gnn24x7

ഇന്ത്യ-ചൈന സൈനിക പിന്മാറ്റത്തിന് ധാരണയായി

0
195
gnn24x7

ന്യൂഡല്‍ഹി: ഏറെ മാസങ്ങളായി ഇന്ത്യയും ചൈനയും അതിര്‍ത്തികളില്‍ സംഘര്‍ഷത്തോടെ നില്‍പ്പു തുടങ്ങിയിട്ട്. ഏതു സമയവും പരസ്പരം ഒരു അക്രമണം എന്ന നിയിലാണ് ഇരുരാജ്യങ്ങളും നിലയുറപ്പിച്ചിരിക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തില്‍ ഏറെ നാളുകളായി ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷങ്ങള്‍ അയവു വരുത്തുന്നതിനായി ഏറെ നാളുകളായി പലവിധ ശ്രമങ്ങള്‍ നടന്നു വരുന്നു. ഇതിന്റെ ഭാഗമായി ഇരു വിഭാഗങ്ങളിലെയും സൈനികരെ വിന്യസിച്ചിരിക്കുന്നത് പിന്മാറ്റി അതിര്‍ത്തിയില്‍ അയവു വരുത്താന്‍ തീരുമാനമായി.

കോര്‍ കമാന്‍ഡര്‍മാര്‍ തമ്മില്‍ കഴിജ്ഞ നവംബര്‍ ആറിന് നടന്ന ചര്‍ച്ചയില്‍ ഇതിനെപ്പറ്റി വ്യക്തമായ രൂപരേഖ തയ്യാറായിരുന്നു. ചര്‍ച്ചാ തീരുമാനപ്രകാരം മൂന്നാഴ്ചയ്ക്കുള്ളില്‍ ഘട്ടം ഘട്ടമായി സൈനിക പിന്മാറ്റം ചെയ്യാമെന്ന ധാരണ-കരാര്‍ നടപ്പിലായി. ഇതിന്റെ മുന്നോടിയായി ആദ്യഘട്ടത്തിന്റെ ഭാഗമായി പാംഗോങില്‍ നിന്ന് കവചിത വാഹങ്ങളും മറ്റും യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ നിന്നും മാറ്റി തുടങ്ങും. ഇന്ത്യന്‍ സൈന്യം ധന്‍ സിങ് ഥാപ പോസ്റ്റിലേക്കും ചൈന ഫിംഗര്‍ എട്ടിന് കിഴക്കുഭാഗത്തേക്കും തങ്ങളുടെ സൈനികരെ പിന്മാറ്റും.

എന്നാല്‍ പാംഗോങ്ങിന് തെക്കുള്ള കുന്നുകളില്‍ നിന്നും ഇന്ത്യന്‍ സൈന്യം പിന്മാറിയാലെ തങ്ങള്‍ മറ്റു കാര്യങ്ങളിലേക്ക് സഹകരിക്കുകയുള്ളൂ എന്ന ചൈനയുടെ കടും പിടുത്തമായിരുന്നു ആദയത്തെ ആറും ഏഴും വട്ട ചര്‍ച്ചകള്‍ പരാജയപ്പെടാനുണ്ടായ കാരണം. എന്നാല്‍ അവസാന വട്ട ചര്‍ച്ചയില്‍ ഇക്കാര്യത്തിന് കൃത്യമായ തീരുമാനമായി.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here