ദുബായ്: വീടുകളിലും മറ്റ് ക്വാറന്റീൻ കേന്ദ്രങ്ങളിലും ഉണ്ടാകുന്ന നിയമലംഘനങ്ങൾ, മറ്റ് പ്രതിരോധനിർദേശങ്ങളിൽ ഉണ്ടാകുന്ന ലംഘനം എന്നിവയ്ക്കുള്ള ശിക്ഷാ നടപടികൾ ഉൾപ്പെടുത്തിയ കോവിഡ് പ്രതിരോധ നിയമങ്ങളുടെ പുതുക്കിയ പട്ടിക യു.എ.ഇ. അറ്റോർണി ജനറൽ ഡോ. ഹമദ് സെയ്ഫ് അൽ ഷംസി പുറത്തിറക്കി.
ഹോം ക്വാറന്റീൻ നിർദേശങ്ങളിൽ വീഴ്ച വരുത്തുന്നവർക്ക് 50,000 ദിർഹം വരെ പിഴ ചുമത്തും. ക്വാറന്റീനിൽ ഉള്ളവർ തങ്ങളുടെ കൈകളിൽ ധരിക്കുന്ന ട്രാക്കിങ് ഉപകരണം നഷ്ടപ്പെടുത്തുകയോ, കേടുവരുത്തുകയോ ചെയ്യുകയാണെങ്കിൽ 10,000 ദിർഹമാണ് പിഴ. ആശുപത്രി ചികിത്സ സംബന്ധിച്ച നിർദേശങ്ങൾ ലംഘിക്കുന്നവർക്ക് 50,000 ദിർഹംവരെ പിഴ ചുമത്തും. മുൻകരുതൽ നടപടികളിൽ സ്ഥാപനങ്ങളും കമ്പനികളും മറ്റും വരുത്തുന്ന വീഴ്ചകൾ, ജുഡീഷ്യൽ ഉത്തരവുകളുടെ ലംഘനം, ചെക്ക് പോയന്റുകളിൽ വരുത്തുന്ന വീഴ്ചകൾ എന്നിവ സംബന്ധിച്ചുള്ള ശിക്ഷാ നടപടികളും ഈ അറിയിപ്പിലുണ്ട്.
കോവിഡുമായി ബന്ധപ്പെട്ട് വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നതും ശിക്ഷാർഹമാണ്. രാജ്യത്തെ പൗരന്മാരോടും താമസക്കാരോടും നിയമം പാലിക്കാനും ആരോഗ്യവും സുരക്ഷയും ഉറപ്പുവരുത്താനും ബന്ധപ്പെട്ട അധികാരികൾ നൽകുന്ന കോവിഡ് മുൻകരുതൽ നടപടികളും തീരുമാനങ്ങളും പാലിക്കണമെന്നും അറ്റോർണി ജനറൽ ഓഫീസ് ആവശ്യപ്പെട്ടു.
നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…
ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…