ഹൂസ്റ്റൺ: എടത്വ ആനപ്രാമ്പാൽ അഞ്ചേരിൽ കോരുത് ജോർജ് (എ.കെ.ജോർജ് – 81 വയസ്സ് ) ഹൂസ്റ്റണിൽ നിര്യാതനായി. ഭാര്യ കുഞ്ഞമ്മ ജോർജ് ഇലന്തൂർ പൊയ്കയിൽ കുടുംബാംഗമാണ്.
മക്കൾ: അനിൽ ജോർജ്, അനു മാത്യു ( ഇരുവരും ഹൂസ്റ്റൺ)
മരുമക്കൾ: എബ്രഹാം മാത്യു (സുരേഷ്), സോളി ജോർജ് (ഇരുവരും ഹൂസ്റ്റൺ)
കൊച്ചുമക്കൾ: ജൂലിയ മാത്യു, ജെറെമി മാത്യൂ, കാതറിൻ ജോർജ്, ഏഞ്ചലിക്ക ജോർജ്
പരേതൻ ഹൂസ്റ്റൺ ട്രിനിറ്റി മാർത്തോമാ ഇടവകയുടെ പ്രാരംഭകാല നേതാക്കളിലൊരാളും അമേരിക്കൻ ഭദ്രാസനത്തിലെ ആദ്യ ദേവാലയമായ ട്രിനിറ്റി മാർത്തോമാ ദേവാലയത്തിന്റെ നിർമ്മാണത്തിൽ നേതൃത്വം നൽകിയ പ്രമുഖരിൽ ഒരാളുമായിരുന്നു. നിരവധി വർഷങ്ങൾ ഇടവകയുടെ ട്രസ്റ്റിയുമായും സേവനമനുഷ്ഠിച്ചു.
പൊതുദർശനവും ആദ്യഭാഗ ശുശ്രൂഷയും: മാർച്ച് 21ന് ഞായറാഴ്ച വൈകുന്നേരം 4 മുതൽ 7 വരെ – ട്രിനിറ്റി മാർത്തോമാ ദേവലായത്തിൽ ( 5810, Almeda Genoa road, Houston, TX, 77048)
സംസ്ക്കാര ശുശ്രൂഷകൾ മാർച്ച് 22 ന് തിങ്കളാഴ്ച രാവിലെ 10 മണിക്ക് ട്രിനിറ്റി മാർത്തോമാ ദേവലായത്തിൽ വച്ച് നടത്തുന്നതും ശുശ്രൂഷകൾക്കു ശേഷം സംസ്കാരം സൗത്ത് പാർക്ക് ഫ്യൂണറൽ ഹോം സെമിത്തേരിയിൽ നടത്തുന്നതുമാണ് ( 1310, N .Main Street, Pearland, TX,77581)
ശുശ്രൂഷകളുടെ തത്സമയ സംപ്രേക്ഷണം https://www.trinitymtc.org/live ൽ ഉണ്ടായിരിക്കുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക്,
അനിൽ ജോര്ജ് – 713 501 4117
റിപ്പോർട്ട് : ജീമോൻ റാന്നി
കോർക്ക്: അയർലണ്ട് സീറോ മലബാർ സഭയുടെ കാറ്റിക്കിസം ഡിപ്പാർട്ട്മെൻ്റ് സംഘടിപ്പിച്ച ബൈബിൾ ക്വിസിൻ്റെ നാഷണൽ ഗ്രാൻ്റ് ഫിനാലെ - ബിബ്ലിയ…
ഗൾഫ് രാജ്യങ്ങളിൽ സംഘർഷാവസ്ഥ തുടരുന്ന സാഹചര്യത്തിൽ ഡബ്ലിനിൽ നിന്നുള്ള നിരവധി വിമാന സർവീസുകൾ ഞായറാഴ്ച റദ്ദാക്കി. Etihad എയർവേയ്സ്, ഖത്തർ…
ആകാശത്തിനു മപ്പുറത്തു ഏതോ ഒരു ലോകത്തു നിന്നാണ് ഇതു വന്നിട്ടുള്ളത്. അങ്ങനെയാണ് കാർന്നോന്മാര് ഞങ്ങളോട്ട പറഞ്ഞുതന്നിട്ടുള്ളത്.എന്തോ അജ്ഞാതമായശക്തി ഇതിനുണ്ടത്രെ. 'ഇത്…
168 രാജ്യങ്ങളിൽ സജീവ സാന്നിധ്യമായി സാമൂഹിക ഇടപെടലുകൾ നടത്തിവരുന്ന വേൾഡ് മലയാളി ഫെഡറേഷന്റെ അയർലന്റ് കോർഡിനേറ്ററായി . അയർലന്റ് മലയാളികൾക്ക്…
ഇതേത്തുടർന്ന് ഇറാനിൽ 40 ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചു. ഏഴ് ദിവസത്തെ അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. ആക്രമണത്തിൽ ഖമനെയിയുടെ മകളും മരുമകനും കൊച്ചുമകനും…
അലബാമ: അമേരിക്കയിലെ അലബാമ സംസ്ഥാനത്ത് അതിതീവ്ര വൈറസ് ബാധയായ അഞ്ചാംപനി (Measles) പടരാൻ സാധ്യതയുണ്ടെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ മുന്നറിയിപ്പ്…