America

അമേരിക്കയിൽ ആഫ്രോ-അമേരിക്കൻ വംശജനെ പൊലീസ് വെടിവെച്ചു കൊന്നു; മിനിയാപൊളിസിൽ വ്യാപക പ്രതിഷേധം

മിനിയാപൊളിസിന് വടക്ക്, യുഎസ് നഗരമായ ബ്രൂക്ലിൻ സെന്ററിലെ ഒരു ട്രാഫിക് സ്റ്റോപ്പിൽ ആഫ്രോ-അമേരിക്കൻ വംശജനെ പൊലീസ് വെടിവെച്ചു കൊന്നതിനെ തുടർന്ന് പ്രകോപിതരായ പ്രതിഷേധക്കാർ ബ്രൂക്‌ലിൻ സെന്ററിൽ പൊലിസ് ആസ്ഥാനത്തിനു മുന്നിലെത്തിയപ്പോൾ അവർക്കു നേരെ കണ്ണീർ വാതകവും റബ്ബർ വെടിയുണ്ടകളും പ്രയോഗിച്ചു.

20 കാരനായ ഡാന്റെ റൈറ്റ് ആണ് കൊല്ലപ്പെട്ടത്. വെടിവയ്പ്പ് ആകസ്മികമാണെന്ന് പോലീസ് മേധാവി ടിം ഗാനോൺ മാധ്യമങ്ങളോട് പറഞ്ഞു. ഞായറാഴ്ച പുലർച്ചെ ഡാന്റെ ഓടിച്ചിരുന്ന കാർ ഗതാഗത നിയമലംഘനത്തിന് തടഞ്ഞു നിർത്തി. കാറിൽ നിന്ന് പുറത്തിറങ്ങാൻ പൊലീസ് ആവശ്യപ്പെട്ടു. പിന്നെ അവർ തമ്മിൽ കയ്യാങ്കളിയായി.

ഡാന്റെ തിരിച്ചു കാറിൽ കയറി പോവാൻ ശ്രമിക്കുന്നതിനിടെയാണ് പോലീസ് വെടിവെച്ചത്.

Newsdesk

Recent Posts

ബിബ്ലിയ – 26 നാഷണൽ ഗ്രാൻഡ് ഫിനാലെ; കിരീടം സോർഡ്സ് കുർബാന സെൻ്ററിന്

കോർക്ക്: അയർലണ്ട് സീറോ മലബാർ സഭയുടെ കാറ്റിക്കിസം ഡിപ്പാർട്ട്മെൻ്റ് സംഘടിപ്പിച്ച ബൈബിൾ ക്വിസിൻ്റെ നാഷണൽ ഗ്രാൻ്റ് ഫിനാലെ - ബിബ്ലിയ…

7 hours ago

ഡബ്ലിനിൽ നിന്നുള്ള നിരവധി വിമാന സർവീസുകൾ റദ്ദാക്കി

ഗൾഫ് രാജ്യങ്ങളിൽ സംഘർഷാവസ്ഥ തുടരുന്ന സാഹചര്യത്തിൽ ഡബ്ലിനിൽ നിന്നുള്ള നിരവധി വിമാന സർവീസുകൾ ഞായറാഴ്ച റദ്ദാക്കി. Etihad എയർവേയ്സ്, ഖത്തർ…

10 hours ago

ഫാൻ്റെസിയും, കോമഡിയും, ത്രില്ലറുമായി ‘ആട്-3’ യുടെ ഒഫീഷ്യൽ ട്രയിലർ എത്തി

ആകാശത്തിനു മപ്പുറത്തു  ഏതോ ഒരു ലോകത്തു നിന്നാണ് ഇതു വന്നിട്ടുള്ളത്. അങ്ങനെയാണ് കാർന്നോന്മാര് ഞങ്ങളോട്ട പറഞ്ഞുതന്നിട്ടുള്ളത്.എന്തോ  അജ്ഞാതമായശക്തി ഇതിനുണ്ടത്രെ. 'ഇത്…

15 hours ago

വേൾഡ് മലയാളി ഫെഡറേഷന്റെ അയർലന്റ് കോർഡിനേറ്ററായി  ശ്രീമതി സ്മിത വർഗ്ഗീസ് സ്ഥാനമേറ്റു

168 രാജ്യങ്ങളിൽ സജീവ സാന്നിധ്യമായി സാമൂഹിക ഇടപെടലുകൾ നടത്തിവരുന്ന വേൾഡ് മലയാളി ഫെഡറേഷന്റെ അയർലന്റ് കോർഡിനേറ്ററായി . അയർലന്റ് മലയാളികൾക്ക്…

20 hours ago

ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനെയി കൊല്ലപ്പെട്ടു.

ഇതേത്തുടർന്ന് ഇറാനിൽ 40 ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചു. ഏഴ് ദിവസത്തെ അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. ആക്രമണത്തിൽ ഖമനെയിയുടെ മകളും മരുമകനും കൊച്ചുമകനും…

21 hours ago

അലബാമയിൽ കടുത്ത ജാഗ്രത; ‘ഏറ്റവും പകർച്ചവ്യാധിയുള്ള’ അഞ്ചാംപനി രോഗം പടരുന്നു

അലബാമ: അമേരിക്കയിലെ അലബാമ സംസ്ഥാനത്ത് അതിതീവ്ര വൈറസ് ബാധയായ അഞ്ചാംപനി (Measles) പടരാൻ സാധ്യതയുണ്ടെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ മുന്നറിയിപ്പ്…

22 hours ago