ജോർജ് ഫ്ലോയ്ഡ് വധം: മൂന്നു പൊലീസ് ഓഫീസർമാർക്കെതിരെ കേസെടുത്തു – പി.പി.ചെറിയാൻ

മിനിയപ്പലിസ് ∙ ജോർജ് ഫ്ലോയ്ഡ് പൊലീസ് കസ്റ്റഡിയിൽ മരിക്കാനിടയായ സംഭവത്തിൽ പ്രധാനപ്രതിക്കു പുറമെ മൂന്നു പൊലീസ് ഉദ്യോഗസ്ഥരെ കൂടെ കേസിൽ ഉൾപ്പെടുത്തി അറസ്റ്റു ചെയ്തു. ടൊ താഹൊ, തോമസ് ലെയ്ൻ, ജൊ അലക്സാണ്ടർ എന്നിവരാണ് അറസ്റ്റിലായത്. ഫ്ലോയ്ഡിനെ ശ്വാസം മുട്ടിച്ചു കൊന്നു എന്ന് പറയപ്പെടുന്ന ഓഫീസർ ഡെറക് ചോവിനെതിരെ കൊലപാതകകുറ്റമാണു ചുമത്തിയിരിക്കുന്നത്. 40 വർഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. കൊലപാതകത്തിന് കൂട്ടുനിന്നുവെന്നാണ് മറ്റുള്ള മൂന്നു പേർക്കെതിരെയുള്ള കേസ്.മിനിസോട്ട അറ്റോർണി ജനറൽ കീത്ത് എല്ലിസനാണ് പുതിയ വിവരങ്ങൾ വെളിപ്പെടുത്തിയത്.ഫ്ലോയ്ഡിന്റെ മരണത്തെ തുടർന്നു രാജ്യത്താകമാനം പ്രതിഷേധവും ആക്രമണവും ശക്തമാകുന്നതിനിടെ, അറ്റോർണി ജനറലിന്റെ പുതിയ പ്രഖ്യാപനം സമരത്തിന്റെ തീവ്രത കുറയ്ക്കുമെന്നാണ് കരുതപ്പെടുന്നത്. 

ഇതിനിടയിൽ ജോർജ് ഫ്ലോയ്ഡിന്റെ ഓട്ടോപ്സി റിപ്പോർട്ട് പുറത്തു വന്നു. 20 പേജുള്ള റിപ്പോർട്ടിൽ ഏപ്രിൽ മാസം കൊറോണ വൈറസ് പോസീറ്റിവായിരുന്നുവെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. പൊലീസ് ഫ്ലോയ്ഡിനെ ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തിയപ്പോൾ ഹൃദ്രോഗം ഉണ്ടായതായും റിപ്പോർട്ടിലുണ്ട്. എന്നാൽ മരണം കൊലപാതകമായിട്ടാണു രേഖപ്പെടുത്തിയിരിക്കുന്നത്.

Cherian P.P.

Recent Posts

ഡബ്ലിൻ വിമാനത്താവളത്തിലെ യാത്രക്കാരുടെ എണ്ണത്തിലെ നിയന്ത്രണം അവസാനിപ്പിക്കാനുള്ള നിർദ്ദേശത്തിന് മന്ത്രിസഭ അംഗീകാരം

ഡബ്ലിൻ വിമാനത്താവളത്തിലെ യാത്രക്കാരുടെ എണ്ണത്തിലെ പരിധി അവസാനിപ്പിക്കുന്നതിന് ആവശ്യമായ നിയമനിർമ്മാണം തയ്യാറാക്കുന്നതിന് മന്ത്രിസഭ അംഗീകാരം നൽകി.ഡബ്ലിൻ എയർപോർട്ട് പാസഞ്ചർ കപ്പാസിറ്റി…

8 hours ago

ഷിക്കാഗോയുടെ മാറ്റത്തിന്റെ നായകൻ; ജമാൽ കോളിന് ISWAI സോഷ്യൽ ഇമ്പാക്ട് അവാർഡ്

ഷിക്കാഗോ: ഇല്ലിനോയിസിലെ ഇന്ത്യൻ സോഷ്യൽ വർക്കേഴ്സ് അസോസിയേഷൻ  (ISWAI) ഏർപ്പെടുത്തിയ പ്രഥമ 'സോഷ്യൽ ഇമ്പാക്ട് അവാർഡ്' പ്രശസ്ത സാമൂഹിക പ്രവർത്തകൻ…

11 hours ago

National Strategy for Improving Community Safety: പൊതുജനാഭിപ്രായ സർവ്വേ ആരംഭിച്ചു

2024 ലെ പോലീസിംഗ്, സെക്യൂരിറ്റി, കമ്മ്യൂണിറ്റി സേഫ്റ്റി ആക്ടിന്റെ ഭാഗമായി, അയർലണ്ടിലുടനീളമുള്ള കമ്മ്യൂണിറ്റി സുരക്ഷ പുനർനിർവചിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനുമുള്ള ദേശീയ തന്ത്രം…

12 hours ago

പ്ലാനോ വംശീയ അതിക്രമ കേസ്; വ്യാജപ്രചരണം നടത്തിയ അമ്മയ്ക്കും അഭിഭാഷകയ്ക്കും 26 കോടി രൂപ പിഴ

പ്ലാനോ(ഡാലസ്) : തന്റെ മകൻ വംശീയമായ അതിക്രമത്തിന് ഇരയായെന്ന് സമൂഹമാധ്യമങ്ങളിലൂടെ തെറ്റായ പ്രചരണം നടത്തിയ അമ്മയ്ക്കും അഭിഭാഷകയ്ക്കുമെതിരെ കോടതിയുടെ വിധി.…

12 hours ago

അയർലണ്ടിൽ കുട്ടികളെ വീടുകളിൽ തനിച്ചാക്കി പോകുന്നതിനുള്ള പ്രായപരിധി നിയമങ്ങൾ എന്തെല്ലാം.?

പോസ്റ്റ്-പ്രൈമറി സ്കൂളുകൾക്ക് ഫെബ്രുവരിയിലെ മധ്യവേനൽ അവധി സാധാരണയായി ഫെബ്രുവരി 16 തിങ്കളാഴ്ച മുതൽ ഫെബ്രുവരി 20 വെള്ളിയാഴ്ച വരെയാണ്. 2026…

13 hours ago

വെള്ളിമലയുടെ ദുരൂഹതകളുമായി കൂടോത്രം ഒഫീഷ്യൽ ട്രെയിലർ എത്തി

വെള്ളിമലഎന്ന. മലയോര ഗ്രാമത്തിൻ്റെ വിശ്വാസങ്ങളും അന്ധവിശ്വാസങ്ങളും പിന്നെ ചില ദുരൂഹതകളുമൊക്കെ കോർത്തിണക്കിയ കൂടോത്രം എന്ന സിനിമയുടെ ഒഫീഷ്യൽ ട്രയിലർ പുറത്തുവിട്ടു.…

16 hours ago