മനാമ: ബഹ്റൈനില്‍ സന്നദ്ധ സംഘടനയുടെ ഓഫീസില്‍ തീപിടുത്തം. മുസല്ല ചാരിറ്റി സൊസൈറ്റിയുടെ ആസ്ഥാനത്താണ് തീപിടുത്തമുണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക വിവരം. എന്നാല്‍ സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
സിവില്‍ ഡിഫന്‍സ് സംഘത്തിന്റെ സമയോചിത ഇടപെടലിലൂടെ തീ നിയന്ത്രണ വിധേയമാക്കാന്‍ സാധിച്ചു. ഓഫീസിലെ ഫയലുകളോ മറ്റ് രേഖകളോ നഷ്‍ടപ്പെട്ടിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു. തീപിടുത്തമുണ്ടായ സമയത്ത് ഓഫീസിനുള്ളില്‍ ആരുമില്ലാതിരുന്നത് അപകടത്തിന്റെ വ്യാപ്‍തി കുറച്ചതായി ബഹ്റൈന്‍ പാര്‍ലമെന്റ് അംഗം ഡോ. മസൂമ അബ്‍ദുല്‍ റഹിം പറഞ്ഞു. ഓഫീസിലെ അടുക്കള, ഫര്‍ണിച്ചറുകള്‍, ഇലക്ട്രിക് ഉപകരണങ്ങള്‍ തുടങ്ങിയവയ്‍ക്ക് നാശനഷ്‍ടമുണ്ടായി. മുറിയിലെ ജിപ്‍സം ഫിറ്റിങുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു.
കോർക്ക്: അയർലണ്ട് സീറോ മലബാർ സഭയുടെ കാറ്റിക്കിസം ഡിപ്പാർട്ട്മെൻ്റ് സംഘടിപ്പിച്ച ബൈബിൾ ക്വിസിൻ്റെ നാഷണൽ ഗ്രാൻ്റ് ഫിനാലെ - ബിബ്ലിയ…
ഗൾഫ് രാജ്യങ്ങളിൽ സംഘർഷാവസ്ഥ തുടരുന്ന സാഹചര്യത്തിൽ ഡബ്ലിനിൽ നിന്നുള്ള നിരവധി വിമാന സർവീസുകൾ ഞായറാഴ്ച റദ്ദാക്കി. Etihad എയർവേയ്സ്, ഖത്തർ…
ആകാശത്തിനു മപ്പുറത്തു ഏതോ ഒരു ലോകത്തു നിന്നാണ് ഇതു വന്നിട്ടുള്ളത്. അങ്ങനെയാണ് കാർന്നോന്മാര് ഞങ്ങളോട്ട പറഞ്ഞുതന്നിട്ടുള്ളത്.എന്തോ അജ്ഞാതമായശക്തി ഇതിനുണ്ടത്രെ. 'ഇത്…
168 രാജ്യങ്ങളിൽ സജീവ സാന്നിധ്യമായി സാമൂഹിക ഇടപെടലുകൾ നടത്തിവരുന്ന വേൾഡ് മലയാളി ഫെഡറേഷന്റെ അയർലന്റ് കോർഡിനേറ്ററായി . അയർലന്റ് മലയാളികൾക്ക്…
ഇതേത്തുടർന്ന് ഇറാനിൽ 40 ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചു. ഏഴ് ദിവസത്തെ അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. ആക്രമണത്തിൽ ഖമനെയിയുടെ മകളും മരുമകനും കൊച്ചുമകനും…
അലബാമ: അമേരിക്കയിലെ അലബാമ സംസ്ഥാനത്ത് അതിതീവ്ര വൈറസ് ബാധയായ അഞ്ചാംപനി (Measles) പടരാൻ സാധ്യതയുണ്ടെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ മുന്നറിയിപ്പ്…