ഫിലാഡൽഫിയ – ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക ഈ വർഷത്തെ മികച്ച വീഡിയോഗ്രാഫറായിതിരഞ്ഞെടുത്ത റോജേഷ് സാമുവേൽ ഇനെ ഫിലഡൽഫിയയിൽ പൗരസ്വീകരണം നൽകി ആദരിച്ചു. ബഡ്ഡിബോയ്സ്, മാപ്, എക്യൂമെനിക്കൽ ഫെല്ലോഷിപ്പ് ഓഫ് ഇന്ത്യൻ ചർച്ചസ് ഫിലഡെൽഫിയയുടെയും അംഗങ്ങൾ അഭിനന്ദനങ്ങൾ അറിയിച്ചു. എക്യൂമെനിക്കൽ ഫെലോഷിപ്പ് ഓഫ് ഇന്ത്യൻ ചർച്ചസ് ഇൻറെ ചെയർമാൻ റെവ. ഫാ. എൽദോസ്, കോ. ചെയർ റെവ. ഫാ. എംകെ കുര്യാക്കോസ് എന്നിവർ അഭിനന്ദനം അറിയിച്ചു. കൂടുതലായി സമൂഹനന്മയ്ക്കായി പ്രവർത്തിക്കാനും തുടർന്നുള്ള നാളുകളിൽ അനേകം പുരസ്കാരങ്ങൾലഭിക്കുവാനും ഇടയാകട്ടെ എന്ന് ആശംസിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നതായി അഭിനന്ദനസന്ദേശത്തിൽ അറിയിച്ചു.
മാപ്പ് പ്രസിഡണ്ട് ശ്രീജിത്ത് കോമത്ത്, ഫോമാ ജുഡീഷ്യൽ കമ്മിറ്റി സെക്രട്ടറി വിനു ജോസഫ്, ഫോമാ നാഷണൽഎക്സിക്യൂട്ടീവ് കമ്മിറ്റി അംഗം എക്യൂമെനിക്കൽ ഫെലോഷിപ് ഓഫ് ഇന്ത്യൻ ചർച്ചസ് സെക്രട്ടറി ശാലു പുന്നൂസ്, വൈസ്മെൻ ഫിലഡൽഫിയാ ചാപ്റ്റർ പ്രസിഡന്റ് ലിജോ ജോർജ് എന്നി പ്രമുഖർ അഭിനന്ദനം അറിയിച്ചു.
ഫ്ലവേഴ്സ് ടിവി philadelphia ക്യാമറാമാനായ റോജേഷ് സാമുവേൽ എയ്റോ ഡിജിറ്റൽ സ്ഥാപനത്തിൻറെ ഉടമകൂടിയാണ്. എക്യൂമെനിക്കൽ ഫെലോഷിപ്പ് ഇന്ത്യൻ ചർച്ചസ് ഇൻ ഫിലഡൽഫിയ യുടെ ട്രഷറർ, ഐ പി സി ൻഎ ഫിലഡൽഫിയാ ചാപ്റ്റർ ജോയിൻ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. ഫിലഡൽഫിയയിലെസാമൂഹ്യ സാമുദായിക രംഗത്തെ നിറസാന്നിധ്യമാണ് അദ്ദേഹം. കഴിഞ്ഞ 14 വർഷമായി വീഡിയോഗ്രാഫിരംഗത്ത് പ്രവർത്തിക്കുന്ന റോജേഷ് സാമുവേൽ റാന്നി ഉതിമൂട് സ്വദേശിയാണ്. ഭാര്യ സജിനാ സാമുവേൽ, കുട്ടികൾ റെയ്‌ന, റയാൻ.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
ഡാളാസ്: ലിറ്ററെറി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക (ലാന)യുടെ, " ചെറിയാൻ കെ. ചെറിയാൻ കവിതകളിലൂടെ ഒരു സർഗ്ഗസഞ്ചാരം എന്ന…
ഡബ്ലിൻ, അയർലണ്ട്; കിൽകാർബെറി ഗ്രേഞ്ച് മലയാളി അസോസിയേഷൻ (KIGMA) 2026 വർഷത്തേയ്ക്കുള്ള പുതിയ കമ്മിറ്റിയെ തെരഞ്ഞെടുക്കുകയും ഭാരവാഹികൾ ചുമതലയേൽക്കുകയും ചെയ്തു.…
ഓളപ്പരപ്പിലെ കേമന്മാരെ കണ്ടെത്താൻ, അയർലണ്ടിലെ വള്ളംകളി പ്രേമികളുടെ ഹൃദയതാളമായി മാറാൻ "കേരള ഹൗസ് ബോട്ട് റേസ്" ഇക്കുറിയും ഒരുങ്ങുന്നു. "കേരള…
ഗൾഫിലെയും മിഡിൽ ഈസ്റ്റിലെയും ദുരിതബാധിത പ്രദേശങ്ങളിലുള്ള ഐറിഷ് പൗരന്മാർക്ക് യാത്രാ നിർദ്ദേശം നൽകി വിദേശകാര്യ മന്ത്രാലയം. പ്രാദേശിക മാധ്യമങ്ങളിലെ സംഭവവികാസങ്ങൾ…
പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക് കടന്നതോടെ ഹോർമൂസ് കടലിടുക്ക് അടച്ച് ഇറാൻ. കടക്കാൻ ശ്രമിക്കുന്ന കപ്പലുകൾ കത്തിക്കുമെന്ന് മുന്നറിയിപ്പ്. എണ്ണവില…
ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…