gnn24x7

അയർലണ്ടിൽ പുതിയ പ്ലാനിംഗ് നിയമങ്ങൾ പ്രാബല്യത്തിൽ; ഗാർഡൻ ക്യാബിൻ ഉൾപ്പെടെ വീടുകളിലെ നിർമാണങ്ങൾക്ക് കൂടുതൽ ഇളവുകൾ

0
74
gnn24x7

അയർലണ്ടിൽ വീടുകളോട് അനുബന്ധിച്ചുള്ള ചെറിയ നിർമാണങ്ങൾക്ക് കൂടുതൽ ഇളവ് നൽകുന്ന പുതിയ Exempted Development Regulations for Residential Dwellings ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു. പുതിയ ചട്ടങ്ങൾ പ്രകാരം, ചില നിർമാണങ്ങൾക്ക് ഇനി പ്ലാനിംഗ് പെർമിഷൻ ആവശ്യമില്ല. ഏറ്റവും ശ്രദ്ധേയമായ മാറ്റം, വീടിന്റെ പിൻഭാഗത്ത് 45 ചതുരശ്ര മീറ്റർ വരെ വിസ്തീർണമുള്ള ഗാർഡൻ ക്യാബിൻ അല്ലെങ്കിൽ മോഡുലാർ യൂണിറ്റ് നിർമ്മിക്കാൻ ഇനി പ്ലാനിംഗ് പെർമിഷൻ ആവശ്യമില്ല എന്നതാണ്. എന്നാൽ, നിർമാണം ആരംഭിക്കുന്നതിന് മുമ്പ് ബന്ധപ്പെട്ട ലോക്കൽ അതോറിറ്റിയെ മുൻകൂട്ടി അറിയിക്കേണ്ടത് നിർബന്ധമാണ്.

Join GNN24X7 IRELAND Whatsapp Group 🔗 https://chat.whatsapp.com/HCHNSM0uwJ54sRAzNI1ur2

ഇതിനൊപ്പം, വീടിന്റെ മുൻവശത്ത് Bike Shed അല്ലെങ്കിൽ Bin Storage Unit സ്ഥാപിക്കാനും ഇനി പ്ലാനിംഗ് പെർമിഷൻ ആവശ്യമില്ല. മൂന്ന് മുതൽ നാല് വരെ മുതിർന്നവരുടെ സൈക്കിളുകൾ, രണ്ട് Cargo Bikes, അല്ലെങ്കിൽ മൂന്ന് Wheelie Bins സൂക്ഷിക്കാവുന്ന സംഭരണ യൂണിറ്റുകൾക്കാണ് ഈ ഇളവ് ബാധകമാകുക. അതേസമയം, വീടിന്റെ പിൻഭാഗത്ത് Shed, Store, Home Office, Home Gym തുടങ്ങിയ കെട്ടിടങ്ങൾ നിർമ്മിക്കാനുള്ള പ്ലാനിംഗ് ഇളവിന്റെ പരിധി 25 ചതുരശ്ര മീറ്ററിൽ നിന്ന് 30 ചതുരശ്ര മീറ്ററായി ഉയർത്തി.

വീടുകളുടെ പുറംഭിത്തിയിൽ ഇൻസുലേഷൻ സ്ഥാപിക്കുന്നതിനും ഹീറ്റ് പമ്പ് സ്ഥാപിക്കുന്നതിനുമുള്ള പ്ലാനിംഗ് ഇളവുകളും സർക്കാർ വിപുലീകരിച്ചിട്ടുണ്ട്. ഇനി ഹീറ്റ് പമ്പ് വീടിന്റെ പിൻവശത്ത് മാത്രം സ്ഥാപിക്കണമെന്ന നിയന്ത്രണം ഉണ്ടായിരിക്കില്ല. പുതിയ ചട്ടങ്ങൾ വീട്ടുടമകൾക്ക് കൂടുതൽ സ്വാതന്ത്ര്യം നൽകുന്നതിനും Planning സംവിധാനത്തിലെ അനാവശ്യ കാലതാമസം കുറയ്ക്കുന്നതിനുമാണ് ലക്ഷ്യമിടുന്നത് എന്ന്ഭവനമന്ത്രി ജെയിംസ് ബ്രൗൺ പറഞ്ഞു. കുടുംബ സാഹചര്യങ്ങൾക്കും സ്ഥലസൗകര്യത്തിനും അനുയോജ്യമായ രീതിയിൽ Garden Cabin പോലുള്ള യൂണിറ്റുകൾ നിർമ്മിക്കാൻ ഇത് സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, ഇത്തരം സ്വതന്ത്ര താമസ യൂണിറ്റുകൾ Rent-a-Room Scheme പ്രകാരം വാടകയ്ക്ക് നൽകാൻ സർക്കാർ അനുവദിച്ചിട്ടുണ്ട്. ഈ പദ്ധതിയിലൂടെ വർഷത്തിൽ €14,000 വരെ നികുതിയില്ലാതെ വരുമാനം നേടാൻ സാധിക്കും. എന്നാൽ, ഈ പദ്ധതിയിലൂടെ താമസിക്കുന്നവർക്ക് സാധാരണ വാടകക്കാർക്ക് ലഭിക്കുന്ന നിയമപരമായ സംരക്ഷണം ലഭിക്കില്ലെന്ന ആശങ്ക Sinn Féin ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ ഉയർത്തിയിട്ടുണ്ട്. സ്വതന്ത്ര താമസ യൂണിറ്റുകളിലായിരുന്നാലും ഇവയിൽ താമസിക്കുന്നവർ Licensees ആയാണ് കണക്കാക്കപ്പെടുക. അതിനാൽ, പരമ്പരാഗത വാടകക്കാർക്ക് ലഭിക്കുന്ന നിയമപരമായ അവകാശങ്ങളും സംരക്ഷണവും ഇവർക്ക് ലഭിക്കില്ലെന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നു.

Follow the GNN24X7 IRELAND channel on WhatsApphttps://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

Follow Us on Instagram!
GNN24X7 IRELAND :
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

gnn24x7