കൊച്ചി:വനിതാ എസ്‌ഐ ആനി ശിവയെ അപമാനിച്ചെന്ന പരാതിയില്‍ ഹൈക്കോടതി അഭിഭാഷക സംഗീത ലക്ഷമണയ്ക്ക് എതിരെ എറണാകുളം സെന്‍ട്രല്‍ പൊലീസ് കേസെടുത്തു. സ്ത്രീത്വത്തെ അപമാനിച്ചെന്ന ആനി ശിവയുടെ പരാതിയിൽ സ്ത്രീത്വത്തെ അപമാനിക്കല്‍, ഐടി ആക്‌ട് ലംഘനം എന്നിവ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനില്‍ എസ്‌ഐ ആയി ആനി ശിവ ചുമതലയേറ്റ് എടുത്തതിന് പിന്നാലെയായിരുന്നു “കയ്യിലിരിപ്പുകൊണ്ട് സ്വന്തം ജീവിതം നശിപ്പിച്ചവള്‍ മറ്റുള്ളവരുടെ സംരക്ഷണ ചുമതല എങ്ങനെ ഏറ്റെടുക്കും” എന്നരീതിയിൽ ആനി ശിവയെ പരിഹസിച്ചുകൊണ്ട് ലക്ഷ്മണ ഫേസ്ബുക്ക് പോസ്റ്റിട്ടത്.
അസാധാരണ പ്രതിസന്ധികളെ അതിജീവിച്ച് ജീവിതത്തില്‍ വലിയ നേട്ടങ്ങള്‍ കൈവരിച്ച വ്യക്തിയാണ് ആനി ശിവ. ആനി ശിവയുടെ ജീവിതവും അവർ നേടിയെടുത്ത വിജയവും സാമൂഹ്യമാധ്യമങ്ങളിൽ ചർച്ചയാവുകയും നിരവധിപേർക്ക് പ്രചോദനം നൽകുകയും ചെയ്തുവന്നതിന് പിന്നാലെ സംഗീത ലക്ഷ്മണയുടെ പോസ്റ്റും സംസാരവിഷയമായത്. ഇതിനെ വിമർശിച്ച ഒട്ടനവധിപേർ രംഗത്ത് വന്നിരുന്നു.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലൻഡ് സന്ദർശനത്തിന് മുന്നോടിയായി ഡബ്ലിനിൽ കർശന സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സെപ്റ്റംബർ 12ന് ട്രംപ്…
Energia ഉപഭോക്താക്കൾക്ക് വീണ്ടും ഊർജബിൽ വർധന. ഒക്ടോബർ 12, 2026 മുതൽ ഗ്യാസ്, വൈദ്യുതി നിരക്കുകൾ ഉയർത്തുമെന്ന് Energia പ്രഖ്യാപിച്ചു.…
ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…
പ്രശസ്‌ത സംവിധായകനായ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോ ആൻഡ് ഓർഡർ എന്ന ചിത്രത്തിലൂടെ അഞ്ചു പുതിയ അഭിനേതാക്കളെ ക്കൂടി മലയാള…
നീനാ (കൗണ്ടി ടിപ്പററി): മലയാളികളുടെ ഐശ്വര്യത്തിന്റെ പ്രതീകമായ ഓണത്തെ മാസങ്ങൾ നീണ്ട ആഘോഷാരവങ്ങളുമായി വരവേറ്റ് നീനാ കൈരളി.കൈരളി അംഗങ്ങളെ നാല്…
അയർലൻഡിലെ 700,000-ത്തിലധികം Bord Gáis Energy ഉപഭോക്താക്കൾക്ക് വീണ്ടും വൈദ്യുതി-ഗ്യാസ് ബില്ലിൽ വലിയ വർധന. ഒക്ടോബർ 9, 2026 മുതൽ…