പാലക്കാട്: ഇരുപത് വർഷം മുമ്പ് ഭിക്ഷാടന മാഫിയയിൽ നിന്ന് മോചിപ്പിച്ച പെൺകുട്ടിയെ കാണാൻ സുരേഷ് ഗോപി പാലക്കാടെത്തി. പ്രസവശേഷം അമ്മ തെരുവിൽ ഉപേക്ഷിച്ച കുട്ടിയെ പിന്നീട് ഒരു നാടോടി സ്ത്രീ എടുത്തു വളര്‍ത്തി ഭിക്ഷാടനത്തിനായി ഉപയോഗിച്ചു.
പിന്നീട് ദേഹമാസകലം പൊള്ളലേറ്റ കുട്ടിയെ നാട്ടുകാരില്‍ ചിലര്‍ രക്ഷപ്പെടുത്തി ആലുവയിലെ ജനസേവ ശിശുഭവനിലെത്തിച്ചു. വർഷങ്ങൾക്ക് മുമ്പ് ഒരു സിനിമാ ചിത്രീകരണത്തിനിടെയാണ് സുരേഷ് ഗോപി ശ്രീദേവിയെക്കുറിച്ച് അറിയുന്നത്. ശ്രീദേവിക്ക് സുരേഷ് ഗോപി പിന്തുണയും തണലും നൽകി.
20 വര്‍ഷങ്ങള്‍ക്കിപ്പുറം ശ്രീദേവിയെ തേടി സുരേഷ് ഗോപി പാലക്കാട് കാവശ്ശേരിയിലെ വീട്ടിലെത്തി. നാല് വയസുള്ള ഒരു പെൺകുട്ടിയുടെ അമ്മ കൂടിയാണ് ശ്രീദേവി. വിവിധ പൊതുപരിപാടികളിൽ പങ്കെടുക്കാനാണ് സുരേഷ് ഗോപി പാലക്കാട്ടെത്തിയത്. മധുരപലഹാരങ്ങളുമായി സുരേഷ് ഗോപി അവളുടെ അടുത്തെത്തി.
സുരേഷ്‌ഗോപിയെ കണ്ട് തന്റെ പ്രയാസങ്ങൾ പറയണമെന്ന ശ്രീദേവിയുടെ സ്വപ്നം സഫലമായി. ഇപ്പോള്‍ വിവാഹം കഴിഞ്ഞ് കുടുംബമായി കഴിയുന്ന ശ്രീദേവിയ്ക്ക് ദുരിതങ്ങള്‍ ഏറെയുണ്ട്. സ്വന്തമായി വീടില്ല. അതിന് സഹായം വേണംമുന്നോട്ടുള്ള ജീവിതത്തിന് സഹായം വാഗ്ദാനം ചെയ്താണ് സുരേഷ് ഗോപി മടങ്ങിയത്. സ്ഥലത്തെ ബിജെപി നേതാക്കളാണ് ശ്രീദേവി ഇവിടെയുള്ള കാര്യം സുരേഷ് ഗോപിയെ അറിയിക്കുന്നത്.
.
തിരുവനന്തപുരം: നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ അഞ്ചു മാസം കേരള സര്‍ക്കാരിന്‍റെ നികുതി വരുമാനം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വർധിച്ചതായി റിപ്പോർട്ട്.…
Cork: അയർലണ്ടിലെ പുതിയ റെയിൽവേ സ്റ്റേഷനായി Blackpool-ൽ നിർമിക്കുന്ന സ്റ്റേഷന് പ്ലാനിങ് അനുമതി ലഭിച്ചു. Cork Area Commuter Rail…
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലണ്ട് സന്ദർശനം രാഷ്ട്രീയമായും നയതന്ത്രപരമായും വലിയ ശ്രദ്ധ നേടുന്നു. രണ്ട് ദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായി…
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലൻഡ് സന്ദർശനത്തിന് മുന്നോടിയായി ഡബ്ലിനിൽ കർശന സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സെപ്റ്റംബർ 12ന് ട്രംപ്…
Energia ഉപഭോക്താക്കൾക്ക് വീണ്ടും ഊർജബിൽ വർധന. ഒക്ടോബർ 12, 2026 മുതൽ ഗ്യാസ്, വൈദ്യുതി നിരക്കുകൾ ഉയർത്തുമെന്ന് Energia പ്രഖ്യാപിച്ചു.…
ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…