കർണ്ണാടകയിലെ കൂർഗ് ജില്ലയിലുള്ളബുദ്ധ കേന്ദ്രമായ ടിബറ്റൻ കോളനിയുടെ സാന്നിദ്ധ്യത്തിലൂടെ ശ്രദ്ധേയമായ കുശാൽ നഗറിൽ എം. പത്മകുമാർ തൻ്റെ പുതിയ ചിത്രത്തിന് തുടക്കം കുറിച്ചു.. വൗ സിനിമാസിൻ്റെ ബാനറിൽ സന്തോഷ് ത്രിവിക്രമൻ ഈ ചിത്രം നിർമിക്കുന്നു.
വൗ സിനിമാസിൻ്റെ നാലാമതു ചിത്രം കൂടിയാണിത്. കുഞ്ഞമ്മണീസ് ഹോസ്പിറ്റൽ, പ്രിയൻ ഓട്ടത്തിലാണ്. സീക്രട്ട് ഹോം,എന്നീ ചിത്രങ്ങളായിരുന്നു വൗസിനിമാസിൻ്റെ മുൻ ചിത്രങ്ങൾ.
ഫെബ്രുവരി ഇരുപത്തിയെട്ട് വെള്ളിയാഴ്ച്ച കുശാൽ നഗറിലെ ഹെഗ്ഡള്ളിഗ്രാമത്തിൽ തികച്ചും ലളിതമായിട്ടായിരുന്നു തുടക്കം.
ക്രിയേറ്റീവ്ഹെഡ്ഡും, ലൈൻ പ്രൊഡ്യൂസറുമായ നിഖിൽ. കെ. മേനോൻ സ്വിച്ചോൺ നിർവ്വഹിച്ചപ്പോൾ ഫസ്റ്റ് ക്ലാപ്പ് നൽകിയത് മുക്കം പൊലീസ് സർക്കിൾ ഇൻസ്പക്ടർ അൻഷാദാണ്.
ഈ ചിത്രം രണ്ടായിരത്തി പതിനേഴിൽ നടന്ന ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയുള്ളതാണ്. കണ്ണൂർ ഇരിട്ടിയിലായിരുന്നു ഈ സംഭവം അരങ്ങേറിയത്.അന്ന് ഈ കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥനാണ് അൻഷാദ്. അദ്ദേഹത്തിൻ്റെ മൂലകഥയിൽ നിന്നും ഷാജി മാറാടാണ് ഈ ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
ഏറെ ശ്രദ്ധേയമായ ഇലവിഴാ പൂഞ്ചിറ എന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയത് ഷാജി മാറാടാണ്. പൂർണ്ണമായും റിയലിസ്റ്റിക്ക് ക്രൈം ത്രില്ലർ മൂഡിലാണ് ഈ ചിത്രത്തിൻ്റെ അവതരണം. തുടക്കം മുതൽ തികഞ്ഞ ഉദ്വേഗം നിലനിർത്തിക്കൊണ്ടുള്ള അവതരണമാണ് പത്മകുമാർ ഈ ചിത്രത്തിനു വേണ്ടി സ്വീകരിച്ചിരിക്കുന്നത്. ഒപ്പം ഇമോഷനും ഏറെ പ്രാധാന്യം നൽകുന്നുണ്ട് ഈ ചിത്രം.
യുവനടന്മാരിൽ ശ്രദ്ധേയനായ റോഷൻ മാത്യുവാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ എസ്.ഐ. അജീബ്. എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്
ഏഷ്യാനെറ്റ് ‘കോമഡി ഷോയിലെ അവതാരികയായും, കിസ്മത്ത്, എന്ന ചിത്രത്തിലെ നായികയുമായി തിളങ്ങിയ ശ്രുതി മേനോനാണ് ഈ ചിത്രത്തിലെ നായിക. ബൈജു സന്തോഷ്, വിനീത് തട്ടിൽ, ഷാജു ശ്രീധർ, തമിഴിലും മലയാളത്തിലുമായി ശ്രദ്ധേയരായ ഹരീഷ്, വിനോദ് സാഗർ, എന്തി വരും,അതുല്യ ചന്ദ്രൻ, മാസ്റ്റർ ആര്യൻ. എസ്. പൂജാരി ബേബിമിത്രാ സഞ്ജയ്,എന്നിവരും പ്രധാന താരങ്ങളാണ്.
