Top Stories

ജോലി വാഗ്ദാനം നല്‍കി യുവതിയെ 5 പേര്‍ കൂട്ടബലാത്സംഗം ചെയ്തു

അഹമ്മദാബാദ്: അഹമ്മദാബാദില്‍ 23 വയസുകാരിയെ അഞ്ചു പേര്‍ ചേര്‍ന്ന് കൂട്ടമാനഭംഗത്തിനിരയാക്കിയ സംഭവത്തില്‍ അഹമ്മദാബാദ് ഡിറ്റക്ഷന്‍ ഓഫ് ക്രൈംബ്രാഞ്ച് (ഡിസിബി) അന്വേഷണം ആരംഭിച്ചു. സംഭവത്തില്‍ വിഗ്ദമായ അന്വേഷണം നടക്കുന്നുണ്ടെന്ന് പോലീസ് പറഞ്ഞു.

പ്രതികളിലൊരാള്‍ 23 കാരിയായ പെണ്‍കുട്ടിക്ക് ജോലി വാഗ്ദാനം നല്‍കിയതിനെ തുടര്‍ന്ന് രാജ്‌കോട്ടില്‍ നിന്നുള്ള യുവതി അഹമ്മദാബാദിലെത്തിയതായി പോലീസ് പറഞ്ഞു. തുടര്‍ന്ന് അവരുടെ അടുത്തെത്തിയ യുവതിക്ക് അവര്‍ അറിയാതെ മയക്കുമരുന്നും മദ്യവും നല്‍കി പ്രധാന പ്രതി ആദ്യ തവണ ബലാത്സംഗം ചെയ്തു. തുടര്‍ന്ന് യുവതിയെ അവര്‍ സ്വന്തം കസ്റ്റഡിയില്‍ വയ്ക്കുകയും പ്രതിയും നാല് കൂട്ടാളികളും തുടരെ തുടരെ മൂന്ന് മാസത്തിനിടെ അഹമ്മദാബാദിലെ വിവിധ സ്ഥലങ്ങളില്‍ വെച്ച് അവളെ ബലാത്സംഗം ചെയ്തു.

പരാതി പ്രകാരം, പ്രധാന പ്രതി സ്നാപ്ചാറ്റ് സോഷ്യല്‍ മീഡിയ ആപ്ലിക്കേഷനില്‍ യുവതിക്ക് ആദ്യം ഒരു അഭ്യര്‍ത്ഥന അയച്ചു. യുവതി അത് നിരസിച്ചു. തുടര്‍ന്ന് ഒരു കോര്‍പ്പറേറ്റ് സ്ഥാപനത്തിന്റെ ഉടമയായി ആള്‍മാറാട്ടം നടത്തി യുവതിക്ക് ജോലി വാഗ്ദാനം ചെയ്യുകയും അഹമ്മദാബാദിലേക്ക് വരാന്‍ ആവശ്യപ്പെടുകയും ചെയ്തു. തുടരന്ന് തനിക്ക് ഉയര്‍ന്ന ഉദ്യോഗം ലഭിക്കുമെന്ന പ്രത്യാശയില്‍ യുവതി അഹമ്മദാബാദിലെത്തുകയായിരുന്നു. ”ഡിസിബിയിലെ ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.

അഹമ്മദാബാദിലെ ഒരു ഹോട്ടലില്‍ വെച്ചാണ് യുവതി പ്രതിയുമായി ആദ്യത്തെ തവണ കണ്ടുമുട്ടിയത്. പിന്നീട് ഒന്നിലധികം സ്ഥലങ്ങളില്‍ പ്രധാന പ്രതി ഇരയെ നഗരത്തിലെയും രാജസ്ഥാനിലെയും വിവിധ സ്ഥലങ്ങളിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. കൂട്ടമാനഭംഗത്തിനെതിരെ ഇന്ത്യന്‍ പീനല്‍ കോഡ് സെക്ഷന്‍ 376 ഡി പ്രകാരം മഹിള പോലീസ് സ്റ്റേഷനില്‍ പെണ്‍കുട്ടി കേസിന്റെ ആദ്യ വിവരങ്ങള്‍ റിപ്പോര്‍ട്ട് നല്‍കി. ”ഞങ്ങള്‍ ഉടനെ തന്നെ അവളെ വൈദ്യപരിശോധനയും നടത്തി,” ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു.

