gnn24x7

പീപ്പിള്‍സ് വില്ലേജ് സമര്‍പ്പണം ഇന്ന്; വെറും 10 മാസം കൊണ്ട് 25 കുടുംബങ്ങള്‍ക്ക് വീട്!!

0
214
gnn24x7

വയനാട്:  പീപ്പിള്‍സ് വില്ലേജ് സമര്‍പ്പണം ഇന്ന്… 

വെറും 10 മാസം കൊണ്ടാണ് പീപ്പിള്‍സ് ഫൗണ്ടേഷന്‍  ഒരു പുതിയ ഗ്രാമംതന്നെ കെട്ടിപ്പടുത്തത്. 25 കുടുംബങ്ങളാണ് ഇവിടെ താമസത്തിനെത്തുക…..  

ഓരോ പ്രളയ കാലത്തും ഭീതിയോടെ കഴിഞ്ഞിരുന്ന കുടുംബങ്ങളാണ് ഇപ്പോള്‍ പീപ്പിള്‍സ് വില്ലേജിലേയ്ക്ക്  താമസക്കാരായെത്തുന്നത്. 2018ലെ പ്രളയത്തില്‍ ഉറ്റവര്‍ നഷ്ടപ്പെട്ടവര്‍, കിടപ്പാടം ഇല്ലാതയവരും ഏറെയാണ്‌…   ഇവരെയാണ് പീപ്പിള്‍സ് ഫൗണ്ടേഷന്‍ ചേര്‍ത്ത് പിടിച്ച് സ്നേഹക്കൂടുകളൊരുക്കി നല്‍കിയത്. 

പ്രളയ ബാധിതര്‍ക്കായുള്ള സംസ്ഥാനത്തെ ഏറ്റവും വലിയ ഭവന  പദ്ധതികളിലൊന്നാണ് ഇന്ന് വയനാട്ടിലെ പനമരത്ത് പീപ്പിള്‍സ് ഫൗണ്ടേഷന്‍ തുറന്നു കൊടുക്കുന്നത്.  2018ലെ പ്രളയക്കെടുതിയില്‍പെട്ട വയനാട്ടിലെ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള 25 കുടുംബങ്ങള്‍ താമസിക്കാനെത്തുന്ന ഗ്രാമത്തിന് “പീപ്പിള്‍സ് വില്ലേജ്” എന്നാണ് നാമകരണം ചെയ്തിരിക്കുന്നത്. 
550 ചതുരശ്ര അടി വിസ്തീര്‍ണമുള്ള വീടുകളില്‍ രണ്ട് കിടപ്പുമുറികളും അടുക്കളയും ഹാളും ശുചിമുറിയുമുണ്ട്. 

രാഹുല്‍ ഗാന്ധി എംപി പദ്ധതി നാടിന് സമര്‍പ്പിക്കു൦.  ചടങ്ങില്‍ , മന്ത്രിമാരായ വി എസ് സുനില്‍ കുമാര്‍, കടന്നപ്പള്ളി രാമചന്ദ്രന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുടങ്ങിയവര്‍ വീഡിയോ കോണ്‍ഫ്രന്‍സിലൂടെ  പദ്ധതി സമര്‍പ്പണ ചടങ്ങിന്‍റെ ഭാഗമാകും.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here