Categories: Top Stories

ലോകത്തിന്റെ തലപ്പൊക്കമായ ബുർജ് ഖലീഫ പത്തരമാറ്റ് നിറവിൽ

ദുബായ്: ലോകത്തിന്റെ തലപ്പൊക്കമായ ബുർജ് ഖലീഫ പത്തരമാറ്റ് നിറവിൽ. 2010 ജനുവരി 4ന് ഉദ്ഘാടനം ചെയ്ത ഈ വിസ്മയ മന്ദിരം നേട്ടങ്ങളുടെ പതിറ്റാണ്ടു പൂർത്തിയാക്കി. ഹോട്ടൽ, താമസ കേന്ദ്രങ്ങൾ, റസ്റ്ററന്റുകൾ, ഉല്ലാസകേന്ദ്രങ്ങൾ തുടങ്ങിയവ ഉൾപ്പെടുന്നതാണ് ഈ വിസ്മയ സമുച്ചയം. അകത്തളങ്ങളെ അലങ്കരിക്കുന്നത് രാജ്യാന്തര കലാകാരന്മാരുടെ ആയിരത്തിലേറെ സൃഷ്ടികളാണ്. ലോകത്ത് ഏറ്റവും സന്ദർശകർ എത്തുന്ന കേന്ദ്രമാണിത്. ഒട്ടേറെ ആഘോഷങ്ങൾക്കും വേദിയാകുന്നു. 6 വർഷം കൊണ്ടാണ് ബുർജ് ഖലീഫ നിർമിച്ചത്. 2.2 കോടി മണിക്കൂർ മനുഷ്യാധ്വാനം വേണ്ടിവന്നതായി കണക്കാക്കുന്നു. 2011ൽ അറബ് രാജ്യങ്ങളിലെ മികച്ച നിര്‍മിതിക്കുള്ള എംഇഇഡി (മീഡ്) മിഡില്‍ ഈസ്റ്റ് അവാര്‍ഡ് നേടി.

കെട്ടിടത്തിന്റെ ‘അറ്റ് ദ് ടോപ്പിൽ’ നിന്നു നോക്കിയാൽ ദുബായിയുടെ മാസ്മരിക സൗന്ദര്യം ആസ്വദിക്കാം. ആദ്യം 125ാം നിലയിലും തുടർന്ന് 148ാം നിലയിലുമായിരുന്നു നിരീക്ഷണകേന്ദ്രം. ഇപ്പോൾ 152, 153, 154 നിലകളിൽ ഔട് ഡോർ ബാൽക്കണിയോടു കൂടിയ രാജകീയ സ്വീകരണമുറിയുണ്ട്. അതായത് 575 മീറ്റർ ഉയരത്തിലിരുന്നു സന്ദർശകർക്ക് സംഗീതം ആസ്വദിച്ചു ഭക്ഷണം കഴിക്കാം.

സിനിമാക്കാരുടെ സ്വന്തം

ഹോളിവുഡ് ചിത്രമായ മിഷൻ ഇംപോസിബിൾ: ഗോസ്റ്റ് പ്രോട്ടോകോൾ ഇവിടെ ചിത്രീകരിച്ചിരുന്നു. ബുർജ് ഖലീഫയുടെ ഉയരങ്ങളിലായിരുന്നു നായകനായ ടോം ക്രൂസിന്റെ സ്റ്റണ്ട് രംഗങ്ങൾ.

സവിശേഷതകള്‍

828 മീറ്റർ ഉയരമുള്ള ബുർജ് ഖലീഫയ്ക്ക് പാരിസിലെ ഈഫൽ ടവറിനേക്കാൾ മൂന്നിരട്ടിയോളം വലുപ്പമുണ്ട്. 95 കിലോമീറ്റർ അകലെ നിന്നു കാണാനാകും.

