ഫ്ലോറിഡ: അമേരിക്കൻ മലയാളി എഴുത്തുകാർക്കും, ഇംഗ്ലീഷിൽ എഴുതുന്ന അമേരിക്കൻ മലയാളി യുവ എഴുത്തുകാരെയുംപ്രോത്സാഹിപ്പിക്കുവാൻ ഫൊക്കാനാ ടുഡേ അവസരം ഒരുക്കുന്നതായി ഫൊക്കാനാ പ്രസിഡൻ്റ് ജോർജി വർഗ്ഗീസ് അറിയിച്ചു. ഫൊക്കാന മൂന്ന് മാസങ്ങൾ കൂടുമ്പോൾ പുറത്തിറക്കുന്ന ഫൊക്കാനാ ടുഡേ മുഖപത്രത്തിൽ സപ്ലിമെൻ്റ് പേജുകൾ മാറ്റിവച്ചാണ്അമേരിക്കൻ മലയാളി എഴുത്തുകാർക്കും, യുവ എഴുത്തുകാർക്കുമായി ഫൊക്കാനാ അവസരമൊരുക്കുന്നത്. മലയാളത്തിൻ്റെഎക്കാലത്തേയും പ്രിയപ്പെട്ട കഥാകാരൻ തകഴി ശിവശങ്കരപ്പിള്ള മുതൽ പുതുതലമുറയിലെ സുഭാഷ് ചന്ദ്രൻ വരെ ഫൊക്കാനയുടെആദരവുകൾ സ്വീകരിച്ച എഴുത്തുകാരാണ്. മലയാളത്തിലെ ഒട്ടുമിക്ക എഴുത്തുകാരും ഫൊക്കാനയുടെ സ്നേഹംസ്വീകരിച്ചവരാണ്.കൂടാതെ മലയാള ഭാഷയ്ക്ക് ഫൊക്കാനാ നൽകുന്ന ആദരവായ ഭാഷയ്ക്കൊരു ഡോളർ പുരസ്കാരത്തിലൂടെനിരവധി മലയാള ഭാഷാ പണ്ഡിതരേയും ഫൊക്കാനാ വർഷം തോറും ആദരിക്കുന്നു. മലയാണ്മയെ ഇത്രത്തോളം പ്രോജ്വലമാക്കിയമറ്റൊരു സംഘടന കേരളത്തിന് പുറത്തില്ല. അതു കൊണ്ടാണ് ഫൊക്കാനയുടെ മുഖപത്രമായ ഫൊക്കാനാ ടുഡേയിൽസാഹിത്യത്തിന് ഇടം കൊടുക്കുവാൻ തീരുമാനിച്ചത്. രണ്ട് വർഷങ്ങളിലായി പ്രസിദ്ധീകരിക്കുന്ന സാഹിത്യരചനകളിൽ നിന്നുംതെരഞ്ഞെടുക്കുന്നവ ഫൊക്കാനാ സുവനീറിലും ഉൾപ്പെടുത്തും. അങ്ങനെ അമേരിക്കൻ മലയാളി എഴുത്തുകാർക്കുംയുവതലമുറയിലെ എഴുത്തുകാർക്കും ഫൊക്കാനയുടെ ആദരവ് നൽകുക എന്നതാണ് ലക്ഷ്യമെന്ന് ജോർജി വർഗീസ് പറഞ്ഞു. അമേരിക്കൻ മലയാളികളിൽ നിരവധി എഴുത്തുകാർ മലയാള സാഹിത്യ രംഗത്ത് സജീവമായി കഴിഞ്ഞു സാഹിത്യ അക്കാദമിപുരസ്കാരങ്ങൾ വരെ അവരെ തേടിയെത്തുന്നു കേരളത്തിലെ വലിയ പ്രസാധകരിലൂടെ അവരുടെ പുസ്തകങ്ങൾ പുറത്തിറങ്ങുന്നു. മലയാള സാഹിത്യ ലോകത്തിൻ്റെ അവിഭാജ്യ ഘടകമായി മാറിക്കഴിഞ്ഞു. ഫൊക്കാനായുടെ സാഹിത്യ പുരസ്കാരങ്ങൾ അക്കാദമിഅവാർഡിനൊപ്പം പരിഗണിക്കുന്നു എന്ന് എഴുത്തുകാർ തന്നെ വിലയിരുത്തുന്നു. ഈ സാഹചര്യത്തിൽ മലയാള സാഹിത്യ രംഗത്ത്അമേരിക്കൻ മലയാളി എഴുത്തുകാരുടെ സാന്നിദ്ധ്യവും ലോക സാഹിത്യ രംഗത്ത് അമേരിക്കൻ മലയാളി യുവതലമുറയുടേയും, ഇംഗ്ലീഷിൽ എഴുതുന്നവരുടേയും കടന്നുവരവ് ഉണ്ടാകേണ്ടത് അത്യന്താപേക്ഷിതമാണന്ന് ഫൊക്കാനാ ടുഡേ ചീഫ് എഡിറ്റർ ബിജുകൊട്ടാരക്കര അറിയിച്ചു. ഇനിയും പുറത്തിറങ്ങുന്ന ഫൊക്കാനാ ടുഡേയിലേക്ക് സാഹിത്യ സംബന്ധമായ രചനകൾ varughese61@gmail.com / bethel2488@gmail.com അയക്കാവുന്നതാണ്. രചനകൾക്കൊപ്പം എഴുത്തുകാരുടെ ഫോട്ടോയും അറ്റാച്ച് ചെയ്യേണ്ടതാണ്. By Biju Kottarakkara
