UK

ഒസിഐ കാർഡ് ഇല്ലാത്ത യുകെ പൗരനായ മലയാളി യുവാവിന്റെ മൃതദേഹം ഇന്ത്യയിലേക്ക് കൊണ്ടുവരാനാകില്ലെന്ന് കേരള ഹൈക്കോടതി

ഒസിഐ കാർഡ് ഇല്ലാത്ത യുകെ പൗരനായ മലയാളി യുവാവിന്റെ മൃതദേഹം ഇന്ത്യയിലേക്ക് കൊണ്ടുവരാൻ അനുമതി നൽകാനാവില്ലെന്ന് കേരള ഹൈക്കോടതി.

കോട്ടയം മുട്ടുചിറ സ്വദേശിയായ ജോബി തോമസിന്റെ മൃതദേഹം നാട്ടിലെത്തിക്കണമെന്ന ബന്ധുവിന്റെ ഹർജി തള്ളിക്കൊണ്ടാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് നിർണ്ണായക വിധി പുറപ്പെടുവിച്ചത്. വിദേശ പൗരത്വം സ്വീകരിച്ച ഒരാളുടെ ഭൗതികദേഹം ഇന്ത്യയിലേക്ക് കൊണ്ടുവരുന്നത് കേവലം ബന്ധുക്കളുടെ താല്പര്യപ്രകാരം മാത്രം തീരുമാനിക്കാനാവില്ലെന്നും പൗരത്വ നിയമങ്ങളും നിലവിലുള്ള ചട്ടങ്ങളും ഇതിൽ പ്രധാനമാണെന്നും കോടതി വ്യക്തമാക്കി.

2016-ൽ ബ്രിട്ടീഷ് പൗരത്വം സ്വീകരിച്ച ജോബി തോമസ് കഴിഞ്ഞ ഫെബ്രുവരി 6-നാണ് അന്തരിച്ചത്. പൗരത്വം മാറിയ ശേഷം അദ്ദേഹം തന്റെ ഇന്ത്യൻ പാസ്‌പോർട്ട് സറണ്ടർ ചെയ്തിരുന്നു. എന്നാൽ ഇന്ത്യയുമായുള്ള ബന്ധം നിലനിർത്താൻ സഹായിക്കുന്ന ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ (OCI) കാർഡിനായി അദ്ദേഹം അപേക്ഷിക്കുകയോ അത് കൈവശം വെക്കുകയോ ചെയ്തിരുന്നില്ല. ഇതാണ് മൃതദേഹം നാട്ടിലെത്തിക്കുന്നതിന് നിയമപരമായ തടസ്സമായത്.
മൃതദേഹം നാട്ടിലെത്തിക്കാൻ നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (NOC) നൽകണമെന്നാവശ്യപ്പെട്ട് ജോബിയുടെ അമ്മാവൻ ഹാൻസ് ജോസഫ് ആണ് കോടതിയെ സമീപിച്ചത്. ജോബിയുടെ അമ്മയും മകളും ഇന്ത്യയിലാണെന്നും അതിനാൽ സംസ്കാരം ഇവിടെ നടത്തണമെന്നുമായിരുന്നു ഹർജിയിലെ ആവശ്യം. കൂടാതെ, ജോബിക്ക് കേരളത്തിൽ സ്ഥിരതാമസമാക്കാൻ ആഗ്രഹമുണ്ടായിരുന്നുവെന്ന് വ്യക്തമാക്കുന്ന രണ്ടാം ഭാര്യയുടെ ഇമെയിൽ സന്ദേശവും കോടതിയിൽ ഹാജരാക്കിയിരുന്നു.

എന്നാൽ വിദേശ പൗരന്മാരുടെ മൃതദേഹം ഇന്ത്യയിലേക്ക് കൊണ്ടുവരണമെങ്കിൽ മരണസമയത്ത് സാധുവായ ഒസിഐ കാർഡോ അല്ലെങ്കിൽ പേഴ്സൺ ഓഫ് ഇന്ത്യൻ ഒറിജിൻ (PIO) കാർഡോ നിർബന്ധമാണെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം കോടതിയെ അറിയിച്ചു. ജോബിക്ക് ഒസിഐ കാർഡിന് അർഹതയുണ്ടായിരുന്നുവെങ്കിലും പത്ത് വർഷത്തിനിടെ ഒരിക്കൽ പോലും അദ്ദേഹം അതിനായി അപേക്ഷിച്ചിരുന്നില്ല എന്നത് മന്ത്രാലയം ചൂണ്ടിക്കാട്ടി.
തന്റെ ഭൗതികദേഹം ഇന്ത്യയിലേക്ക് കൊണ്ടുപോകണമെന്ന് ജോബി തോമസ് ആഗ്രഹിച്ചിരുന്നതായി തെളിയിക്കാൻ മതിയായ രേഖകളില്ലെന്ന് കോടതി നിരീക്ഷിച്ചു. ഭാര്യ അയച്ച ഇമെയിൽ സന്ദേശം മരണശേഷമുള്ളതാണെന്നതിനാൽ അത് വിശ്വസനീയമായ തെളിവായി സ്വീകരിക്കാനാവില്ല. സ്വന്തം ഇഷ്ടപ്രകാരം വിദേശ പൗരത്വം സ്വീകരിച്ച ഒരാൾക്ക് ഇന്ത്യയുമായുള്ള നിയമപരമായ ബന്ധം നിലനിർത്താൻ താല്പര്യമുണ്ടായിരുന്നു എന്ന് കരുതാൻ ഒസിഐ കാർഡിന്റെ അഭാവത്തിൽ കഴിയില്ലെന്നും കോടതി പറഞ്ഞു.

