gnn24x7

മലയാളി ക്രിക്കറ്റ് താരം മരിച്ച നിലയില്‍

0
465
gnn24x7

അജ്മാന്‍: ക്രിക്കറ്റ് കളിക്കാരനായ മലയാളി യുവാവ് അജ്മാനില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ കളത്തൂര്‍ സ്വദേശി സലീംകുമാറിന്റെ മകന്‍ ഇരുപത്തിയാറു വയസ് മാത്രം പ്രായമുള്ള ശ്രീലാലാണ് താമസസ്ഥലത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തില്‍ പ്രത്യേകിച്ച അസ്വാഭാവികതയൊന്നും തോന്നിയില്ലെന്നും പോലീസ് വിശദമായി ഇതെക്കുറിച്ച് അന്വേഷിക്കുന്നുണ്ട്. ശ്രീലാല്‍ കാസര്‍കോട് ജില്ലാ അണ്ടര്‍ 14, 16, 19 ടീമുകളില്‍ അംഗമായിരുന്നു. മികച്ച കളിക്കാരനായതിനാല്‍ ധാരാളം സുഹൃത്തുക്കളും മറ്റും ശ്രീലാലിന് ഉണ്ടായിരുന്നു. യു.എ.ഇ.യിലും ക്രിക്കറ്റ് മത്സരങ്ങളില്‍ കളിക്കുകയും വിജയിച്ച് പേരെടുക്കുകയും ചെയ്തിരുന്നു. മുന്‍പ് അജ്മാനില്‍ സന്ദര്‍ശക വിസയുമായി വരികയും സമയം കഴിഞ്ഞപ്പോള്‍ തിരിച്ച് നാട്ടിലേക്ക് തന്നെ വരികയും ചെയ്തിരുന്നു. അതിന് ശേഷം ഈ കഴിഞ്ഞ സപ്തംബര്‍ മാസത്തിലാണ് വീണ്ടും അജ്മാനിലെത്തിയത്. ഷാര്‍ജയിലെ ക്രിക്കറ്റ് അക്കാദമിയില്‍ സഹ പരിശീലകനായി ജോലി ഉണ്ടായിരുന്നു. വിവാഹമോചിതനായിരുന്നു ശ്രീലാല്‍. സഹോദരങ്ങള്‍ ശ്യാം ലാല്‍, ജിത്തു ലാല്‍.

gnn24x7