Categories: Top Stories

കോറോണ വൈറസ് രാജ്യമെമ്പാടും പടർന്നു കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിലും മലയാളികൾക്ക് അഭിമാനമായി ഈ നാലവർ സംഘം

കോറോണ വൈറസ് രാജ്യമെമ്പാടും പടർന്നു കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിലും മലയാളികൾക്ക് അഭിമാനമായി ഈ നാലവർ സംഘം.  സ്വന്തം കുടുംബങ്ങളിൽ നിന്നും വിട്ടുനിൽക്കുന്ന ഇവർ Air India യിലെ സ്റ്റാഫുകളാണ്. 

ദുബായിൽ നിന്നും കരിപ്പൂരിലേക്ക് ആദ്യം പറന്നിറങ്ങിയ വിമാനത്തിലെ ജീവനക്കാരായ ഇവർ ഇന്നലെ പുലർച്ചെ അബുദാബിയിൽ നിന്നും കരിപ്പൂരിലെത്തിയ ആദ്യ വിമാനത്തിലും ഉണ്ടായിരുന്നു.  മലപ്പുറം സ്വദേശി റസീന, മണ്ണാർക്കാട് സ്വദേശി റഊഫ്, കണ്ണൂർ സ്വദേശി വിനീത്, വയനാട് സ്വദേശി റിജോ ജോൺസൺ എന്നിവരാണ് വന്ദേഭാരത് സംരംഭത്തിൽ പങ്കാളികളായത്. 

ആദ്യ യാത്രയ്ക്ക് ശേഷം നടത്തിയ പരിശോധനയിൽ ഇവർക്ക് കോറോണ നെഗറ്റീവ് ആയിരുന്നു.  ശേഷമാണ് ഇവർ ഒരു  ഭയവുമില്ലാതെ  വീണ്ടും രംഗത്തെത്തിയത്.  മലയാളിയായ ഇവർ മലയാളികളെ നാട്ടിലെത്തിക്കാനുള്ള ദൗത്യം വളരെ സന്തോഷത്തോടെയാണ് ഏറ്റെടുത്തത്.  

അബുദാബിയിലെത്തിയ ഇവർ ഒരു മണിക്കൂറിനുള്ളിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം കരിപ്പൂരിലേക്ക് പറക്കുകയായിരുന്നു.  യാത്രയസംഘത്തിൽ 180 പേരാണ് ഉണ്ടായിരുന്നത്.  യാത്ര കഴിഞ്ഞ് എത്തിയ ഇവർ ഫ്ലാറ്റുകളിൽ  quarantine ൽ ആണ്.  പരിശോധനാ ഫലം നെഗറ്റീവ് ആയാൽ വീണ്ടും ഇവർ ദൗത്യത്തിൽ ഏർപ്പെടും. 

Newsdesk

Recent Posts

ബേബി ഗേൾ ജനുവരി 23ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു

നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…

3 hours ago

ഇ-സ്കൂട്ടർ ഓടിക്കുന്നവർക്ക് ഹെൽമെറ്റും ജാക്കറ്റും നിർബന്ധമാക്കും

ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…

3 hours ago

ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ 2023 ഫെബ്രുവരിക്ക് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിൽ

സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…

6 hours ago

രക്തത്തിൽ കുളിച്ച ആനയുടെ പുറത്ത് മൂർച്ചയേറിയ മഴുവുമായി കൊലവിളിയോടെ വേട്ടക്കാരൻ – ആന്റെണി പെപ്പെയുടെ പുതിയ ലുക്കുമായി കാട്ടാളൻ്റെ പുതിയ പോസ്റ്റർ

ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…

13 hours ago

ഡബ്ലിനിൽ ടെസ്‌ല പുതിയ ഷോറൂം തുറക്കും

നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…

1 day ago

തായ്‌ലൻഡിൽ ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണ് അപകടം; 28 പേർക്ക് ദാരുണാന്ത്യം

ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…

1 day ago