gnn24x7

എ.കെ.ജോർജ് ഹൂസ്റ്റണിൽ നിര്യാതനായി; പൊതുദർശനം ഞായറാഴ്ച, സംസ്‍കാരം തിങ്കളാഴ്ച

0
235
gnn24x7

ഹൂസ്റ്റൺ: എടത്വ ആനപ്രാമ്പാൽ അഞ്ചേരിൽ കോരുത് ജോർജ് (എ.കെ.ജോർജ് – 81 വയസ്സ് ) ഹൂസ്റ്റണിൽ നിര്യാതനായി. ഭാര്യ കുഞ്ഞമ്മ ജോർജ്‌ ഇലന്തൂർ പൊയ്കയിൽ കുടുംബാംഗമാണ്.

മക്കൾ: അനിൽ ജോർജ്, അനു മാത്യു ( ഇരുവരും ഹൂസ്റ്റൺ)
മരുമക്കൾ: എബ്രഹാം മാത്യു (സുരേഷ്), സോളി ജോർജ് (ഇരുവരും ഹൂസ്റ്റൺ)
കൊച്ചുമക്കൾ: ജൂലിയ മാത്യു, ജെറെമി മാത്യൂ, കാതറിൻ ജോർജ്, ഏഞ്ചലിക്ക ജോർജ്

പരേതൻ ഹൂസ്റ്റൺ ട്രിനിറ്റി മാർത്തോമാ ഇടവകയുടെ പ്രാരംഭകാല നേതാക്കളിലൊരാളും അമേരിക്കൻ ഭദ്രാസനത്തിലെ ആദ്യ ദേവാലയമായ ട്രിനിറ്റി മാർത്തോമാ ദേവാലയത്തിന്റെ നിർമ്മാണത്തിൽ നേതൃത്വം നൽകിയ പ്രമുഖരിൽ ഒരാളുമായിരുന്നു. നിരവധി വർഷങ്ങൾ ഇടവകയുടെ ട്രസ്റ്റിയുമായും സേവനമനുഷ്ഠിച്ചു.

പൊതുദർശനവും ആദ്യഭാഗ ശുശ്രൂഷയും: മാർച്ച് 21ന് ഞായറാഴ്ച വൈകുന്നേരം 4  മുതൽ 7 വരെ – ട്രിനിറ്റി മാർത്തോമാ ദേവലായത്തിൽ ( 5810, Almeda Genoa road, Houston, TX, 77048)

സംസ്ക്കാര ശുശ്രൂഷകൾ മാർച്ച് 22 ന് തിങ്കളാഴ്ച രാവിലെ 10 മണിക്ക് ട്രിനിറ്റി മാർത്തോമാ ദേവലായത്തിൽ വച്ച് നടത്തുന്നതും ശുശ്രൂഷകൾക്കു ശേഷം സംസ്കാരം സൗത്ത് പാർക്ക് ഫ്യൂണറൽ ഹോം സെമിത്തേരിയിൽ നടത്തുന്നതുമാണ് ( 1310, N .Main Street, Pearland, TX,77581)

ശുശ്രൂഷകളുടെ തത്സമയ സംപ്രേക്ഷണം  https://www.trinitymtc.org/live ൽ ഉണ്ടായിരിക്കുന്നതാണ്.  

കൂടുതൽ വിവരങ്ങൾക്ക്,

അനിൽ ജോര്ജ് – 713 501 4117   

റിപ്പോർട്ട് : ജീമോൻ റാന്നി        

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here