വിർജീനിയ:ചൊവ്വാഴ്ച വിർജീനിയയിലെ റിച്ച്‌മണ്ടിൽ ഒരു ഹൈസ്‌കൂൾ ബിരുദദാന ആഘോഷത്തിന്റെ വേദിക്ക് പുറത്ത് ഉണ്ടായ വെടിവെപ്പിൽ രണ്ട് പേര് കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേക്കുകയും ചെയ്തതായി ബദാം ലി റിപ്പോർട്ട് ചെയ്യുന്നു.
വെടിവെപ്പിൽ 18 കാരനായ ബിരുദധാരിയായ ഷോൺ ജാക്‌സണും 36 കാരനായ രണ്ടാനച്ഛൻ റെൻസോ സ്മിത്തുമാണ് കൊല്ലപ്പെട്ടത് അഞ്ചു പേർക്ക് പരിക്കേട്ടതായി ഒടുവിൽ കിട്ടിയ റിപ്പോർട്ടിൽ പറയുന്നു.
വെടിവെച്ചുവെന്നു സംശയിക്കുന്ന 19 കാരിയായ അമരി പൊള്ളാർഡിനെ പിടികൂടി രണ്ടാം ഡിഗ്രി കൊലപാതകത്തിനു രണ്ട് കേസുകളിൽ ചാർജ് ചെയ്തു ബുധനാഴ്ച രാവിലെ ഹാജരാക്കി, ജാമ്യമില്ലാതെ തടവിലാക്കിയതായി ഇടക്കാല പോലീസ് ചീഫ് റിക്ക് എഡ്വേർഡ്സ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കൊല്ലപ്പെട്ട 18 കാരനുമായി പൊള്ളാർഡിന് തർക്കമുണ്ടായിരുന്നുവെന്നും ഇത് ലക്ഷ്യമിട്ടുള്ള ആക്രമണമായിരുന്നുവെന്നും എഡ്വേർഡ് പറഞ്ഞു.
വെടിവെപ്പിനെ തുടർന്നുണ്ടായ സംഘർഷത്തിൽ കാറിടിച്ച് പരിക്കേറ്റ 9 വയസുകാരിയും കൊല്ലപ്പെട്ട രണ്ട് പേരുടെ കുടുംബവുമായി ബന്ധപ്പെട്ടിരിക്കുന്നു. പരിക്കുകളിൽ നിന്ന് കുട്ടി ഇപ്പോൾ സുഖം പ്രാപിച്ചു വരികയാണെന്ന് എഡ്വേർഡ്സ് പറഞ്ഞു.
ഹ്യൂഗനോട്ട് ഹൈസ്‌കൂൾ ചടങ്ങ് നടത്തിയ ആൾട്രിയ തിയേറ്ററിനു പുറത്തു നൂറുകണക്കിന് ബിരുദധാരികളും അതിഥികളും തടിച്ചുകൂടിയിരുന്ന മൺറോ പാർക്കിലാണ് തോക്കുധാരി വെടിയുതിർത്തത്.
“എനിക്ക് ഷോണിനെ അറിയില്ലായിരുന്നു, പക്ഷേ മരിക്കുന്നതിന് ഏകദേശം 20 മിനിറ്റ് മുമ്പ് ഞാൻ അദ്ദേഹത്തിന് കൈ കുലുക്കി അഭിനന്ദനങ്ങൾ നേർന്നിരുന്നു ,” റിച്ച്മണ്ട് പബ്ലിക് സ്‌കൂൾ സൂപ്രണ്ട് ജെയ്‌സൺ കാംറാസ് ബുധനാഴ്ച പറഞ്ഞു.ബിരുദ ഗൗണിൽ ” ഗ്രൗണ്ടിൽ സി പി ആർ സ്വീകരിക്കുന്ന ചിത്രം എനിക്ക് മറക്കാനാവില്ല.
ഈ വർഷം ഇതുവരെ യുണൈറ്റഡ് സ്റ്റേറ്റ്സിൽ നടന്ന കുറഞ്ഞത് 279 കൂട്ട വെടിവയ്പ്പുകളിൽ ഒന്നാണ് ഈ വെടിവയ്പ്പ്.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
Follow this link to join my WhatsApp group: https://chat.whatsapp.com/BhPDTny97p6JYunSO4wSHL
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…
അയർലണ്ടിലെ കാവനിലെ വിർജീനിയ നിവാസിയായ മലയാളി സജി സുരേന്ദ്രൻ നിര്യാതനായി. 53 വയസ്സായിരുന്നു. ചേർത്തല സ്വദേശിയാണ്. ബുധനാഴ്ച രാവിലെ ഹൃദയാഘാതത്തെ…
നാഷണൽ കാർ ടെസ്റ്റ് (എൻസിടി) അപ്പോയിന്റ്മെന്റ് തട്ടിപ്പ് വഴി വാഹന ഉടമകളിൽ നിന്ന് നൂറുകണക്കിന് യൂറോയാണ് കബളിപ്പിക്കപ്പെടുന്നതെന്ന് കാർ ടെസ്റ്റിംഗ്…
ബോളിവുഡ്ഡിൽ നിന്നും മലയാളത്തിലെത്തി, നിരവധി ഹിറ്റ് ഗാനങ്ങളിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ ഗായികയാണ് ശ്രേയാ ഘോഷൽ. ശ്രേയാ ഘോഷlൽ…