gnn24x7

ഇന്ത്യയില്‍ 10 കോടി വാക്‌സിന്‍ വിതരണം ചെയ്യുമെന്ന് റഷ്യ

0
202
gnn24x7

ന്യൂഡല്‍ഹി: കോവിഡ് മഹാമാരിക്കെതിരെ റഷ്യ വികസിപ്പിച്ചെടുത്ത വാക്‌സിനായ സ്ഫുട്‌നിക് അഞ്ച് വാക്‌സിനേഷന്റെ വിതരണത്തിനും പരീക്ഷണത്തിനുമായി ഇന്ത്യന്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ ഡോ. റെഡ്ഡി ലബോറട്ടറീസുമായി റഷ്യന്‍ ഡയറക്ട് ഇന്‍വസ്റ്റ്‌മെന്റ് ഫണ്ട് ധാരണയിലെത്തിയതായി റിപ്പോര്‍ട്ടുകള്‍. ഇതുപ്രകാരം ധാരണകള്‍ കരാറുകളായി കഴിഞ്ഞാല്‍ ഏതാണ്ട് 10 കോടിയിലധികം വാക്‌സിനുകള്‍ ഇന്ത്യമുഴുക്കെ വിതരണം ചെയ്യുകയാണ് കമ്പനിയുടെ തീരുമാനം. റഷ്യയുടെ ഈ വാക്‌സിന്‍ ഇതിനകം തന്നെ ലോക ശ്രദ്ധപിടിച്ചുപറ്റി അതിന്റെ രണ്ടാം ഘട്ടപരീക്ഷണം കഴിയുന്ന രിതിയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നു. നിലവില്‍ കണക്കുപ്രകാരം മനുഷ്യശരീരത്തില്‍ ധൈര്യപൂര്‍വ്വം ഉപയോഗിക്കാവുന്ന കണ്ടുപിടിക്കപ്പെട്ട വാക്‌സിനാണ് സ്ഫുട്‌നിക് അഞ്ച്. ഇന്ത്യയില്‍ വാക്‌സിനേഷന്റെ കൂടുതല്‍ പരീക്ഷണങ്ങള്‍ നടത്തുവാനുണ്ട്. ഈ പരീക്ഷണങ്ങളുടെ അവസാനമായിരിക്കും വാക്‌സിന്‍ വിതരണത്തിന് എത്തുക എന്നും അവര്‍ സൂചിപ്പിച്ചിട്ടുണ്ട്. റഷ്യുമായി വാക്‌സിന്‍ വിതരണത്തിനും പരീക്ഷണത്തിനും പല ലോക രാജ്യങ്ങളും മുമ്പോട്ടു വരുന്നുണ്ടെങ്കിലും അവര്‍ക്ക് ഇന്ത്യയുമായി സഹകരിച്ച് മുമ്പോട്ടുപോവാനാണ് താല്പര്യം എന്ന് സൂചിപ്പിച്ചു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here