ന്യൂഡല്‍ഹി: കോവിഡ് മഹാമാരിക്കെതിരെ റഷ്യ വികസിപ്പിച്ചെടുത്ത വാക്‌സിനായ സ്ഫുട്‌നിക് അഞ്ച് വാക്‌സിനേഷന്റെ വിതരണത്തിനും പരീക്ഷണത്തിനുമായി ഇന്ത്യന്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ ഡോ. റെഡ്ഡി ലബോറട്ടറീസുമായി റഷ്യന്‍ ഡയറക്ട് ഇന്‍വസ്റ്റ്‌മെന്റ് ഫണ്ട് ധാരണയിലെത്തിയതായി റിപ്പോര്‍ട്ടുകള്‍. ഇതുപ്രകാരം ധാരണകള്‍ കരാറുകളായി കഴിഞ്ഞാല്‍ ഏതാണ്ട് 10 കോടിയിലധികം വാക്‌സിനുകള്‍ ഇന്ത്യമുഴുക്കെ വിതരണം ചെയ്യുകയാണ് കമ്പനിയുടെ തീരുമാനം. റഷ്യയുടെ ഈ വാക്‌സിന്‍ ഇതിനകം തന്നെ ലോക ശ്രദ്ധപിടിച്ചുപറ്റി അതിന്റെ രണ്ടാം ഘട്ടപരീക്ഷണം കഴിയുന്ന രിതിയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നു. നിലവില്‍ കണക്കുപ്രകാരം മനുഷ്യശരീരത്തില്‍ ധൈര്യപൂര്‍വ്വം ഉപയോഗിക്കാവുന്ന കണ്ടുപിടിക്കപ്പെട്ട വാക്‌സിനാണ് സ്ഫുട്‌നിക് അഞ്ച്. ഇന്ത്യയില്‍ വാക്‌സിനേഷന്റെ കൂടുതല്‍ പരീക്ഷണങ്ങള്‍ നടത്തുവാനുണ്ട്. ഈ പരീക്ഷണങ്ങളുടെ അവസാനമായിരിക്കും വാക്‌സിന്‍ വിതരണത്തിന് എത്തുക എന്നും അവര്‍ സൂചിപ്പിച്ചിട്ടുണ്ട്. റഷ്യുമായി വാക്‌സിന്‍ വിതരണത്തിനും പരീക്ഷണത്തിനും പല ലോക രാജ്യങ്ങളും മുമ്പോട്ടു വരുന്നുണ്ടെങ്കിലും അവര്‍ക്ക് ഇന്ത്യയുമായി സഹകരിച്ച് മുമ്പോട്ടുപോവാനാണ് താല്പര്യം എന്ന് സൂചിപ്പിച്ചു.
Energia ഉപഭോക്താക്കൾക്ക് വീണ്ടും ഊർജബിൽ വർധന. ഒക്ടോബർ 12, 2026 മുതൽ ഗ്യാസ്, വൈദ്യുതി നിരക്കുകൾ ഉയർത്തുമെന്ന് Energia പ്രഖ്യാപിച്ചു.…
ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…
പ്രശസ്‌ത സംവിധായകനായ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോ ആൻഡ് ഓർഡർ എന്ന ചിത്രത്തിലൂടെ അഞ്ചു പുതിയ അഭിനേതാക്കളെ ക്കൂടി മലയാള…
നീനാ (കൗണ്ടി ടിപ്പററി): മലയാളികളുടെ ഐശ്വര്യത്തിന്റെ പ്രതീകമായ ഓണത്തെ മാസങ്ങൾ നീണ്ട ആഘോഷാരവങ്ങളുമായി വരവേറ്റ് നീനാ കൈരളി.കൈരളി അംഗങ്ങളെ നാല്…
അയർലൻഡിലെ 700,000-ത്തിലധികം Bord Gáis Energy ഉപഭോക്താക്കൾക്ക് വീണ്ടും വൈദ്യുതി-ഗ്യാസ് ബില്ലിൽ വലിയ വർധന. ഒക്ടോബർ 9, 2026 മുതൽ…
പണപ്പെരുപ്പ സമ്മർദം ശക്തമാകുന്ന സാഹചര്യത്തിൽ യൂറോപ്യൻ സെൻട്രൽ ബാങ്ക് (ECB) പലിശനിരക്ക് വീണ്ടും ഉയർത്താൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. നിലവിലെ 2.25…