വാഷിംഗ്ടണ്‍: പ്രസിഡന്റിന്റെ സ്ഥാനാരോഹണ ചടങ്ങിന് സുരക്ഷയൊരുക്കാനെത്തിയ സൈനികരോട് മാപ്പ് ചോദിച്ച് പ്രസിഡന്റ് ജോബൈഡൻ. സൈനികര്‍ക്ക് താമസസൗകര്യങ്ങള്‍ ഇല്ലാത്തതിനെ തുടർന്ന് പാര്‍ക്കിംഗ് ഏരിയയില്‍ ഉറങ്ങേണ്ടി വന്ന സംഭവത്തിലാണ് ജോ ബൈഡന്‍ മാപ്പ് പറഞ്ഞത്. നാഷണല്‍ ഗാര്‍ഡ് ബ്യൂറോയുടെ ചീഫിനെ ഫോണില്‍ വിളിച്ചാണ് ബൈഡന്‍ മാപ്പ് പറഞ്ഞത്.
പ്രസിഡന്റിന്റെ സ്ഥാനാരോഹണ ചടങ്ങിന് സുരക്ഷയൊരുക്കാനെത്തിയ സൈനികർക്ക് ടോയ്ലറ്റോ,കൃത്യമായ ഭക്ഷണമോ ഒന്നും ലഭിച്ചിരുന്നില്ല. സംഭവം സാമൂഹിക മാധ്യമങ്ങളിൽ വൈറലായതോടെ വിവിധ ഭാഗങ്ങളിൽ നിന്നും ശക്തമായ എതിർപ്പാണുണ്ടായിരുന്നത്.
ട്രംപ് അനുകൂലികള്‍ പ്രസിഡന്റിന്റെ സ്ഥാനാരോഹണ ചടങ്ങില്‍ അക്രമം നടത്താന്‍ സാധ്യതയുണ്ടെന്ന് കണക്കിലെടുത്ത് 25,000 ട്രൂപ്പുകളെയാണ് വാഷിംഗ്ടണ്‍ ഡി.സിയില്‍ എത്തിച്ചത്.
സൈനികര്‍ പാര്‍ക്കിംഗ് ഏരിയയില്‍ കിടക്കുന്ന വീഡിയോ വൈറലായതോടെ നാടിന് തന്നെ ഇത് നാണക്കേടാണെന്നും സമൂഹമാധ്യമങ്ങളില്‍ അഭിപ്രായങ്ങളുയര്‍ന്നിരുന്നു. കോവിഡ് പടരാനുള്ള സാധ്യതയെ കുറിച്ചും ചോദ്യങ്ങളുയര്‍ന്നിരുന്നു. ഇതേ തുടര്‍ന്നാണ് ബൈഡന്‍ ഖേദപ്രകടനവുമായി രംഗത്തെത്തിയത്.
കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ മഴ മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്. പടിഞ്ഞാറൻ തീരത്തുള്ള പത്ത് കൗണ്ടികളിൽ ഇന്ന് വൈകുന്നേരം ആദ്യ മുന്നറിയിപ്പ് പ്രാബല്യത്തിൽ…
സംസ്ഥാനത്ത് ഗ്രാമ-ബ്ലോക്ക്-ജില്ലാ പഞ്ചായത്തുകളിലും മുൻസിപ്പാലിറ്റിയിലും കോർപ്പറേഷനുകളിലും യുഡിഎഫ് വലിയ മുന്നേറ്റമാണ് നടത്തിയിരിക്കുന്നത്. ആകെയുള്ള 941 ഗ്രാമപഞ്ചായത്തുകളിൽ 505 ഇടത്താണ് യുഡിഎഫ്…
ഡിസംബർ പതിമൂന്നിന് നമ്മുടെ നാട്ടിൻ പുറങ്ങളിലും നഗരങ്ങളിലും, ധാരാളം ശുക്രന്മാർ ഉദിച്ചുയരും.. സംസ്ഥാനത്തെ ലോക്കൽ ബോഡികളിലേക്കും, നഗരസഭകളിലേക്കും നടന്ന തെരഞ്ഞെടുപ്പിൻ്റെ…
നടിയെ ആക്രമിച്ച കേസിൽ പൾസർ സുനിക്ക് 20 വർഷം തടവ്. പ്രോസിക്യൂഷന്റെയും പ്രതികളുടെയും വാദം കേട്ട ശേഷമാണ് എറണാകുളം പ്രിൻസിപ്പൽ…
ഏറെ ഇടവേളക്കു ശേഷം സമ്പൂർണ്ണ ഫൺ കഥാപാത്രവുമായി സുരാജ് വെഞ്ഞാറമൂട് എത്തുന്നു.നവാഗതനായ പ്രശാന്ത് വിജയകുമാർ സംവിധാനം ചെയ്യുന്ന 'റൺ മാമാൺ'…
തെക്കൻ ഡബ്ലിനിൽ വീടുകൾക്ക് പുറത്ത് പാർക്ക് ചെയ്തിരുന്നു നിരവധി കാറുകൾ തീപ്പിടിച്ചു നശിച്ചു. ഡബ്ലിൻ 8ലെ സൗത്ത് സർക്കുലർ റോഡിലാണ്…