ഇതില്‍ പ്രധാന പ്രതികളായ രണ്ടുപേര്‍ സോള ഹൈക്കോടതി പോലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ട തട്ടിപ്പ് കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. മറ്റു രണ്ടു പ്രതികള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. ഉടന്‍ തന്നെ അവരുടെ കസ്റ്റഡി കൈമാറും. ബാക്കിയുള്ള മൂന്നുപേരെ പിടികൂടാനുള്ള ശ്രമങ്ങള്‍ ഞങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. അഹമ്മദാബാദ് പോലീസ പറഞ്ഞു.

Newsdesk

Recent Posts

അയർലണ്ടിൽ 3 ലക്ഷത്തിലധികം പൊതുമേഖലാ ജീവനക്കാർ പണിമുടക്കിൽ; സ്കൂൾ, ആശുപത്രി സേവനങ്ങൾ തടസ്സപ്പെട്ടു

അയർലണ്ടിൽ ശമ്പളക്കരാർ സംബന്ധിച്ച തർക്കം രൂക്ഷമായതോടെ രാജ്യവ്യാപകമായി മൂന്ന് ലക്ഷത്തിലധികം പൊതുമേഖലാ ജീവനക്കാർ പണിമുടക്കിൽ. അധ്യാപകർ, നഴ്‌സുമാർ, ഡോക്ടർമാർ, സിവിൽ…

11 mins ago

ജെസ്സിയും കാർത്തിക്കും വീണ്ടും സ്‌ക്രീനിൽ.! ‘വിണ്ണൈത്താണ്ടി വരുവായാ’യുടെ പ്രണയനിമിഷങ്ങളുമായി മാൾട്ടയിൽ മലയാളി സുഹൃത്തുക്കളുടെ സോങ് റീക്രിയേഷൻ

ചില സിനിമകൾ കാലം എത്ര കഴിഞ്ഞാലും മനസ്സിൽ നിന്ന് മായില്ല. അതിലെ കഥാപാത്രങ്ങളും പ്രണയനിമിഷങ്ങളും പാട്ടുകളും വീണ്ടും വീണ്ടും ഓർത്തെടുക്കാൻ…

1 hour ago

കോർക്ക് മലയാളി ടെസി മാത്യു നിര്യാതയായി

അയർലൻഡിലെ കോർക്കിൽ താമസിക്കുന്ന മലയാളി ടെസി മാത്യു (Tessy Mathew) നിര്യാതയായി. ബാലിവൊലാനിൽ താമസിക്കുന്ന മേക്കാട്ടുകുളം ടോണി ജോസിന്റെ ഭാര്യയായ…

21 hours ago

ഐറിഷ് പൗരത്വ അപേക്ഷകളിൽ 236% വർധന; പുതിയ നിയമങ്ങൾ വരുന്നതിന് മുമ്പ് അപേക്ഷകരുടെ തിരക്ക്

അയർലണ്ടിൽ പൗരത്വം നേടുന്നതിനുള്ള നിയമങ്ങൾ കർശനമാക്കാനുള്ള സർക്കാർ നീക്കത്തിന് പിന്നാലെ പൗരത്വ അപേക്ഷകളിൽ വൻ വർധന. 2026 സെപ്റ്റംബറിൽ മാത്രം…

1 day ago

ശൈത്യകാലത്ത് വൈദ്യുതി, ഗ്യാസ് നിരക്കുകൾ മരവിപ്പിച്ച് PrepayPower; 2 ലക്ഷത്തിലധികം ഉപഭോക്താക്കൾക്ക് ആശ്വാസം

അയർലണ്ടിൽ ശൈത്യകാലത്ത് വൈദ്യുതി, ഗ്യാസ് നിരക്കുകൾ വർധിപ്പിക്കില്ലെന്ന് പ്രഖ്യാപിച്ച് PrepayPower. കമ്പനിയുടെ 2 ലക്ഷത്തിലധികം ഉപഭോക്താക്കൾക്ക് ഈ തീരുമാനം ആശ്വാസമാകുമെന്നാണ്…

1 day ago

കുടിക്കരുത്, പാചകത്തിനും ഉപയോഗിക്കരുത്.! ടിപ്പററിയിലും വാട്ടർഫോർഡിലും ടാപ്പ് വെള്ളം ഉപയോഗിക്കുന്നതിന് നിയന്ത്രണം

അയർലണ്ടിലെ കൗണ്ടി ടിപ്പററിയിലെയും വാട്ടർഫോർഡിലെയും 10,000-ത്തിലേറെ ആളുകളെ ബാധിക്കുന്ന തരത്തിൽ കുടിവെള്ള ഉപയോഗത്തിന് കർശന മുന്നറിയിപ്പ്. ജലവിതരണത്തിൽ അലുമിനിയത്തിന്റെ അളവ്…

1 day ago