കോവിഡ് 19 വൈറസ് ഓരോരുത്തരിലും ഏൽപ്പിച്ചിരിക്കുന്ന ആഘാതം വളരെ വലുതാണ്. പലർക്കും പ്രിയപ്പെട്ടവരെപ്പോലും പിരിഞ്ഞിരിക്കേണ്ടി വന്നിരിക്കുകയാണ്. ചെറിയൊരു വേർപിരിയലിനു ശേഷമുള്ള ഒത്തു ചേരലാകട്ടെ അതി വൈകാരികവുമാണ്.
അത്തരത്തിലൊരു കൂടിച്ചേരലിന്റെ വൈകാരിക നിമിഷങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. കോവിഡ് ചികിത്സ കഴിഞ്ഞ് മടങ്ങി വരുന്ന സഹോദരിയെ നൃത്തം ചെയ്ത് സ്വീകരിക്കുന്ന പെൺകുട്ടിയുടെ വീഡിയോയാണിത്. പൂനെയിലെ ധൻകവാഡി സ്വദേശിയായ 23കാരി സലോനി സത്പുതാണ് തെരുവിൽ നൃത്തം ചെയ്ത്.
കോവിഡിനെ തോൽപ്പിച്ചതിന്റെ സന്തോഷത്തിൽ സഹോദരിയും നൃത്തം ചെയ്യുന്നത് വീഡിയോയിൽ കാണാം. 2011ൽ പുറത്തിറങ്ങിയ ചില്ലർ പാർട്ടി എന്ന ചിത്രത്തിലെ ‘ഹാത് ജാ രേ ചോക്രേ ‘എന്ന ഗാനത്തിനാണ് പെൺകുട്ടിയും സഹോദരിയും ചുവടുവെച്ചത്.
ഇത് വെറുമൊരു നൃത്തം മാത്രമല്ല. ഈ പ്രതിസന്ധി സമയത്ത് കുടുംബത്തെ ഒറ്റപ്പെടുത്തിയ അയൽക്കാർക്കുള്ള സന്ദേശം കൂടിയായിരുന്നു. രണ്ട് ലക്ഷം പേരാണ് വീഡിയോ കണ്ടിരിക്കുന്നത്. 17,000 ലൈക്കുകളാണ് വീഡിയോയ്ക്ക് ലഭിച്ചിരിക്കുന്നത്.
നെറ്റിസെൻസ് ഈ നൃത്തം ഏറ്റെടുത്തിരിക്കുകയാണ്. ഇത് വളരെ പോസിറ്റീവ് എനർജി നൽകുന്നതാണെന്ന് പലരും അഭിപ്രായപ്പെട്ടു. അതേസമയം അവരെ അമ്പരപ്പിച്ചിരിക്കുന്നത് ഈ പെൺകുട്ടി നൃത്തം ചെയ്യാനുണ്ടായ കാരണമാണ്.
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ കടം താങ്ങാവുന്ന പരിധിയിലെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. രണ്ടാം പിണറായി സർക്കാരിൻ്റെ അവസാനത്തെ ബജറ്റ് അവതരണത്തിലാണ് ധനമന്ത്രിയുടെ…
പുതിയ നിയന്ത്രണങ്ങൾ പ്രകാരം ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കാൻ സാധ്യതയുള്ള അഞ്ച് മെഡിക്കൽ അവസ്ഥകളെക്കുറിച്ച് അയർലണ്ടിലെമ്പാടുമുള്ള വാഹന ഉടമകൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.…
ടെക്സസ്: അമേരിക്കയിലെ ടെക്സസിൽ തുടരുന്ന അതിശൈത്യത്തിനിടെ ദാരുണമായ അപകടം. ഐസ് മൂടിയ കുളത്തിൽ വീണ് മൂന്ന് സഹോദരങ്ങൾ മരിച്ചു. പ്രദേശത്ത്…
കാലിഫോർണിയ:കാലിഫോർണിയയിൽ മനുഷ്യക്കടത്തും ലൈംഗിക ചൂഷണവും തടയുന്നതിനായി നടത്തിയ ശക്തമായ പരിശോധനയിൽ (ഓപ്പറേഷൻ 'സ്റ്റാൻഡ് ഓൺ ഡിമാൻഡ്') 120 പേർ അറസ്റ്റിലായി.…
ഒക്ലഹോമ: ഒക്ലഹോമയിൽ നിലനിൽക്കുന്ന രൂക്ഷമായ അധ്യാപക ക്ഷാമം നേരിടാൻ 'എമർജൻസി സർട്ടിഫൈഡ്' അധ്യാപകരുടെ എണ്ണം വർധിപ്പിക്കുന്നു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ…
ഓസ്റ്റിൻ (ടെക്സസ്): ടെക്സസിലെ സർക്കാർ ഏജൻസികളും പൊതു സർവ്വകലാശാലകളും പുതിയ എച്ച്-1ബി (H-1B) വിസ അപേക്ഷകൾ നൽകുന്നത് തടഞ്ഞുകൊണ്ട് ഗവർണർ…