വാഷിംഗ്ടൺ: അമേരിക്കൻ സൈന്യത്തിൽ ആദ്യമായി തലപ്പാവ് ധരിക്കാൻ അനുവദിച്ചതിനെ തുടർന്ന് വാർത്തകളിൽ ഇടം നേടിയ ഇന്ത്യൻ വംശജനായ സിഖ് പോലീസ് ഓഫീസർ സന്ദീപ് ധലിവാളിന്റെ കൊലയാളി റോബർട്ട് സോളിസിനെ വധശിക്ഷകു വിധിച്ചു .
ഹൂസ്റ്റണിലെ ഹാരിസ് കൗണ്ടി ക്രിമിനൽ കോടതിയാണ് 50 കാരനായ പ്രതിയെ ശിക്ഷിച്ചത്. 30 മിനിറ്റ് നീണ്ട വാദത്തിന് ശേഷമാണ് കോടതി വിധി പ്രസ്താവിച്ചത്.
അഭിഭാഷകനില്ലാതെയാണ് പ്രതി കോടതിയിൽ ഹാജരായത്. “കൊലപാതകത്തിൽ ഞാൻ കുറ്റക്കാരനാണെന്ന് നിങ്ങൾ വിശ്വസി2004 ക്കുന്നതിനാൽ, എനിക്ക് വധശിക്ഷ ലഭിക്കുമെന്ന് ഞാൻ കരുതുന്നു,” സോളിസ് പ്രതികരിച്ചു.
2019ൽ അമേരിക്കയിലെ ടെക്‌സാസിൽ നടന്ന വെടിവെപ്പിലാണ് സന്ദീപ് ധലിവാൾ കൊല്ലപ്പെട്ടതു .. ഈ കേസിൽ സോളിസ് അറസ്റ്റ് ചെയ്തു മൂന്ന് വർഷത്തിന് ശേഷമാണ് വിധി വന്നത്. 10 വർഷമായി യുഎസ് പോലീസിൽ സേവനമനുഷ്ഠിച്ച ഉദ്യോഗസ്ഥനായിരുന്നു സന്ദീപ് ധലിവാൾ
ശിക്ഷിക്കപ്പെട്ട പ്രതി 2002 ൽ തട്ടി കൊണ്ട് പോകൽ കേസിൽ 20 വർഷത്തെ ജയിൽ ശിക്ഷ അനുഭവിച്ചു വരികയായിരുന്നു . 2014 പരോളിൽ ഇറങ്ങിയശേഷം മുങ്ങി നടക്കുന്നതിനിടെ ട്രാഫിക് സ്റ്റോപ്പിനിടയിലാണ് ഓഫീസറെ വെടിവെച്ചു കൊലപ്പെടുത്തിയത്.
കോർക്ക്: അയർലണ്ട് സീറോ മലബാർ സഭയുടെ കാറ്റിക്കിസം ഡിപ്പാർട്ട്മെൻ്റ് സംഘടിപ്പിച്ച ബൈബിൾ ക്വിസിൻ്റെ നാഷണൽ ഗ്രാൻ്റ് ഫിനാലെ - ബിബ്ലിയ…
ഗൾഫ് രാജ്യങ്ങളിൽ സംഘർഷാവസ്ഥ തുടരുന്ന സാഹചര്യത്തിൽ ഡബ്ലിനിൽ നിന്നുള്ള നിരവധി വിമാന സർവീസുകൾ ഞായറാഴ്ച റദ്ദാക്കി. Etihad എയർവേയ്സ്, ഖത്തർ…
ആകാശത്തിനു മപ്പുറത്തു ഏതോ ഒരു ലോകത്തു നിന്നാണ് ഇതു വന്നിട്ടുള്ളത്. അങ്ങനെയാണ് കാർന്നോന്മാര് ഞങ്ങളോട്ട പറഞ്ഞുതന്നിട്ടുള്ളത്.എന്തോ അജ്ഞാതമായശക്തി ഇതിനുണ്ടത്രെ. 'ഇത്…
168 രാജ്യങ്ങളിൽ സജീവ സാന്നിധ്യമായി സാമൂഹിക ഇടപെടലുകൾ നടത്തിവരുന്ന വേൾഡ് മലയാളി ഫെഡറേഷന്റെ അയർലന്റ് കോർഡിനേറ്ററായി . അയർലന്റ് മലയാളികൾക്ക്…
ഇതേത്തുടർന്ന് ഇറാനിൽ 40 ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചു. ഏഴ് ദിവസത്തെ അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. ആക്രമണത്തിൽ ഖമനെയിയുടെ മകളും മരുമകനും കൊച്ചുമകനും…
അലബാമ: അമേരിക്കയിലെ അലബാമ സംസ്ഥാനത്ത് അതിതീവ്ര വൈറസ് ബാധയായ അഞ്ചാംപനി (Measles) പടരാൻ സാധ്യതയുണ്ടെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ മുന്നറിയിപ്പ്…