ഹൂസ്റ്റൺ : ടെക്സസിലെ പ്രമുഖ മലയാളി കൂട്ടായ്‍മകളിലൊന്നായ ഹൂസ്റ്റൺ റാന്നി അസോസിയേഷന്റെ (HRA) ആഭിമുഖ്യത്തിൽ വാർഷിക പിക്‌നിക്കും പൊതുയോഗവും വൈവവിധ്യമാർന്ന പരിപാടികളോടെ നടത്തപ്പെടും.
ഏപ്രിൽ 26 ശനിയാഴ്ച്ച ഉച്ചകഴിഞ്ഞു 3 മുതൽ മിസ്സോറി സിറ്റിയിലുള്ള കിറ്റി ഹോളോ പാർക്കിൽ (പവിലിയൻ എ ) നടത്തുവാൻ തീരുമാനിച്ചിരിക്കുന്ന സ്പ്രിങ് പിക്‌നിക്കിലേക്കും വാർഷിക പൊതുയോഗത്തിലേക്കും ഹൂസ്റ്റണിലും പരിസര പ്രദേശങ്ങളിലുമുള്ള റാന്നി നിവാസികളായ ഏവരെയും സഹർഷം സ്വാഗതം ചെയ്യുന്നുവെന്ന് ജനറൽ സെക്രട്ടറി ബിനു സഖറിയ,ട്രഷറർ ജിൻസ് മാത്യു കിഴക്കേതിൽ എന്നിവർ അറിയിച്ചു.
പിക്‌നിക്കിനോടനുബന്ധിച്ചു നടത്തുന്ന പൊതുയോഗത്തിൽ എച്ച്.ആർ.എ പ്രസിഡൻറ് ബാബു കൂടത്തിനാൽ അധ്യക്ഷത വഹിക്കും. യോഗത്തിൽ 2025-2026 വർഷത്തെക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കും.
മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ(മാഗ്) പ്രസിഡൻറ് ജോസ്.കെ.ജോൺ സമ്മേളനം ഉത്ഘാടനം ചെയ്യും.വിവിധ കലാകായിക വിനോദങ്ങൾ, വിഭവ സമൃദ്ധമായ ബാർബിക്യു ഡിന്നർ എന്നിവ ആസ്വദിക്കുവാൻ ഹൂസ്റ്റണിലെ എല്ലാ റാന്നി തറവാട് അംഗങ്ങളെയും സ്വാഗതം ചെയ്യുന്നുവന്നു ഭാരവാഹികൾ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് :
ബാബു കൂടത്തിനാലിൽ – 713 291 9895
ബിനു സഖറിയ – 865 951 9481
ജിൻസ് മാത്യു കിഴക്കേതിൽ – 832 278 9858
വാർത്ത – ജീമോൻ റാന്നി
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
കോർക്ക്: അയർലണ്ട് സീറോ മലബാർ സഭയുടെ കാറ്റിക്കിസം ഡിപ്പാർട്ട്മെൻ്റ് സംഘടിപ്പിച്ച ബൈബിൾ ക്വിസിൻ്റെ നാഷണൽ ഗ്രാൻ്റ് ഫിനാലെ - ബിബ്ലിയ…
ഗൾഫ് രാജ്യങ്ങളിൽ സംഘർഷാവസ്ഥ തുടരുന്ന സാഹചര്യത്തിൽ ഡബ്ലിനിൽ നിന്നുള്ള നിരവധി വിമാന സർവീസുകൾ ഞായറാഴ്ച റദ്ദാക്കി. Etihad എയർവേയ്സ്, ഖത്തർ…
ആകാശത്തിനു മപ്പുറത്തു ഏതോ ഒരു ലോകത്തു നിന്നാണ് ഇതു വന്നിട്ടുള്ളത്. അങ്ങനെയാണ് കാർന്നോന്മാര് ഞങ്ങളോട്ട പറഞ്ഞുതന്നിട്ടുള്ളത്.എന്തോ അജ്ഞാതമായശക്തി ഇതിനുണ്ടത്രെ. 'ഇത്…
168 രാജ്യങ്ങളിൽ സജീവ സാന്നിധ്യമായി സാമൂഹിക ഇടപെടലുകൾ നടത്തിവരുന്ന വേൾഡ് മലയാളി ഫെഡറേഷന്റെ അയർലന്റ് കോർഡിനേറ്ററായി . അയർലന്റ് മലയാളികൾക്ക്…
ഇതേത്തുടർന്ന് ഇറാനിൽ 40 ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചു. ഏഴ് ദിവസത്തെ അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. ആക്രമണത്തിൽ ഖമനെയിയുടെ മകളും മരുമകനും കൊച്ചുമകനും…
അലബാമ: അമേരിക്കയിലെ അലബാമ സംസ്ഥാനത്ത് അതിതീവ്ര വൈറസ് ബാധയായ അഞ്ചാംപനി (Measles) പടരാൻ സാധ്യതയുണ്ടെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ മുന്നറിയിപ്പ്…