ന്യൂഡൽഹി: ക്രെഡിറ്റ് കാർഡുകൾ യുപിഐ പ്ലാറ്റ്‌ഫോമുകളുമായി ബന്ധിപ്പിക്കാൻ ആർബിഐ നിർദ്ദേശം. ആർബിഐയുടെ പണനയ അവലോകന യോഗത്തിനു ശേഷമാണ്തീരുമാനം. ക്രെഡിറ്റ് കാർഡ് യുപിഐയുമായി ലിങ്ക് ചെയ്യാനുള്ള നടപടി റുപേ ക്രെഡിറ്റ് കാർഡുകളിൽ നിന്നും തുടങ്ങും. ഈ നീക്കം ഡിജിറ്റൽ പേയ്‌മെന്റിന്റെ വ്യാപ്തി വര്ധിപ്പിക്കുമെന്ന് ആർബിഐ ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു.
റുപേ ക്രെഡിറ്റ് കാർഡുകൾ യുപിഐയുമായി ലിങ്ക് ചെയ്ത ശേഷം തുടർന്ന് ഈ സേവനം വിസ, മാസ്റ്റര്‍ കാര്‍ഡ് എന്നിവയിലും ലഭ്യമാകും. ക്രെഡിറ്റ് കാർഡുകൾ ഉപയോക്താക്കൾക്ക് യുപിഐ വഴി ഇനി മുതൽ ഇടപാടുകൾ നടത്താം.
ഇന്നവസാനിച്ച ആർബിഐയുടെ ധന നയ അവലോകന യോഗത്തിലാണ് പുതിയ തീരുമാനങ്ങൾ ഉണ്ടായിരിക്കുന്നത്. മോണിറ്ററി പോളിസി കമ്മറ്റിയിലെ ആറ് അംഗങ്ങളും നിരക്കുയർത്താൻ അഭിപ്രായപ്പെട്ടു. തുടർന്ന് ആർബിഐ റിപ്പോ നിരക്ക് 50 ബേസിസ് പോയിന്റ് ഉയർത്തി. നിലവിലെ ആർബിഐ റിപ്പോ നിരക്ക് 4.9 ശതമാനമാണ്.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലൻഡ് സന്ദർശനത്തിന് മുന്നോടിയായി ഡബ്ലിനിൽ കർശന സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സെപ്റ്റംബർ 12ന് ട്രംപ്…
Energia ഉപഭോക്താക്കൾക്ക് വീണ്ടും ഊർജബിൽ വർധന. ഒക്ടോബർ 12, 2026 മുതൽ ഗ്യാസ്, വൈദ്യുതി നിരക്കുകൾ ഉയർത്തുമെന്ന് Energia പ്രഖ്യാപിച്ചു.…
ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…
പ്രശസ്‌ത സംവിധായകനായ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോ ആൻഡ് ഓർഡർ എന്ന ചിത്രത്തിലൂടെ അഞ്ചു പുതിയ അഭിനേതാക്കളെ ക്കൂടി മലയാള…
നീനാ (കൗണ്ടി ടിപ്പററി): മലയാളികളുടെ ഐശ്വര്യത്തിന്റെ പ്രതീകമായ ഓണത്തെ മാസങ്ങൾ നീണ്ട ആഘോഷാരവങ്ങളുമായി വരവേറ്റ് നീനാ കൈരളി.കൈരളി അംഗങ്ങളെ നാല്…
അയർലൻഡിലെ 700,000-ത്തിലധികം Bord Gáis Energy ഉപഭോക്താക്കൾക്ക് വീണ്ടും വൈദ്യുതി-ഗ്യാസ് ബില്ലിൽ വലിയ വർധന. ഒക്ടോബർ 9, 2026 മുതൽ…