gnn24x7

ക്വാറന്റീൻ നിർദേശങ്ങൾ ലംഘിച്ചാൽ അരലക്ഷം ദിർഹം, ട്രാക്കിങ് ഉപകരണം നഷ്ടപ്പെടുത്തുകയോ കേടുവരുത്തുകയോ ചെയ്താൽ 10,000 ദിർഹം; കോവിഡ് പ്രതിരോധ നിയമങ്ങളുടെ പുതുക്കിയ പട്ടിക പുറത്തിറക്കി

0
327
gnn24x7

ദുബായ്: വീടുകളിലും മറ്റ് ക്വാറന്റീൻ കേന്ദ്രങ്ങളിലും ഉണ്ടാകുന്ന നിയമലംഘനങ്ങൾ, മറ്റ്‌ പ്രതിരോധനിർദേശങ്ങളിൽ ഉണ്ടാകുന്ന ലംഘനം എന്നിവയ്ക്കുള്ള ശിക്ഷാ നടപടികൾ ഉൾപ്പെടുത്തിയ കോവിഡ് പ്രതിരോധ നിയമങ്ങളുടെ പുതുക്കിയ പട്ടിക യു.എ.ഇ. അറ്റോർണി ജനറൽ ഡോ. ഹമദ് സെയ്ഫ് അൽ ഷംസി പുറത്തിറക്കി.

ഹോം ക്വാറന്റീൻ നിർദേശങ്ങളിൽ വീഴ്ച വരുത്തുന്നവർക്ക് 50,000 ദിർഹം വരെ പിഴ ചുമത്തും. ക്വാറന്റീനിൽ ഉള്ളവർ തങ്ങളുടെ കൈകളിൽ ധരിക്കുന്ന ട്രാക്കിങ് ഉപകരണം നഷ്ടപ്പെടുത്തുകയോ, കേടുവരുത്തുകയോ ചെയ്യുകയാണെങ്കിൽ 10,000 ദിർഹമാണ് പിഴ. ആശുപത്രി ചികിത്സ സംബന്ധിച്ച നിർദേശങ്ങൾ ലംഘിക്കുന്നവർക്ക് 50,000 ദിർഹംവരെ പിഴ ചുമത്തും. മുൻകരുതൽ നടപടികളിൽ സ്ഥാപനങ്ങളും കമ്പനികളും മറ്റും വരുത്തുന്ന വീഴ്ചകൾ, ജുഡീഷ്യൽ ഉത്തരവുകളുടെ ലംഘനം, ചെക്ക് പോയന്റുകളിൽ വരുത്തുന്ന വീഴ്ചകൾ എന്നിവ സംബന്ധിച്ചുള്ള ശിക്ഷാ നടപടികളും ഈ അറിയിപ്പിലുണ്ട്.

കോവിഡുമായി ബന്ധപ്പെട്ട് വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നതും ശിക്ഷാർഹമാണ്. രാജ്യത്തെ പൗരന്മാരോടും താമസക്കാരോടും നിയമം പാലിക്കാനും ആരോഗ്യവും സുരക്ഷയും ഉറപ്പുവരുത്താനും ബന്ധപ്പെട്ട അധികാരികൾ നൽകുന്ന കോവിഡ് മുൻകരുതൽ നടപടികളും തീരുമാനങ്ങളും പാലിക്കണമെന്നും അറ്റോർണി ജനറൽ ഓഫീസ് ആവശ്യപ്പെട്ടു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here