തീർത്ഥാടനം ക്രമേണ പുനരാരംഭിക്കുന്നതിന്റെ രണ്ടാം ഘട്ടത്തിൽ 250,000 ആഭ്യന്തര തീർഥാടകർക്ക് ഉംറ നിർവഹിക്കാൻ അനുവാദം നൽകുമെന്ന് സൗദി ഹജ്ജ് മന്ത്രാലയം അറിയിച്ചു. ഈ മാസം 18 മുതൽ…
ന്യൂയോര്‍ക്ക്: കോവിഡ് ബാധിതരായ അമ്മമാരില്‍ നിന്നും നവജാത ശിശുക്കള്‍ക്ക് കോവിഡ് പകരാനുള്ള സാധ്യത വളരെ കുറവാണെന്ന് പഠന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നു. അമേരിക്കയിലെ പ്രസിദ്ധമായ കൊളംബിയ യൂണിവേഴ്‌സിറ്റിയിലെ…
അയര്‍ലണ്ട്: ഇത്തവണ അയര്‍ലണ്ടുകാരുടെ സിഗരറ്റ് വലി ദുശ്ശീലത്തെ സര്‍ക്കാര്‍ കടിഞ്ഞാണിട്ടു. ഇത്തവണത്തെ ബജറ്റ് 2021 പ്രകാരം 20 എണ്ണം സിഗരറ്റുകള്‍ ഉള്ള ഒരു പാക്കറ്റിന് 50 ശതമാനം…
കൊച്ചി: വഴിയോരത്ത് ബിരിയാണി വില്‍പന നടത്തി വന്നിരുന്ന ട്രാന്‍സ്‌ജെന്‍ഡറായ സജനയ്ക്കും സുഹൃത്തുക്കള്‍ക്കും സാമൂഹ്യ വിരുദ്ധരില്‍ നിന്നും ആക്രമണം."ആണും പെണ്ണും കെട്ടവരെന്ന് അധിക്ഷേപിക്കുന്നു. കഷ്ടപ്പെട്ട് പണിയെടുത്താണ് ജീവിക്കുന്നത്. എന്നാൽ…
തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ പുതിയ ഇളവുകള്‍ പ്രകാരം ഒക്ടോബര്‍ 15 മുതല്‍ കോവിഡ് മാനദണ്ഡപ്രകാരം തീയറ്ററുകള്‍ തുറന്നു പ്രവര്‍ത്തിക്കുവാനുള്ള അനുമതി ഉണ്ടായിരുന്നു. എന്നാല്‍ കേരളത്തിലെ കോവിഡ് സാഹചര്യം…
കഴിഞ്ഞ വർഷം നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി 2019 മാർച്ച് മുതൽ കോണ്‍ഗ്രസ് വക്താവ് സ്ഥാനത്ത് നിന്ന് രാജിവെച്ചത് അഞ്ച് നേതാക്കള്‍. ബാലകോട്ട് വ്യോമാക്രമണത്തിന് ശേഷം സായുധ…
ന്യൂയോര്‍ക്ക്: ലോകത്തെ ടെക്‌നോളജി വിഭാഗത്തിലെ കൊലകൊമ്പന്‍മാരായ ഗൂഗിള്‍ തങ്ങളുടെ വീഡിയോ സ്ട്രീമിങ് പ്ലാറ്റ്‌ഫോമായ യൂട്യൂബിന് പുതിയ രൂപവും മാറ്റങ്ങളും നല്‍കാന്‍ തീരുമാനിച്ചു. പുതിയ മാറ്റങ്ങള്‍ പ്രകാരം യൂട്യൂബ്…
മ്യാൻമറിൽ സൈന്യത്തിന്റെ നേതൃത്വത്തിൽ ഗ്രാമങ്ങൾ കത്തിക്കുകയും സാധാരണക്കാരെ കൊല്ലുകയും ചെയ്തുവെന്ന് ആംനസ്റ്റി ഇന്റർനാഷണലിന്റെ റിപ്പോർട്ട്. ഗ്രാമീണ വീടുകളും കച്ചവടസ്ഥാപനങ്ങളും കത്തിച്ചപ്പോൾ സംസ്ഥാന സൈനികർ ഡസൻ കണക്കിന് ആളുകളെ…
ഗാസിയബാദ്: പ്രസവം കഴിഞ്ഞ് രണ്ടാഴ്ച പോലും ആവാതെ തന്റെ പ്രിയപ്പെട്ട കൈക്കുഞ്ഞുമായി ഡ്യൂട്ടിക്കെത്തിയ ഐ.എസ്.എസ് ഓഫീസര്‍ ശ്രദ്ധപിടിച്ചു പറ്റി. നിലവില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന…