ന്യൂഡല്ഹി: ഏറെ മാസങ്ങളായി ഇന്ത്യയും ചൈനയും അതിര്ത്തികളില് സംഘര്ഷത്തോടെ നില്പ്പു തുടങ്ങിയിട്ട്. ഏതു സമയവും പരസ്പരം ഒരു അക്രമണം എന്ന നിയിലാണ് ഇരുരാജ്യങ്ങളും നിലയുറപ്പിച്ചിരിക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തില് ഏറെ നാളുകളായി ഇന്ത്യ-ചൈന അതിര്ത്തി സംഘര്ഷങ്ങള് അയവു വരുത്തുന്നതിനായി ഏറെ നാളുകളായി പലവിധ ശ്രമങ്ങള് നടന്നു വരുന്നു. ഇതിന്റെ ഭാഗമായി ഇരു വിഭാഗങ്ങളിലെയും സൈനികരെ വിന്യസിച്ചിരിക്കുന്നത് പിന്മാറ്റി അതിര്ത്തിയില് അയവു വരുത്താന് തീരുമാനമായി.
കോര് കമാന്ഡര്മാര് തമ്മില് കഴിജ്ഞ നവംബര് ആറിന് നടന്ന ചര്ച്ചയില് ഇതിനെപ്പറ്റി വ്യക്തമായ രൂപരേഖ തയ്യാറായിരുന്നു. ചര്ച്ചാ തീരുമാനപ്രകാരം മൂന്നാഴ്ചയ്ക്കുള്ളില് ഘട്ടം ഘട്ടമായി സൈനിക പിന്മാറ്റം ചെയ്യാമെന്ന ധാരണ-കരാര് നടപ്പിലായി. ഇതിന്റെ മുന്നോടിയായി ആദ്യഘട്ടത്തിന്റെ ഭാഗമായി പാംഗോങില് നിന്ന് കവചിത വാഹങ്ങളും മറ്റും യഥാര്ത്ഥ നിയന്ത്രണ രേഖയില് നിന്നും മാറ്റി തുടങ്ങും. ഇന്ത്യന് സൈന്യം ധന് സിങ് ഥാപ പോസ്റ്റിലേക്കും ചൈന ഫിംഗര് എട്ടിന് കിഴക്കുഭാഗത്തേക്കും തങ്ങളുടെ സൈനികരെ പിന്മാറ്റും.
എന്നാല് പാംഗോങ്ങിന് തെക്കുള്ള കുന്നുകളില് നിന്നും ഇന്ത്യന് സൈന്യം പിന്മാറിയാലെ തങ്ങള് മറ്റു കാര്യങ്ങളിലേക്ക് സഹകരിക്കുകയുള്ളൂ എന്ന ചൈനയുടെ കടും പിടുത്തമായിരുന്നു ആദയത്തെ ആറും ഏഴും വട്ട ചര്ച്ചകള് പരാജയപ്പെടാനുണ്ടായ കാരണം. എന്നാല് അവസാന വട്ട ചര്ച്ചയില് ഇക്കാര്യത്തിന് കൃത്യമായ തീരുമാനമായി.
സൗദി: ജിദ്ദ വിമാനത്താവളത്തിൽ നിന്ന് കാണാതായ മലയാളി നഴ്സ് ഫിലോമിനയെ സൗദി പൊലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ട്. വയനാട് സുൽത്താൻ ബത്തേരി…
വെള്ളപ്പൊക്കത്തിനും യാത്രാതടസ്സങ്ങൾക്കും സാധ്യത അയർലണ്ടിന്റെ പടിഞ്ഞാറൻ, വടക്കുപടിഞ്ഞാറൻ, തെക്കൻ മേഖലകളിൽ ശക്തമായ കാറ്റിനും കനത്ത മഴയ്ക്കും സാധ്യതയുള്ളതിനാൽ ഏഴ് കൗണ്ടികളിൽ…
അയർലണ്ടിൽ ശമ്പളക്കരാർ സംബന്ധിച്ച തർക്കം രൂക്ഷമായതോടെ രാജ്യവ്യാപകമായി മൂന്ന് ലക്ഷത്തിലധികം പൊതുമേഖലാ ജീവനക്കാർ പണിമുടക്കിൽ. അധ്യാപകർ, നഴ്സുമാർ, ഡോക്ടർമാർ, സിവിൽ…
ചില സിനിമകൾ കാലം എത്ര കഴിഞ്ഞാലും മനസ്സിൽ നിന്ന് മായില്ല. അതിലെ കഥാപാത്രങ്ങളും പ്രണയനിമിഷങ്ങളും പാട്ടുകളും വീണ്ടും വീണ്ടും ഓർത്തെടുക്കാൻ…
അയർലൻഡിലെ കോർക്കിൽ താമസിക്കുന്ന മലയാളി ടെസി മാത്യു (Tessy Mathew) നിര്യാതയായി. ബാലിവൊലാനിൽ താമസിക്കുന്ന മേക്കാട്ടുകുളം ടോണി ജോസിന്റെ ഭാര്യയായ…
അയർലണ്ടിൽ പൗരത്വം നേടുന്നതിനുള്ള നിയമങ്ങൾ കർശനമാക്കാനുള്ള സർക്കാർ നീക്കത്തിന് പിന്നാലെ പൗരത്വ അപേക്ഷകളിൽ വൻ വർധന. 2026 സെപ്റ്റംബറിൽ മാത്രം…