കൊച്ചി: വാഹനാപകടത്തില് മിസ് കേരളയുള്പ്പെടെ രണ്ട് മോഡലുകള് കൊല്ലപ്പെട്ട സംഭവത്തിൽ കാറില് അവരെ പിന്തുടര്ന്ന പോലീസ് സൈജു തങ്കച്ചനെ പൊലീസ് അറസ്റ്റ് ചെയ്തു.
2019ലെ മിസ് കേരള അന്സി കബീര്, അന്ന് റണ്ണറപ് ആയ അഞ്ജന ഷാജന് എന്നീ മോഡലുകള് നിശാപാര്ട്ടിക്ക് ശേഷം ഹോട്ടലില് നിന്നിറങ്ങിയപ്പോള് അവരെ ഓഡി കാറില് പിന്തുടരന്നയാളാണ് സൈജു തങ്കച്ചന്. മോഡലുകള് വാഹനാപകടത്തില് മരിച്ചതിനെ തുടര്ന്ന് ഇയാള് ഒളിവിലായിരുന്നു. വെള്ളിയാഴ്ച രാവിലെയോടെയാണ് അന്വേഷണ സംഘത്തിന് മുന്പില് ഹാജരായത്. മണിക്കൂറുകള് നീണ്ട ചോദ്യം ചെയ്യലിനൊടിവിലായിരുന്നു സൈജുവിന്റെ അറസ്റ്റ് വെള്ളിയാഴ്ച പോലീസ് രേഖപ്പെടുത്തിയത്. അനുവാദമില്ലാതെ സ്ത്രീകളെ പിന്തുടല്, നരഹത്യ എന്നീ വകുപ്പുകള് ചുമത്തിയാണ് സൈജു തങ്കച്ചന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.
ചോദ്യം ചെയ്യലില് മരിച്ചവരെ ഓഡി കാറില് പിന്തുടര്ന്ന കാര്യം ഇദ്ദേഹം സമ്മതിക്കുകയും അപകടം സംഭവിച്ചത് നേരിട്ട് കണ്ടതായും മൊഴി നല്കി. ഇതേ തുടര്ന്നായിരുന്നു അറസ്റ്റ്. അപകടത്തില് മരിച്ച മോഡലുകളായ അന്സി കബീറും അഞ്ജന ഷാജനും പങ്കെടുത്ത ഡിജെ പാര്ട്ടി നടന്ന നമ്ബര് 18 ഹോട്ടലുമായി അടുത്ത ബന്ധമുള്ള ആളാണ് സൈജു തങ്കച്ചനെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. സംഭവ ദിവസം ഇയാള് ഹോട്ടലില് ഉണ്ടായിരുന്നെന്നും കുണ്ടന്നൂരില് വെച്ച് മോഡലുകളുമായി വാക്കുതര്ക്കം ഉണ്ടായെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കൊച്ചിയിലെ ഹോട്ടലുകളില് ലഹരിമരുന്ന് വിതരണം ചെയ്യുന്നതില് പ്രധാനിയാണ് സൈജു തങ്കച്ചന് എന്ന് പറയപ്പെടുന്നു.
സൗദി: ജിദ്ദ വിമാനത്താവളത്തിൽ നിന്ന് കാണാതായ മലയാളി നഴ്സ് ഫിലോമിനയെ സൗദി പൊലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ട്. വയനാട് സുൽത്താൻ ബത്തേരി…
വെള്ളപ്പൊക്കത്തിനും യാത്രാതടസ്സങ്ങൾക്കും സാധ്യത അയർലണ്ടിന്റെ പടിഞ്ഞാറൻ, വടക്കുപടിഞ്ഞാറൻ, തെക്കൻ മേഖലകളിൽ ശക്തമായ കാറ്റിനും കനത്ത മഴയ്ക്കും സാധ്യതയുള്ളതിനാൽ ഏഴ് കൗണ്ടികളിൽ…
അയർലണ്ടിൽ ശമ്പളക്കരാർ സംബന്ധിച്ച തർക്കം രൂക്ഷമായതോടെ രാജ്യവ്യാപകമായി മൂന്ന് ലക്ഷത്തിലധികം പൊതുമേഖലാ ജീവനക്കാർ പണിമുടക്കിൽ. അധ്യാപകർ, നഴ്സുമാർ, ഡോക്ടർമാർ, സിവിൽ…
ചില സിനിമകൾ കാലം എത്ര കഴിഞ്ഞാലും മനസ്സിൽ നിന്ന് മായില്ല. അതിലെ കഥാപാത്രങ്ങളും പ്രണയനിമിഷങ്ങളും പാട്ടുകളും വീണ്ടും വീണ്ടും ഓർത്തെടുക്കാൻ…
അയർലൻഡിലെ കോർക്കിൽ താമസിക്കുന്ന മലയാളി ടെസി മാത്യു (Tessy Mathew) നിര്യാതയായി. ബാലിവൊലാനിൽ താമസിക്കുന്ന മേക്കാട്ടുകുളം ടോണി ജോസിന്റെ ഭാര്യയായ…
അയർലണ്ടിൽ പൗരത്വം നേടുന്നതിനുള്ള നിയമങ്ങൾ കർശനമാക്കാനുള്ള സർക്കാർ നീക്കത്തിന് പിന്നാലെ പൗരത്വ അപേക്ഷകളിൽ വൻ വർധന. 2026 സെപ്റ്റംബറിൽ മാത്രം…