കൊച്ചി: ക്വീന്‍ എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ മനം കവര്‍ന്ന നടിയാണ് സാനിയ ഇയ്യപ്പന്‍. തന്റെ സതസിദ്ധമായ അഭിനയ മികവ് വീണ്ടും സാനിയ ലൂസിഫര്‍ എന്ന സിനിമയിലൂടെ പ്രകടിപ്പിച്ചു. ഇപ്പോള്‍ കോവിഡ് ബാധിതയായി വീട്ടില്‍ കഴിഞ്ഞ ദുരവസ്ഥയെക്കുറിച്ച് പൊതുജനങ്ങളോട് വിവരിക്കുകയാണ് സാനിയ. കൂട്ടത്തില്‍ കോവിഡിനെ നിസാരമായി കാണരുതെന്നും നടി വ്യക്തമാക്കി.
പലതവണ യാത്രകളും മറ്റും ചെയ്യേണ്ടി വന്നപ്പോഴക്കെ താന്‍ കോവിഡ് ടെസ്റ്റ് നടത്തി. അപ്പോഴല്ലാം തനിക്ക് നെഗറ്റീവ് ആയിരുന്നുവെന്ന സാനിയ വെളിപ്പെടുത്തി. എന്നാല്‍ ഇത്തവണയും അങ്ങിനെ തന്നെയായരിക്കുമെന്ന് പ്രതീക്ഷിച്ചു. എന്നാല്‍ സംഭവിച്ചത് മറ്റൊന്നായിരുന്നു. താന്‍ അപ്രതീക്ഷിതമായി കോവിഡ് പോസിറ്റീവ് ആയി. സാനിയ സോഷ്യല്‍ മീഡിയയില്‍ ഭിതിയോടെ വിവരിച്ചു.
2020 മുതല്‍ കോവിഡിനെക്കുറിച്ച് നമ്മള് എല്ലാവരും കേള്‍ക്കുന്നുണ്ട്. എല്ലാ വാര്‍ത്തകളും വിവരങ്ങളും അനുസരിച്ച് നമ്മള് സുരക്ഷാ നടപടികള്‍ സ്വീകരിച്ചുവെങ്കിലും കുറച്ചു കഴിഞ്ഞപ്പോള്‍ മിക്കവര്‍ക്കും കൊറോണയെ നിസാരമായി കാണാനും ശ്രദ്ധകള്‍ കുറയുകയും ചെയ്തു. നമ്മള് വെള്ളപ്പൊക്കവും മറ്റും അതിജീവിച്ചവരാണ്, അതുകൊണ്ട് ഞാന്‍ എന്റെ ക്വാറന്ന്റൈന് അനുഭവം വിവരിക്കുകയാണ്.
കൊറോണ തുടങ്ങിയതിന് ശേഷമുള്ള തന്റെ ആറാമത്തെ ടെസ്റ്റായിരുന്നുവെന്നും നെഗറ്റീവ് ആയിരിക്കുമെന്നുമായിരുന്നു ആത്മവിശ്വാസം ഉണ്ടായിരുന്നത്. എന്നാല്‍ ആറാമത്തെ റിസള്‍ട്ട് പോസിറ്റീവ് ആയി എന്ന് പറഞ്ഞപ്പോള്‍ ഈ സാഹചര്യത്തെ എങ്ങിനെ നേരിടാമെന്ന് തനിക്ക് അറിയില്ലായിരുന്നു.
ക്രമേണ താന്‍ മാനസികമായി തകര്‍ന്നുപോവുകയും ക്ഷീണിതയാവുകയും ഒരു രോഗിയായി മാറുകയും ചെയ്തു. എന്റെ മുറിയില്‍ തന്നെ ഇരുന്ന് ദിവസങ്ങള്‍ എണ്ണുവാന്‍ ആരംഭിച്ചു. നെറ്റ്ഫ്ളിക്സിനെ സിനിമകള്‍ കണ്ടുതീര്‍ക്കാന്‍ തീരുമാനിച്ചു. എന്നാല്‍ അസഹനീയമായ തലവേദനകാരണം ഒന്നും പറ്റിയില്ല. ക്രമേണ കണ്ണിലെ കാഴ്ച കുറയാന്‍ തുടങ്ങി. ശരീരത്തിലുടനീളം തടിപ്പുകള്‍ പ്രത്യക്ഷപ്പെട്ടു.
തനിക്ക് സ്വാസമെടുക്കാന് ബുദ്ധിമുട്ടുകള്‍ വന്നു. ജനിച്ചതുമുതല്‍ ഇതുവരെ ശ്വാസ തടസ്സം ഇല്ലാതിരുന്ന തനിക്ക് ശ്വാസ തടസം അനുഭവപ്പെട്ടു. ഞാന്‍ കൂടതുല്‍ നിരാശയിലായി. എല്ലാ അനുഭവങ്ങളും അനുഭവിച്ചതിന്ശേഷം മൂന്നു ദിവസം മുന്‍പ് താന്‍ നെഗറ്റീവ് ആയെന്ന് സാനിയ ഇന്‍സ്റ്റാഗ്രാമിന് കുറിച്ചിട്ടു.
സെർവിക്കൽ ക്യാൻസറിനുള്ള പരിശോധനകൾ വീട്ടിൽ തന്നെ ചെയ്യാവുന്ന സെർവിക്കൽ സ്മിയർ പരിശോധനകൾ HSE ആരംഭിക്കുന്നു. സെർവിക്സിലെ പ്രീ-കാൻസറസ് സെൽ മാറ്റങ്ങളും…
മോഹൻലാലിൻ്റെ മകൾ വിസ്മയാ മോഹൻലാലിനെ നായികയാക്കി ജൂഡ് ആൻ്റെണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം നവംബർ…
ബ്ലാഞ്ചാർഡ്സ്ടൗൺ സെന്ററിന്റെ 7,000 കാർ പാർക്കിംഗ് സ്ഥലങ്ങളിൽ ചാർജുകളും നിയന്ത്രണങ്ങളും ഏർപ്പെടുത്തണമെന്ന ഉടമകളുടെ അപേക്ഷയ്ക്കെതിരെ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ…
താരകപ്രൊഡക്ഷൻസിൻ്റെ ബാനറിൽ കിരൺ നാരായണൻ സംവിധാനം ചെയ്യുന്ന "റിവോൾവർ റിങ്കോ" എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പ്രശസ്ത താരങ്ങളായ ദുൽഖർ സൽമാൻ,…
ലിമെറിക്ക്: ലിമെറിക്കിൽ പീസ് കമ്മീഷണറായി ജോജോ ദേവസിയെ സർക്കാർ നിയമിച്ചു.അയര്‍ലണ്ടിലെ ലിമെറിക്കിൽ താമസിക്കുന്ന കൊരട്ടി,തിരുമുടിക്കുന്ന് ചിറയ്ക്കൽ ദേവസ്സി-ത്രേസ്യ ദമ്പതികളുടെ മകനായ…
അനധികൃത കുടിയേറ്റം തടയാനുള്ള കർശന നീക്കങ്ങളുമായി യു.കെ സർക്കാർ. അനധികൃത ബോട്ടുകളിലും മറ്റും രാജ്യത്തെത്തുന്ന അഭയാർത്ഥികൾക്ക് സ്ഥിര താമസ അനുമതി…