gnn24x7

രാജ്യത്തിന്റെ പരാമാധികാര തലപ്പത്തു നിന്നും ബ്രിട്ടീഷ് രാജ്ഞി പിന്‍മാറണമെന്ന് ബാര്‍ബഡോസ് രാജ്യം

0
176
gnn24x7

രാജ്യത്തിന്റെ പരാമാധികാര തലപ്പത്തു നിന്നും ബ്രിട്ടീഷ് രാജ്ഞി പിന്‍മാറണമെന്ന് കരീബിയന്‍ രാജ്യമായ ബാര്‍ബഡോസ്. തങ്ങള്‍ക്ക് പൂര്‍ണമായും റിപബ്ലിക് രാജ്യമായി മാറമെന്നാണ് ബാര്‍ബഡോസ് സര്‍ക്കാരിന്റെ ആവശ്യം.

‘ഞങ്ങളുടെ കൊളോണിയല്‍ ചരിത്രം പൂര്‍ണമായും ഒഴിവാക്കാനുള്ള സമയമെത്തിയിരിക്കുന്നു,’ പ്രധാനമന്ത്രിയെ പ്രതിനിധീകരിച്ചു കൊണ്ട് ബാര്‍ബഡോസ് ഗവര്‍ണര്‍ ജനറല്‍ സാന്ദ്ര മസോണ്‍ പറഞ്ഞു.

‘ബാര്‍ബഡോസിയക്കാര്‍ക്ക് സ്വന്തമായി ഒരു രാഷ്ട്രത്തലവന്‍ വേണം. നമ്മള്‍ ആരാണെന്നും നമുക്ക് നേടാന്‍ കഴിയുന്നത് എന്താണെന്നതിന്റെയും അടിസ്ഥാനത്തിലുള്ള ആത്മവിശ്വാസത്തിലുള്ള പ്രസ്താവനയാണിത്. അതിനാല്‍ ഞങ്ങളുടെ 55ാം സ്വാതന്ത്ര്യ വാര്‍ഷികം ആഘോഷിക്കുമ്പോഴേക്കും ബാര്‍ബഡോസ് സമ്പൂര്‍ണ പരമാധികാരത്തിലേക്കുള്ള യുക്തിസഹമായ നടപടികള്‍ കൈക്കൊള്ളുകയും റിപബ്ലിക്കായി മാറുകയും ചെയ്യും,’ ബാര്‍ബഡോസ് ഗവര്‍ണര്‍ ജനറല്‍ കൂട്ടിച്ചേര്‍ത്തു.

1966 ല്‍ ബാര്‍ബഡോസ് സ്വാതന്ത്ര്യം നേടിയെങ്കിലും ഇപ്പോഴും ബ്രിട്ടീഷ് രാജകുടുംബമാണ് രാജ്യത്തിന്റെ തലപ്പത്തായി കണക്കാക്കുന്നത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here