gnn24x7

കോവിഡിനെ തോൽപ്പിച്ച് മടങ്ങിവരുന്ന സഹോദരിയെ നൃത്തം ചെയ്ത് സ്വീകരിച്ച് പെൺകുട്ടി

0
239
gnn24x7

കോവിഡ് 19 വൈറസ് ഓരോരുത്തരിലും ഏൽപ്പിച്ചിരിക്കുന്ന ആഘാതം വളരെ വലുതാണ്. പലർക്കും പ്രിയപ്പെട്ടവരെപ്പോലും പിരിഞ്ഞിരിക്കേണ്ടി വന്നിരിക്കുകയാണ്. ചെറിയൊരു വേർപിരിയലിനു ശേഷമുള്ള ഒത്തു ചേരലാകട്ടെ അതി വൈകാരികവുമാണ്.

അത്തരത്തിലൊരു കൂടിച്ചേരലിന്റെ വൈകാരിക നിമിഷങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. കോവിഡ് ചികിത്സ കഴിഞ്ഞ് മടങ്ങി വരുന്ന സഹോദരിയെ നൃത്തം ചെയ്ത് സ്വീകരിക്കുന്ന പെൺകുട്ടിയുടെ വീഡിയോയാണിത്. പൂനെയിലെ ധൻകവാഡി സ്വദേശിയായ 23കാരി സലോനി സത്പുതാണ് തെരുവിൽ നൃത്തം ചെയ്ത്.

കോവിഡ‍ിനെ തോൽപ്പിച്ചതിന്റെ സന്തോഷത്തിൽ സഹോദരിയും നൃത്തം ചെയ്യുന്നത് വീഡിയോയിൽ കാണാം. 2011ൽ പുറത്തിറങ്ങിയ ചില്ലർ പാർട്ടി എന്ന ചിത്രത്തിലെ ‘ഹാത് ജാ രേ ചോക്രേ ‘എന്ന ഗാനത്തിനാണ് പെൺകുട്ടിയും സഹോദരിയും ചുവടുവെച്ചത്.

ഇത് വെറുമൊരു നൃത്തം മാത്രമല്ല. ഈ പ്രതിസന്ധി സമയത്ത് കുടുംബത്തെ ഒറ്റപ്പെടുത്തിയ അയൽക്കാർക്കുള്ള സന്ദേശം കൂടിയായിരുന്നു. രണ്ട് ലക്ഷം പേരാണ് വീഡിയോ കണ്ടിരിക്കുന്നത്. 17,000 ലൈക്കുകളാണ് വീഡിയോയ്ക്ക് ലഭിച്ചിരിക്കുന്നത്.

നെറ്റിസെൻസ് ഈ നൃത്തം ഏറ്റെടുത്തിരിക്കുകയാണ്. ഇത് വളരെ പോസിറ്റീവ് എനർജി നൽകുന്നതാണെന്ന് പലരും അഭിപ്രായപ്പെട്ടു. അതേസമയം അവരെ അമ്പരപ്പിച്ചിരിക്കുന്നത് ഈ പെൺകുട്ടി നൃത്തം ചെയ്യാനുണ്ടായ കാരണമാണ്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here