gnn24x7

ബഹ്റൈന്‍ മുന്‍ പ്രധാനമന്ത്രി ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫ അന്തരിച്ചു

0
221
gnn24x7

ബെയ്റൂട്ട്, ലെബനന്‍: ഭരണ രാജവംശത്തെ പ്രതിരോധിക്കുകയും എതിര്‍പ്പ് ഇല്ലാതാക്കുകയും ചെയ്ത് അഞ്ച് പതിറ്റാണ്ടോളം ബഹ്റൈന്‍ സര്‍ക്കാരിന്റെ പ്രധാനമന്ത്രിയായി വഹിച്ച പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫ ബുധനാഴ്ച അന്തരിച്ചു. അദ്ദേഹത്തിന് 84 വയസ്സായിരുന്നു.

അമേരിക്കയിലെ മയോ ക്ലിനിക്കില്‍ അദ്ദേഹം മരണത്തിന് കീഴടങ്ങിയെന്ന് സര്‍ക്കാര്‍ നടത്തുന്ന ബഹ്റൈന്‍ വാര്‍ത്താ ഏജന്‍സി ലോകത്തെ അറിയിച്ചു. (ക്ലിനിക്കിന്റെ പ്രധാന കാമ്പസ് മിന്നിലെ റോച്ചെസ്റ്ററിലാണ്.) അദ്ദേഹത്തിന് മുമ്പ് രണ്ട് ഹൃദയാഘാതങ്ങള്‍ വരികയും അതിനു വേണ്ടി ഹൃദയ ശസ്ത്രക്രിയയ്ക്കും വിധേയനായിരുന്നു.

ബഹ്റൈന്റെ മുന്‍ രാജാവിന്റെ സഹോദരനും നിലവിലെ രാജാവായ ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുടെ അമ്മാവനുകൂടിയായ ഖലീഫ രാജകുമാരന്‍, ലോകത്തിലെ ഏറ്റവും കൂടുതല്‍ കാലം പ്രധാനമന്ത്രിയായ വ്യക്തിയായിരുന്നു. 1971 ല്‍ രാജ്യം ബ്രിട്ടനില്‍ നിന്ന് സ്വാതന്ത്ര്യം നേടിയതുമുതല്‍ ബഹ്റൈന്‍ സര്‍ക്കാരിന്റെ ദൈനംദിന കാര്യങ്ങള്‍ നടത്തിയിരുന്ന ഒരു പാരമ്പര്യവാദിയായാണ.് അദ്ദേഹത്തെ സുഹൃത്തുക്കളും ശത്രുക്കളും ഒരുപോലെ ഇഷ്ടപ്പെട്ടിരുന്ന വ്യക്തിത്വമായിരുന്നു.

അദ്ദേഹം പ്രധാനമന്ത്രിയായിരുന്ന വര്‍ഷങ്ങളില്‍ ബഹ്റൈന്‍ സ്ഥിരമായ സാമ്പത്തിക വികസനം അനുഭവിക്കുകയും അമേരിക്കയുമായി അടുത്ത സഖ്യം ഉണ്ടാക്കുകയും ചെയ്തു. പേര്‍ഷ്യന്‍ ഉള്‍ക്കടലില്‍ സൗദി അറേബ്യയ്ക്കും ഖത്തറിനുമിടയില്‍ 15 ദശലക്ഷം ജനങ്ങളുള്ള ഒരു ദ്വീപ് രാഷ്ട്രമായ ബഹ്റൈനില്‍ യുഎസ് നേവിയുടെ അഞ്ചാമത്തെ കപ്പല്‍ ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ട്.

ഖലീഫ രാജകുമാരന്‍ ബഹ്റൈന്‍ ഗവണ്‍മെന്റിന്റെ തലവനായി ദീര്‍ഘകാലം നിന്നു. 2012 ല്‍ അദ്ദേഹത്തോട് ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍, ജര്‍മ്മന്‍ മാസികയായ ഡെര്‍ സ്പീഗലിനോട് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു, ”അതുകൊണ്ട് എന്താണ് പ്രശ്‌നം? ജനാധിപത്യ സംവിധാനങ്ങള്‍ വളരെ വ്യത്യസ്തമാണ്,എന്തുകൊണ്ടാണ് ഞങ്ങള്‍ക്കും വ്യത്യസ്തരാകാന്‍ കഴിയാത്തത്?” അദ്ദേഹം ചോദിച്ചു. അതേ അഭിമുഖത്തില്‍, 2011 ല്‍ പൊട്ടിത്തെറിച്ച ബഹ്റൈന്‍ ഉള്‍പ്പെടെയുള്ള അറബ് വസന്ത പ്രക്ഷോഭങ്ങളെ അദ്ദേഹം ശക്തമായി വിമര്‍ശിച്ചു.

രാജാവിന്റെ മൂത്തമകനായ കിരീടാവകാശി സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ പുതിയ പ്രധാനമന്ത്രിയാകുമെന്ന് ബുധനാഴ്ച വൈകി ബഹ്റൈന്‍ പ്രഖ്യാപിച്ചു. 51 കാരനായ സല്‍മാന്‍ രാജകുമാരന്‍ ബഹ്റൈന്‍ സൈന്യത്തിന്റെ ഡെപ്യൂട്ടി കമാന്‍ഡറാണ്.

1783 മുതല്‍ ബഹ്റൈന്‍ ഭരിച്ച അല്‍-ഖലീഫ രാജവംശത്തിന്റെ മകനായിരുന്നു ഖലീഫ രാജകുമാരന്‍. അദ്ദേഹത്തിന്റെ പിതാവ് ഷെയ്ഖ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ 1942 മുതല്‍ 1961 വരെ ബഹ്റൈന്‍ ഭരിച്ചു. ഖലീഫ രാജകുമാരന്‍ അദ്ദേഹത്തിന്റ പിതാവിന്റെ ഒരു നിഴലുപോലെ തന്നെ അദ്ദേഷത്തിന്റെ അതേ രീതിയില്‍ സര്‍ക്കാരിന്റെ കാര്യങ്ങള്‍ പഠിച്ച് നല്ലൊരു ഭരണാധികാരിയായി അധികാരത്തിലുള്ള കാലത്തോളം ഭരിച്ചിരുന്നു.

ഖലീഫ രാജകുമാരന്റെ സഹോദരന്‍ ഷെയ്ഖ് ഈസ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫ 1961 ല്‍ അധികാരമേറ്റു. സ്വാതന്ത്ര്യലബ്ധിക്കുശേഷം ബഹ്റൈന്റെ അമീറായി തുടര്‍ന്നു. അദ്ദേഹത്തിന്റെ സഹോദരന്‍ നയതന്ത്ര, ആചാരപരമായ രാഷ്ട്രത്തലവനായി സേവനമനുഷ്ഠിക്കുമ്പോള്‍ ഖലീഫ രാജകുമാരന്‍ പ്രധാനമന്ത്രിയായി. സര്‍ക്കാരിനെയും സമ്പദ്വ്യവസ്ഥയെയും മേല്‍നോട്ടം വഹിച്ചു.

1990 കളില്‍ ബഹ്റൈനിലെ ഷിയകള്‍ സാമ്പത്തിക വികസനവും രാഷ്ട്രീയ പരിഷ്‌കാരങ്ങളും ആവശ്യം ശക്തമായതോടെ ആയിരക്കണക്കിന് ആളുകളെ പൂട്ടിയിട്ട് അശാന്തി ശമിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് ഷെയ്ഖ് അല്‍ ഖലീഫ നേതൃത്വം നല്‍കിയ ശക്തനായ ഭരണാധികാരി ആയിരുന്നു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here