രാജ്യത്തിന്റെ പരാമാധികാര തലപ്പത്തു നിന്നും ബ്രിട്ടീഷ് രാജ്ഞി പിന്‍മാറണമെന്ന് കരീബിയന്‍ രാജ്യമായ ബാര്‍ബഡോസ്. തങ്ങള്‍ക്ക് പൂര്‍ണമായും റിപബ്ലിക് രാജ്യമായി മാറമെന്നാണ് ബാര്‍ബഡോസ് സര്‍ക്കാരിന്റെ ആവശ്യം.
‘ഞങ്ങളുടെ കൊളോണിയല്‍ ചരിത്രം പൂര്‍ണമായും ഒഴിവാക്കാനുള്ള സമയമെത്തിയിരിക്കുന്നു,’ പ്രധാനമന്ത്രിയെ പ്രതിനിധീകരിച്ചു കൊണ്ട് ബാര്‍ബഡോസ് ഗവര്‍ണര്‍ ജനറല്‍ സാന്ദ്ര മസോണ്‍ പറഞ്ഞു.
‘ബാര്‍ബഡോസിയക്കാര്‍ക്ക് സ്വന്തമായി ഒരു രാഷ്ട്രത്തലവന്‍ വേണം. നമ്മള്‍ ആരാണെന്നും നമുക്ക് നേടാന്‍ കഴിയുന്നത് എന്താണെന്നതിന്റെയും അടിസ്ഥാനത്തിലുള്ള ആത്മവിശ്വാസത്തിലുള്ള പ്രസ്താവനയാണിത്. അതിനാല്‍ ഞങ്ങളുടെ 55ാം സ്വാതന്ത്ര്യ വാര്‍ഷികം ആഘോഷിക്കുമ്പോഴേക്കും ബാര്‍ബഡോസ് സമ്പൂര്‍ണ പരമാധികാരത്തിലേക്കുള്ള യുക്തിസഹമായ നടപടികള്‍ കൈക്കൊള്ളുകയും റിപബ്ലിക്കായി മാറുകയും ചെയ്യും,’ ബാര്‍ബഡോസ് ഗവര്‍ണര്‍ ജനറല്‍ കൂട്ടിച്ചേര്‍ത്തു.
1966 ല്‍ ബാര്‍ബഡോസ് സ്വാതന്ത്ര്യം നേടിയെങ്കിലും ഇപ്പോഴും ബ്രിട്ടീഷ് രാജകുടുംബമാണ് രാജ്യത്തിന്റെ തലപ്പത്തായി കണക്കാക്കുന്നത്.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലൻഡ് സന്ദർശനത്തിന് മുന്നോടിയായി ഡബ്ലിനിൽ കർശന സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സെപ്റ്റംബർ 12ന് ട്രംപ്…
Energia ഉപഭോക്താക്കൾക്ക് വീണ്ടും ഊർജബിൽ വർധന. ഒക്ടോബർ 12, 2026 മുതൽ ഗ്യാസ്, വൈദ്യുതി നിരക്കുകൾ ഉയർത്തുമെന്ന് Energia പ്രഖ്യാപിച്ചു.…
ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…
പ്രശസ്‌ത സംവിധായകനായ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോ ആൻഡ് ഓർഡർ എന്ന ചിത്രത്തിലൂടെ അഞ്ചു പുതിയ അഭിനേതാക്കളെ ക്കൂടി മലയാള…
നീനാ (കൗണ്ടി ടിപ്പററി): മലയാളികളുടെ ഐശ്വര്യത്തിന്റെ പ്രതീകമായ ഓണത്തെ മാസങ്ങൾ നീണ്ട ആഘോഷാരവങ്ങളുമായി വരവേറ്റ് നീനാ കൈരളി.കൈരളി അംഗങ്ങളെ നാല്…
അയർലൻഡിലെ 700,000-ത്തിലധികം Bord Gáis Energy ഉപഭോക്താക്കൾക്ക് വീണ്ടും വൈദ്യുതി-ഗ്യാസ് ബില്ലിൽ വലിയ വർധന. ഒക്ടോബർ 9, 2026 മുതൽ…