ഏറ്റവും കൂടുതൽ നിലകൾ, ഏറ്റവും ഉയരത്തിലുള്ള നിരീക്ഷണകേന്ദ്രം, ഏറ്റവും കൂടുതൽ ഉയരത്തിലേക്കു പോകുന്ന എലിവേറ്റർ തുടങ്ങിയവയും ബുർജ് ഖലീഫയുടെ പേരിലുള്ള റെക്കോഡുകളാണ്. എലിവേറ്റർ സെക്കൻഡിൽ 10 മീറ്റർ ഉയരത്തിലെത്തും. 124ാം നിലയിലെത്താൻ ഒരു മിനിറ്റ് മതി.

നിർമാണത്തിന് 3,30,000 ഘന മീറ്റർ കോൺക്രീറ്റ് ഉപയോഗിച്ചു. 39,000 ടൺ സ്റ്റീൽ, 103,000 ചതുരശ്ര മീറ്റർ സ്ഫടികം, 15,500 ചതുരശ്ര മീറ്റർ സ്റ്റീൽ പാളി എന്നിവയും ഉപയോഗിച്ചിട്ടുണ്ട്.



Newsdesk

Recent Posts

ബിജു മേനോനും ജോജുജോർജും വലതുവശത്തെ കള്ളന് പുതിയ പോസ്റ്റർ

ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന വലതു വശത്തെ കള്ളൻ എന്ന ചിത്രത്തിൻ്റെ പുതിയ പോസ്റ്റർ പുറത്തുവിട്ടു. പ്രശസ്ത താരങ്ങളായ ബിജു…

2 hours ago

ദുസരാ വിജയൻ കാട്ടാളനിൽ

തനതായ അഭിനയ ശൈലിയിലൂടെ വ്യക്തിപ്രഭാവം നേടിയ പ്രശസ്ത മോളിവുഡ് നടി ദുസരാ വിജയൻ കാട്ടാളനിലൂടെ മലയാളത്തിലെത്തുന്നു. സർപ്പട്ട പരമ്പരായി, രായൻ,…

18 hours ago

കോർക്കിലും കെറിയിലും നാളെ യെല്ലോ അലേർട്ട്

ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ കെറി, കോർക്ക് എന്നിവിടങ്ങളിൽ യെല്ലോ അലേർട്ട് നൽകിയിട്ടുണ്ട്. ഞായറാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് പ്രാബല്യത്തിൽ വരുന്ന…

2 days ago

എയർബസ് സോഫ്റ്റ്‍വെയർ അപ്ഡേറ്റ്: ആഗോളതലത്തിൽ വിമാന സർവീസുകൾ തടസ്സപ്പെട്ടു

സോഫ്‌റ്റ്‌വെയർ തകരാറിനെ തുടർന്ന് ആഗോള തലത്തിൽ നൂറുകണക്കിന് വിമാന സർവീസുകൾ തടസ്സപ്പെട്ടു. എയർബസ് A320 ശ്രേണിയിലെ വിമാനങ്ങളെയാണ് തകരാർ ബാധിച്ചത്.…

2 days ago

Uberന്റെ നിശ്ചിത നിരക്കുകൾക്കെതിരെ ഡബ്ലിനിൽ ടാക്സി ഡ്രൈവർമാരുടെ പ്രതിഷേധം

ബുക്കിംഗ് പ്ലാറ്റ്‌ഫോമായ ഉബർ ഉപഭോക്താക്കൾക്ക് നിശ്ചിത നിരക്ക് ഓപ്ഷനുകൾ ഏർപ്പെടുത്തുന്നതിനെതിരെ ടാക്സി ഡ്രൈവർമാരുടെ പ്രതിഷേധം. വ്യാഴാഴ്ച വൈകുന്നേരം നടന്ന പ്രതിഷേധത്തെ…

3 days ago

ഐറിഷ് ലൈഫ് ഹെൽത്ത് പ്രീമിയം നിരക്കുകൾ 5% വർദ്ധിപ്പിക്കും

ഐറിഷ് ലൈഫ് ഹെൽത്ത് ജനുവരി മുതൽ പ്രീമിയം നിരക്കുകൾ ശരാശരി 5% വർദ്ധിപ്പിക്കും. ഇത് അടുത്ത വർഷം പല കുടുംബങ്ങളുടെയും…

3 days ago