കൊല്‍ക്കത്ത: ഐ.പി.എല്‍ ചരിത്രത്തിലാദ്യമായി അമേരിക്കന്‍ താരം കളിക്കാനെത്തുന്നു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സാണ് അലി ഖാന്‍ എന്ന 29 കാരനെ സ്വന്തമാക്കിയിരിക്കുന്നത്.
പരിക്കേറ്റ് പിന്‍മാറിയ ഹാരി ഗര്‍ണിയ്ക്ക് പകരക്കാരാനായാണ് അലി ഖാനെ ടീമിലുള്‍പ്പെടുത്തിയിരിക്കുന്നതെന്ന് ഇ.എസ്.പി.എന്‍ ക്രിക് ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്യുന്നു.
സി.പി.എല്ലില്‍ ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്‌സിന്റെ ഭാഗമാണ് അലി ഖാന്‍. എട്ട് മത്സരങ്ങളില്‍ നിന്ന് എട്ട് വിക്കറ്റാണ് അലി സി.പി.എല്ലില്‍ നേടിയത്. 2018 ലെ ഗ്ലോബല്‍ ടി-20 ലീഗ് മുതലാണ് അലിഖാന്‍ ശ്രദ്ധിക്കപ്പെട്ട് തുടങ്ങിയത്.
ആ വര്‍ഷം 12 കളികളില്‍ നിന്ന് 16 വിക്കറ്റെടുത്ത അലിഖാനായിരുന്നു വിക്കറ്റ് വേട്ടക്കാരുടെ പട്ടികയില്‍ രണ്ടാമത്. സി.പി.എല്ലില്‍ ശ്രീലങ്കന്‍ ഇതിഹാസം കുമാര്‍ സംഗക്കാരയെ ആദ്യ പന്തില്‍ പുറത്താക്കിയായിരുന്നു അലി ഖാന്റെ അരങ്ങേറ്റം.
ChatGPTയുടെ നിർമ്മാതാക്കളായ OpenAI അയർലണ്ടിൽ പ്രവർത്തനം കൂടുതൽ വിപുലീകരിക്കുന്നതിന്റെ ഭാഗമായി അടുത്ത രണ്ട് വർഷത്തിനുള്ളിൽ 250 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന്…
അയർലണ്ടിൽ പുതിയ വാടകനിയമങ്ങൾ നിലവിൽ വന്നതിന് പിന്നാലെ, നിലവിലെ വാടകക്കാരെ വീടുവിടാൻ സാമ്പത്തിക സമ്മർദത്തിലാക്കി വിപണി നിരക്കിൽ വീണ്ടും വാടക…
ഡൽഹി: വിദ്യാഭ്യാാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചതോടെ സമരം വിജയിച്ച സിജെപി, രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമോ എന്നത് എല്ലാവരും ഉറ്റുനോക്കിയിരുന്നു.…
11 ഐക്കൺ ഫിലിംസിൻ്റെ ബാനറിൽ അർജുൻ സെൽവ നിർമ്മിച്ച് ഷഹദ് സംവിധാനം ചെയ്യുന്ന പ്രഥമ ദൃഷ്‌ട്യാ കുറ്റക്കാർ എന്ന ചിത്രം…
അയർലണ്ടിൽ കുടുംബ ഡോക്ടർമാരായ ജനറൽ പ്രാക്ടീഷണർമാരുടെ (GP) ലഭ്യത ഗ്രാമപ്രദേശങ്ങളിലും നഗരപരിസരങ്ങളിലെ വേഗത്തിൽ വളരുന്ന മേഖലകളിലും ഗുരുതരമായ കുറവിലാണെന്ന് പുതിയ…
ഒടുവിൽ ജന്തർ മന്തറിലെ വിദ്യാർത്ഥി സമരത്തിന് മുന്നിൽ മുട്ടുമടക്കി കേന്ദ്ര സർക്കാർ. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചു.…