരോ പ്രളയ കാലത്തും ഭീതിയോടെ കഴിഞ്ഞിരുന്ന കുടുംബങ്ങളാണ് ഇപ്പോള്‍ പീപ്പിള്‍സ് വില്ലേജിലേയ്ക്ക് താമസക്കാരായെത്തുന്നത്. 2018ലെ പ്രളയത്തില്‍ ഉറ്റവര്‍ നഷ്ടപ്പെട്ടവര്‍, കിടപ്പാടം ഇല്ലാതയവരും ഏറെയാണ്… ഇവരെയാണ് പീപ്പിള്‍സ് ഫൗണ്ടേഷന്‍ ചേര്‍ത്ത് പിടിച്ച് സ്നേഹക്കൂടുകളൊരുക്കി നല്‍കിയത്.
പ്രളയ ബാധിതര്‍ക്കായുള്ള സംസ്ഥാനത്തെ ഏറ്റവും വലിയ ഭവന പദ്ധതികളിലൊന്നാണ് ഇന്ന് വയനാട്ടിലെ പനമരത്ത് പീപ്പിള്‍സ് ഫൗണ്ടേഷന്‍ തുറന്നു കൊടുക്കുന്നത്. 2018ലെ പ്രളയക്കെടുതിയില്‍പെട്ട വയനാട്ടിലെ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള 25 കുടുംബങ്ങള്‍ താമസിക്കാനെത്തുന്ന ഗ്രാമത്തിന് “പീപ്പിള്‍സ് വില്ലേജ്” എന്നാണ് നാമകരണം ചെയ്തിരിക്കുന്നത്.
550 ചതുരശ്ര അടി വിസ്തീര്‍ണമുള്ള വീടുകളില്‍ രണ്ട് കിടപ്പുമുറികളും അടുക്കളയും ഹാളും ശുചിമുറിയുമുണ്ട്.
രാഹുല്‍ ഗാന്ധി എംപി പദ്ധതി നാടിന് സമര്‍പ്പിക്കു൦. ചടങ്ങില്‍ , മന്ത്രിമാരായ വി എസ് സുനില്‍ കുമാര്‍, കടന്നപ്പള്ളി രാമചന്ദ്രന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുടങ്ങിയവര്‍ വീഡിയോ കോണ്‍ഫ്രന്‍സിലൂടെ പദ്ധതി സമര്‍പ്പണ ചടങ്ങിന്‍റെ ഭാഗമാകും.
അഹമ്മദാബാദ്: ഇന്ത്യ ദക്ഷിണാഫ്രിക്ക അഞ്ചാം ടി20 മത്സരത്തിനിടെ അംപയർ രോഹൻ പണ്ഡിറ്റിന് പരിക്ക്. ഇന്ത്യൻ ഓപ്പണർ സഞ്ജു സാംസണിന്റെ ഷോട്ടിലാണ്…
ലെവൽ ഹെൽത്ത് തങ്ങളുടെ ചില ആരോഗ്യ ഇൻഷുറൻസ് പോളിസികളുടെ വില അടുത്ത ഫെബ്രുവരി മുതൽ വർദ്ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു.എല്ലാ പ്ലാനുകളിലുമുള്ള ശരാശരി…
ഡബ്ലിനിലെ ആദംസ്‌ടൗണിൽ ഏകദേശം 400 ചിലവ് കുറഞ്ഞ വാടക വീടുകളുടെ ആദ്യ ഘട്ടത്തിനായുള്ള അപേക്ഷകൾ ലാൻഡ് ഡെവലപ്‌മെന്റ് ഏജൻസി (എൽഡിഎ)…
നികുതി റീഫണ്ട് ക്ലെയിം ചെയ്യാനുള്ള സമയപരിധി ഡിസംബർ 31ന് അവസാനിക്കും. 2021-ലെ നികുതി റീഫണ്ട് ക്ലെയിം ചെയ്യാനുള്ള നിങ്ങളുടെ അവസാന…
ലിമെറിക്ക്, മോനാഗൻ, ടിപ്പററി കൗണ്ടികളിലെ വ്യത്യസ്ത റോഡപകടങ്ങളിൽ രണ്ട് പുരുഷന്മാരും ഒരു സ്ത്രീയും മരിച്ചു.കാസിൽബ്ലെയ്‌നിക്ക് സമീപമുള്ള അന്നലിറ്റനിലെ മുല്ലഗ്‌നിയിൽ രാവിലെ…
സൗദി മലയാളി സമാജം ദമ്മാം ചാപ്റ്റർ സംഘടിപ്പിക്കുന്ന സാഹിതീയം പുസ്തക ചർച്ച 2025 ഡിസംബർ 21 ഞായറാഴ്ച്ച നടക്കും. ദമ്മാം…