America

ഉക്രൈൻ സമാധാനം പുനസ്ഥാപിക്കുന്നതിനു ഐ പി എൽ പ്രാർത്ഥന യജ്ഞം സംഘടിപ്പിച്ചു

പി പി ചെറിയാൻ

ഡിട്രോയിറ്റ്; റഷ്യൻ -ഉക്രൈൻ യുദ്ധം യാഥാർഥ്യമായതോടെ അതിന്റെ ദുരിതം അനുഭവിക്കേണ്ടി വരുന്ന ലക്ഷക്കണക്കിനു പൗരന്മാരുടെ സുരക്ഷിതത്വത്തിനും, യുദ്ധഭൂമിയിൽ ജീവിതം ഹോമിക്കപെടുന്ന നിരപരാധകളുടെയും സൈനീകരുടെയും കുടുംബങ്ങളുടെ ആശ്വാസത്തിനും, എത്രയും വേഗം യുദ്ധം അവസാനിച്ചു സമാധാനം പുനസ്ഥാപിക്കപ്പെടുന്നതിനാവശ്യമായ വിവേകം റഷ്യൻ -ഉക്രൈൻ ഭരണാധികാരികൾക്കും ലോക നേതാക്കൾക്കും ലഭിക്കുന്നതിനും. പ്രയർലൈനിൽ പങ്കെടുക്കുന്ന പലരുടെയും പ്രിയപ്പെട്ടവർ ഉക്രൈനിൽ ഉണ്ടെന്നും അവരുടെ സുരക്ഷിത വിടുതലിനും എല്ലാവരും ഐക്യമത്യപ്പെട്ടു ഒരുമനസോടെ തുടർച്ചയായി പ്രാര്ഥിക്കണമെന്നു മാർച്ച് ഒന്ന് ചൊവാഴ്ച വൈകീട്ട് ചേർന്ന 407- മത്  ഇന്റർനാഷണൽ പ്രയർ ലൈൻ സമ്മേളനം അഭ്യർത്ഥിച്ചു.

യുദ്ധഭൂമിയിൽ ജീവൻ  ത്യ ജിക്കേണ്ടിവന്നസൈനീകരുടെയും സിവിലിയന്മാരുടെയും സ്മരണക്കു മുന്പിൽ പ്രണാമം അർപ്പിച്ചു എല്ലാവരും ഒരുനിമിഷം മൗനം ആചരിച്ച ശേഷമാണ് യോഗനടപടികൾ ആരംഭിച്ചത്. ഐ പി എൽ കോർഡിനേറ്റർ സി വി സാമുവേൽ റഷ്യൻ -ഉക്രൈൻ യുദ്ധ സാഹചര്യങ്ങളെ കുറിച്ച് ചരുക്കമായി  വിശദീകരിച്ചു. ഇ പ്പോൾ ആരംഭിച്ചിരിക്കുന്ന സംഘർഷം ലോകമഹായുദ്ധത്തിലേക്കു  നയിക്കാതിരിയ്ക്കുന്നതിന് ഏവരും പ്രാർത്ഥിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

ഫ്‌ലോറിഡയിൽ നിന്നുള്ള പാസ്റ്റർ ജോർജ്  വർഗീസിൻറെ പ്രാരംഭ പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു . തമ്പി മാത്യു (ഫ്ലോറിഡ ) നിശ്ചയിക്കപ്പെട്ട പാഠഭാഗം വായിച്ചു .തുടർന്നു വിർജീനിയ മാര്തോമ ചർച് വികാരിയും വേദ പണ്ഡിതനുമായ റവ റെനി വര്ഗീസ് യെശയ്യാവ്‌ അമ്പത്തിയെട്ടാം അദ്ധ്യായത്തിന്റെ 1 -10 വരെയുള്ള  വാക്യങ്ങളെ ആധാരമാക്കി മുഖ്യ പ്രഭാഷണം നടത്തി.

നീതിയിലധിഷ്ഠമായ ഒരു ലോകത്തെയും സമൂഹത്തെയും സ്രഷ്ടിക്കുക എന്നതായിരിക്കണം നമ്മുടെ പ്രാർത്ഥനയിലൂടെ നാം നേടിയെടുക്കേണ്ടത്. അപരനിൽ തന്നെയും ദൈവത്തെയും ഒരുപോലെ കണ്ടെത്തുകയും അത് പ്രാർത്ഥനയിൽ   പ്രതിഫലികുകയും ചെയ്യണമെന്ന് അച്ചൻ ഓർമിപ്പിച്ചു. അർത്ഥവും മഹത്വവുമുള്ള ഒരു ജീവിത്തിന്റെ ഉടമകളായി മാറണമെന്നു ദൈവം നമ്മെ കുറിച്ചു ആഗ്രഹിക്കുന്നു. ദൈവഹിതം  പൂർണതയിലേക്ക് എത്തിക്കുവാൻ എല്ലാവര്ക്കും കഴിയട്ടെയെന്നു ആശംസിച്ചു അച്ചൻ പ്രസംഗം ഉപസംഹരിച്ചു.

മധ്യസ്ഥ പ്രാർത്ഥനക്കു എം വി വര്ഗീസ് (ന്യൂയോർക്) നേത്ര്വത്വം നൽകി .ഇപോൾ കോർഡിനേറ്റർ ടി എ മാത്യു (ഹൂസ്റ്റൺ) നന്ദി രേഖപ്പെടുത്തി. ഷിജു ജോർജ് (ഹൂസ്റ്റൺ)പ്രാർത്ഥന സംഘടിപ്പിക്കുന്നതിനുള്ള സാങ്കേതിക സഹായം നൽകി. വിവിധ രാജ്യങ്ങളിൽ നിന്നുള്ള നിരവധി പേർ പ്രാത്ഥനയിൽ പങ്കെടുത്തു.

Newsdesk

Recent Posts

ഇ-സ്കൂട്ടർ ഓടിക്കുന്നവർക്ക് ഹെൽമെറ്റും ജാക്കറ്റും നിർബന്ധമാക്കും

ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…

2 mins ago

ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ 2023 ഫെബ്രുവരിക്ക് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിൽ

സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…

3 hours ago

രക്തത്തിൽ കുളിച്ച ആനയുടെ പുറത്ത് മൂർച്ചയേറിയ മഴുവുമായി കൊലവിളിയോടെ വേട്ടക്കാരൻ – ആന്റെണി പെപ്പെയുടെ പുതിയ ലുക്കുമായി കാട്ടാളൻ്റെ പുതിയ പോസ്റ്റർ

ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…

10 hours ago

ഡബ്ലിനിൽ ടെസ്‌ല പുതിയ ഷോറൂം തുറക്കും

നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…

1 day ago

തായ്‌ലൻഡിൽ ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണ് അപകടം; 28 പേർക്ക് ദാരുണാന്ത്യം

ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…

1 day ago

കാവൻ മലയാളി സജി സുരേന്ദ്രൻ നിര്യാതനായി

അയർലണ്ടിലെ കാവനിലെ വിർജീനിയ നിവാസിയായ മലയാളി സജി സുരേന്ദ്രൻ നിര്യാതനായി. 53 വയസ്സായിരുന്നു. ചേർത്തല സ്വദേശിയാണ്. ബുധനാഴ്ച രാവിലെ ഹൃദയാഘാതത്തെ…

1 day ago