gnn24x7

ഓർമ്മക്കുറവ് പരിഹരിക്കാൻ ഇതാ 10 വഴികൾ

0
490
gnn24x7

1. കുടവന്റെ ഇല അരച്ച് നിത്യേന കഴിക്കുക.

2. ബദാം പരിപ്പ് അരച്ച് തേങ്ങാപ്പാലിൽ ചേർത്ത് കഴിക്കുക.

3. ബ്രഹ്മിനിഴലിലുണക്കി പൊടിച്ച് 5 ഗ്രാംവീതം തേനിൽ ചേർത്ത് കഴിക്കുക.

4. വിഷ്ണുക്രാന്തി സമൂലം ഇടിച്ച് പിഴിഞ്ഞ നീര് 10 മില്ലി പശുവിൻ നെയ്യിൽ ചേർത്ത് ദിവസം 2 നേരം കഴിക്കുക.

5. കറുകനീര്  2 സ്പൂൺ വീതം ദിവസം രാവിലെ കഴിക്കുക.

6.  കൂവളത്തിന്റെ തളിരില പിഴിഞ്ഞ നീര് കഴിക്കുക.

7. ശംഖ് പുഷ്പത്തിൻ വേര്, കൊട്ടം, വയമ്പ്  ഇവ കൽക്കമാക്കി ബ്രഹ്മിനീരിൽ പശുവിൻ നെയ്യ് ചേർത്ത് കാച്ചിയരിച്ച് സേവിക്കുക.

8. കാഞ്ഞിരത്തിന്മേൽ ഇത്തിക്കണ്ണി പാലിൽഅരച്ച് കഴിക്കുക.

9. ശുദ്ധി ചെയ്ത കൊടുവേലി നിഴലിൽ ഉണക്കിപൊടിച്ച് നെയ്യും തേനും ചേർത്ത് കഴിക്കുക.

10. ഇരട്ടിമധുരം പൊടിച്ച് പാലിൽ ചേർത്ത് കഴിക്കുക.
സാധാരണ ഞാൻ 10 ഔഷധങ്ങളാണ് പറയാറ്, 
ഇനി പതിനൊന്നാമത്തെ ഒന്നും പറയാം:

11. ഓർമ്മിക്കുക.
പോരെ: .,,,,,,,,,
എല്ലാവർക്കും നന്ദി.
ജാഗ്രത കൈവിടാതെ നമുക്ക് ജീവിക്കാം

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here