ഹർജിക്കാരന്റെ നിയമപരമായ അവകാശത്തെയും (Locus Standi) കോടതി ചോദ്യം ചെയ്തു. ജോബിയുടെ അമ്മയും മകളും ജീവിച്ചിരിക്കെ, നിയമപരമായ അവകാശിയല്ലാത്ത അമ്മാവൻ കോടതിയെ സമീപിച്ചതിനെ ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് പരാമർശിച്ചു. അടുത്ത ബന്ധുക്കൾ ആരും തന്നെ ഈ ആവശ്യവുമായി കോടതിയെ സമീപിച്ചിട്ടില്ല എന്നതും ഹർജി തള്ളാൻ കാരണമായി.
മൃതദേഹം സംസ്കരിക്കുന്നതിന് ഗൗരവകരമായ നിയമപരമായ വശങ്ങളുണ്ടെന്നും അത് നിലവിലുള്ള ചട്ടങ്ങൾ പാലിച്ചായിരിക്കണം നടപ്പിലാക്കേണ്ടതെന്നും കോടതി ആവർത്തിച്ചു. ഒസിഐ കാർഡിന് അർഹതയുണ്ടെന്നത് ആ കാർഡ് കൈവശമുള്ളതിന് തുല്യമായി കാണാനാവില്ല. നിയമപരമായ നടപടിക്രമങ്ങൾ പാലിക്കാത്ത പക്ഷം വിദേശ പൗരന്മാരുടെ ഭൗതികദേഹം ഇന്ത്യയിലേക്ക് കൊണ്ടുവരാൻ കഴിയില്ലെന്ന് വ്യക്തമാക്കിക്കൊണ്ടാണ് ഹർജി തള്ളിയത്.

Follow Us on Instagram!
GNN24X7 IRELAND :

https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

Please join

https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

കോർക്കിൽ പുതിയ റെയിൽവേ സ്റ്റേഷന് അനുമതി; 2027ൽ നിർമ്മാണം തുടങ്ങും

Cork: അയർലണ്ടിലെ പുതിയ റെയിൽവേ സ്റ്റേഷനായി Blackpool-ൽ നിർമിക്കുന്ന സ്റ്റേഷന് പ്ലാനിങ് അനുമതി ലഭിച്ചു. Cork Area Commuter Rail…

5 hours ago

ട്രംപിന്റെ അയർലണ്ട് സന്ദർശനത്തിന് തുടക്കം; യൂണിഫൈഡ് അയർലണ്ടിനെ പിന്തുണച്ച് ട്രംപ്

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലണ്ട് സന്ദർശനം രാഷ്ട്രീയമായും നയതന്ത്രപരമായും വലിയ ശ്രദ്ധ നേടുന്നു. രണ്ട് ദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായി…

6 hours ago

ട്രംപിന്റെ സന്ദർശനം: നാളെ ഡബ്ലിനിൽ കർശന നിയന്ത്രണങ്ങൾ; യാത്രക്കാർക്ക് ജാഗ്രതാ നിർദേശം

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലൻഡ് സന്ദർശനത്തിന് മുന്നോടിയായി ഡബ്ലിനിൽ കർശന സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സെപ്റ്റംബർ 12ന് ട്രംപ്…

1 day ago

ഒക്ടോബർ 12 മുതൽ Energia ഗ്യാസ്–വൈദ്യുതി നിരക്കുകൾ ഉയർത്തും

Energia ഉപഭോക്താക്കൾക്ക് വീണ്ടും ഊർജബിൽ വർധന. ഒക്ടോബർ 12, 2026 മുതൽ ഗ്യാസ്, വൈദ്യുതി നിരക്കുകൾ ഉയർത്തുമെന്ന് Energia പ്രഖ്യാപിച്ചു.…

1 day ago

എം.പത്മകുമാർ അമലാ പോൾ ചിത്രം ആരംഭിച്ചു

ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…

1 day ago

രഞ്ജിത്തിൻ്റെ ലോ & ആൻഡ് ഓർഡറിലൂടെ പരിചയപ്പെടുത്തുന്ന പ്രതിമുഖങ്ങൾ

പ്രശസ്‌ത സംവിധായകനായ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോ ആൻഡ് ഓർഡർ എന്ന ചിത്രത്തിലൂടെ അഞ്ചു പുതിയ അഭിനേതാക്കളെ ക്കൂടി മലയാള…

2 days ago