ഷിബു ചക്രവർത്തി,സന്തോഷ് വർമ്മ, എന്നിവരുടെ ഗാനങ്ങൾക്ക് ജെറി അമൽദേവ്, മണികണ്ഠൻ അയ്യപ്പ
എന്നിവർ ഈണം പകർന്നിരിക്കുന്നു.
ഛായാഗഹണം – അജയ് ഡേവിഡ് കാച്ചപ്പിള്ളി.
എഡിറ്റിംഗ് – രഞ്ജൻ ഏബ്രഹാം.
കലാസംവിധാനം – സാബുറാം
മേക്കപ്പ് – പി.വി. ശങ്കർ.
കോസ്റ്റും ഡിസൈൻ – അയിഷാ സഫീർസേട്ട്.
നിശ്ചല ഛായാഗ്രഹണം. സലീഷ് പെരിങ്ങോട്ടുകര.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ -കെ.ജെ. വിനയൻ,
അസ്സോസ്സിയേറ്റ് ഡയറക്ടേഴ്സ് – പ്രസാദ് യാദവ്, ഗോപൻകുറ്റ്യാനിക്കാട്.
സഹ സംവിധാനം – ആകാശ് എം, കിരൺ ചന്ദ്രശേഖരൻ, സജി മുണ്ടൂർ.
ഉണ്ണി വരദം
ഫിനാൻസ് കൺട്രോളർ – ആശിഷ് പാലാ
പ്രൊഡകഷൻ
മാനേജേഴ്സ് – അതുൽ കൊടുമ്പാടൻ, അനിൽ ആസാദ്
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്. പ്രതാപൻ കല്ലിയൂർ
പ്രൊഡക്ഷൻ കൺട്രോളർ – പ്രവീൺ.ബി.മേനോൻ.
കൂർഗ്, കണ്ണർ, തലശ്ശേരി, ഇരിട്ടി, മുംബൈ എന്നിവിടങ്ങളിലായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാകും.
വാഴൂർ ജോസ്.
GNN MOVIE NEWS നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
Follow this link to join our WhatsApp group:
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
മസ്കറ്റ്: ഒമാനിൽ ഒരു കുടുംബത്തിലെ ആറ് പേർക്ക് ദാരുണാന്ത്യം. അൽ അത്കിയ പ്രദേശത്താണ് ഭർത്താവും ഭാര്യയും നാല് കുട്ടികളും അടങ്ങുന്ന…
അയർലണ്ടിലെ മെട്രോലിങ്ക് പദ്ധതിയുടെ നിർമ്മാണത്തിന് ഏകദേശം 8,000 തൊഴിലാളികൾ ആവശ്യമായി വരുമെന്ന് കണക്കാക്കപ്പെടുന്നു, ഇതിൽ ഗണ്യമായ സംഖ്യ വിദേശത്ത് നിന്ന്…
ബെംഗളൂരു: ഐപിഎൽ വിജയാഘോഷത്തിനിടെ ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലുണ്ടായ ആൾക്കൂട്ട ദുരന്തത്തിന്റെ ഉത്തരവാദിത്തം ആർസിബിക്കെന്ന് പൊലീസ്. കർണാടക പൊലീസിന്റെ സിഐഡി വിഭാഗം…
വടക്ക്, വടക്കുകിഴക്കൻ മേഖലയിലെ 11 കൗണ്ടികളിൽ കനത്ത മഞ്ഞുവീഴ്ചയും ഐസും ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.മെറ്റ് ഐറാൻ പുറപ്പെടുവിച്ച മുന്നറിയിപ്പിൽ…
ലോക ബാങ്കിൽ മാനേജിംഗ് ഡയറക്ടറായി നിയമനം സ്വീകരിച്ചതിന് ശേഷം ഐറിഷ് ധനമന്ത്രി Paschal Donohoe തന്റെ സ്ഥാനം രാജിവച്ചതായി പ്രഖ്യാപിച്ചു.…
ബ്ലാക്ക്‌റോക്ക് ക്ലിനിക് സ്വകാര്യ ആശുപത്രിയുടെ സഹസ്ഥാപകനും ഭാര്യയും പാപ്പരത്തത്തിന് അപേക്ഷ നൽകി, ഏകദേശം 14.5 മില്യൺ യൂറോയുടെ കടബാധ്യതകൾ പട്ടികപ്പെടുത്തി.…