ടെഹ്‌റാന്‍: ഇന്ധന കയറ്റുമതിയെ ചൊല്ലി അമേരിക്കയും ഇറാനും തമ്മില്‍ തര്‍ക്കം രൂക്ഷമാകുന്നു.
വെനസ്വേലയിലേക്കുള്ള ഇറാന്റെ ഇന്ധന കയറ്റുമതി തടസ്സപ്പെടുത്തുന്നതിനായി നാവികസേനയെ വിന്യസിക്കുന്നതിനെതിരെ ഇറാന്‍ വിദേശകാര്യമന്ത്രി അമേരിക്കയ്ക്ക് മുന്നറിയിപ്പ് നല്‍കി.
ഓയില്‍ ഷിപ്പ്‌മെന്റ് അനലിസ്റ്റ് പറയുന്നതനുസരിച്ച്, ഇറാനിയന്‍ ഫ്‌ളാഗ് ചെയ്ത അഞ്ച് ടാങ്കറുകള്‍ പതിനായിരക്കണക്കിന് ഡോളര്‍ വിലമതിക്കുന്ന ഇന്ധനവുമായി വെനസ്വേലയിലേക്ക് പോകുന്നുണ്ട്.
ഇറാനിലെ ഇന്ധനം വെനിസ്വേലയിലേക്ക് മാറ്റുന്നതില്‍ ഇടപെടുന്നതിനും തടസ്സമുണ്ടാക്കുന്നതിനും കരീബിയനിലേക്ക് അമേരിക്കന്‍ നാവികസേനയെ വിന്യസിക്കുന്ന നീക്കങ്ങള്‍ക്കെതിരെ മുന്നറിയിപ്പ് നല്‍കിക്കൊണ്ട് ഐക്യരാഷ്ട്രസഭ തലവന്‍ അന്റോണിയോ ഗുട്ടെറസിന് ഇറാന്‍ വിദേശകാര്യ മന്ത്രി മുഹമ്മദ് ജവാദ് സരീഫ് കത്തയച്ചിട്ടുണ്ട്.
ഇത്തരത്തിലുള്ള ഏത് നടപടിയും നിയമവിരുദ്ധമാണെന്നും കടല്‍ക്കൊള്ളയുടെ ഒരു രൂപമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതേത്തുടര്‍ന്ന് എന്ത് പ്രതിസന്ധിയുണ്ടായാലും അതിന് ഉത്തരവാദി അമേരിക്കയായിരിക്കുമെന്നും സരീഫ് കൂട്ടിച്ചേര്‍ത്തു.
നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…
ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…