സൗത്ത് ഫ്ളോറിഡ: നവകേരള മലയാളീ അസോസിയേഷൻ ഓഫ് സൗത്ത് ഫ്ളോറിഡയുടെ മുൻ പ്രസിഡന്റ് വിൻസെന്റ് എംഎം വേലശേരിയുടെ(67) നിര്യാണത്തിൽ സംഘടന അനുശോചിച്ചു. നവകേരളയുടെ വളർച്ചക്കും ഉന്നമനത്തിനായി പ്രവർത്തിച്ച മഹദ്‌വ്യക്തി ആയിരുന്നു ശ്രീ വിൻസെൻ്റെ എന്ന് പ്രസിഡന്റ് പനങ്ങയിൽ ഏലിയാസ് അനുസ്മരിച്ചു.
സൗത്ത് ഫ്ലോറിഡയിലെ നിറസാന്നിധ്യമായിരുന്ന വിൻസെന്റിൻ്റെ വേർപാട് നവകേരളക്ക് മാത്രമല്ല മലയാളി സമൂഹത്തിനാകെ നികത്തുവാൻ ആകാത്ത വിടവാണ് സൃഷ്ട്ടിച്ചിരിക്കുന്നത് എന്ന് സെക്രട്ടറി കുര്യൻ വർഗീസ് അനുസ്മരിച്ചു. ഇന്ത്യൻ കത്തോലിക്ക അസോസിയേഷൻ്റെ ആദ്യത്തെ പ്രസിഡന്റ് നവകേരള മലയാളീ അസോസിയേഷൻ്റെ ശില്പികളിൽ ഒരാളും 1999 ലെ നവകേരള പ്രസിഡന്റ്, ഫോമായുടെ ആദ്യകാല പ്രവർത്തകനും ആയിരുന്ന ശ്രീ വിൻസെന്റിൻ്റെ നിര്യാണം നവകേരളക്ക് മാത്രമല്ല ഫോമയ്‌ക്കും തീരാ നഷ്ടമാണ് ഫോമാ നാഷണൽ കമ്മറ്റി അംഗം ബിജോയ് സേവ്യർ അനുശോചന സന്ദേശത്തിൽ അറിയിച്ചു. യോഗത്തിൽ മുൻ പ്രസിഡന്റുമാരായ ഷാന്റി വർഗീസ്, സജോ ജോസ് പല്ലിശേരി എന്നിവരെ കൂടാതെ സജീവ് മാത്യു, ഗോപൻ നായർ തുടങ്ങിയവരും അനുശോചിച്ചു.
കൂത്താട്ടുകുളം പുതുവേലി വേളാശ്ശേരില്‍ കുടുംബമായ പരേതനായ വി.വി. ലൂക്കോസിന്റെയും ഏലിക്കുട്ടിയുടെയും മകനാണ്. ഭാര്യ: ബെറ്റ്സി, മകള്‍ ക്രിസ്റ്റല്‍. സഹോദരങ്ങള്‍: വി എല്‍ സിറിയക്ക്, മേരി കോര, സോഫി ജോസ്, പരേതയായ റോസമ്മ.
പൊതുദര്‍ശനം ഏപ്രില്‍ 19ന് വെള്ളിയാഴ്ച വൈകിട്ട് അഞ്ചു മുതല്‍ ഒന്‍പത് വരെയും സംസ്‌കാര ചടങ്ങുകള്‍ ഏപ്രില്‍ 20ന് രാവിലെ 10 നും 217 എന്‍ഡബ്ല്യു 95 ടെറസ് കോറല്‍ സപ്രിംഗ്‌സ് ഔര്‍ ലേഡി ഓഫ് ഹെല്‍ത്ത് സിറോ മലബാര്‍ കാത്തലിക്ക് ചര്‍ച്ചില്‍ നടക്കും.
റിപ്പോർട്ട് -പി പി ചെറിയാൻ
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…
അയർലണ്ടിലെ കാവനിലെ വിർജീനിയ നിവാസിയായ മലയാളി സജി സുരേന്ദ്രൻ നിര്യാതനായി. 53 വയസ്സായിരുന്നു. ചേർത്തല സ്വദേശിയാണ്. ബുധനാഴ്ച രാവിലെ ഹൃദയാഘാതത്തെ…
നാഷണൽ കാർ ടെസ്റ്റ് (എൻസിടി) അപ്പോയിന്റ്മെന്റ് തട്ടിപ്പ് വഴി വാഹന ഉടമകളിൽ നിന്ന് നൂറുകണക്കിന് യൂറോയാണ് കബളിപ്പിക്കപ്പെടുന്നതെന്ന് കാർ ടെസ്റ്റിംഗ്…