അജ്മാന്‍: ക്രിക്കറ്റ് കളിക്കാരനായ മലയാളി യുവാവ് അജ്മാനില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ കളത്തൂര്‍ സ്വദേശി സലീംകുമാറിന്റെ മകന്‍ ഇരുപത്തിയാറു വയസ് മാത്രം പ്രായമുള്ള ശ്രീലാലാണ് താമസസ്ഥലത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തില്‍ പ്രത്യേകിച്ച അസ്വാഭാവികതയൊന്നും തോന്നിയില്ലെന്നും പോലീസ് വിശദമായി ഇതെക്കുറിച്ച് അന്വേഷിക്കുന്നുണ്ട്. ശ്രീലാല്‍ കാസര്‍കോട് ജില്ലാ അണ്ടര്‍ 14, 16, 19 ടീമുകളില്‍ അംഗമായിരുന്നു. മികച്ച കളിക്കാരനായതിനാല്‍ ധാരാളം സുഹൃത്തുക്കളും മറ്റും ശ്രീലാലിന് ഉണ്ടായിരുന്നു. യു.എ.ഇ.യിലും ക്രിക്കറ്റ് മത്സരങ്ങളില്‍ കളിക്കുകയും വിജയിച്ച് പേരെടുക്കുകയും ചെയ്തിരുന്നു. മുന്‍പ് അജ്മാനില്‍ സന്ദര്‍ശക വിസയുമായി വരികയും സമയം കഴിഞ്ഞപ്പോള്‍ തിരിച്ച് നാട്ടിലേക്ക് തന്നെ വരികയും ചെയ്തിരുന്നു. അതിന് ശേഷം ഈ കഴിഞ്ഞ സപ്തംബര്‍ മാസത്തിലാണ് വീണ്ടും അജ്മാനിലെത്തിയത്. ഷാര്‍ജയിലെ ക്രിക്കറ്റ് അക്കാദമിയില്‍ സഹ പരിശീലകനായി ജോലി ഉണ്ടായിരുന്നു. വിവാഹമോചിതനായിരുന്നു ശ്രീലാല്‍. സഹോദരങ്ങള്‍ ശ്യാം ലാല്‍, ജിത്തു ലാല്‍.
നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…
ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…