ഷെർഷായിലെ “Raatan Lambiyaan” എന്ന ഗാനത്തിന് ആഫ്രിക്കൻ സഹോദരങ്ങൾ ലിപ് സിങ്ക് ചെയ്യുന്ന വീഡിയോ വൈറൽ

0
83

സിദ്ധാർത്ഥ് മൽഹോത്രയും കിയാര അദ്വാനിയും അഭിനയിച്ച ഷേർഷാ എന്ന ചിത്രത്തിലെ “Raatan Lambiyaan” എന്ന ഗാനം വളരെയധികം പ്രശസ്തി നേടി. ഇന്ത്യയിൽ മാത്രമല്ല, ആഫ്രിക്കയിലുടനീളം! അസീസ് കൗറും ജുബിൻ നൗടിയാലും ചേർന്ന് പാടിയ ഷെർഷാ എന്ന സിനിമയിലെ ഈ ട്രാക്ക് ഹിറ്റായി മാറിയതിനാൽ ഈ ആഫ്രിക്കൻ സഹോദരങ്ങൾ ഇൻസ്റ്റാഗ്രാമിൽ ഇപ്പോൾ വൈറലായിരിക്കുകയാണ്.

ഇൻസ്റ്റാഗ്രാമിലെ തന്റെ സ്വകാര്യ പേജിൽ കിളി പോളാണ് തന്റെ സഹോദരിയോടൊപ്പം സൂപ്പർ ഹിറ്റ് ഗാനമായ “Raatan Lambiyaan” ലിപ് സിങ്ക് ചെയ്യുന്നതിന്റെ വീഡിയോ “we not done with this sound yet,” എന്ന അടിക്കുറിപ്പോടെ പങ്കിട്ടത്. വിവർത്തനം ആവശ്യമില്ലാത്ത സാർവത്രിക ഭാഷയായ സംഗീതം മനസ്സിലാക്കുമ്പോൾ ഭാഷ ഒരു തടസ്സമല്ലെന്ന് അവർ ശരിക്കും തെളിയിച്ചിരിക്കുകയാണ്.

വീഡിയോ:

വീഡിയോ പങ്കിട്ട് ഏകദേശം മൂന്നു ദിവസം കൊണ്ട് തന്നെ 27,000-ലധികം ലൈക്കുകളും ലോകമെമ്പാടുമുള്ള ആളുകളിൽ നിന്ന് നിരവധി കമന്റുകളും നേടിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here