റിപ്പോർട്ട് : എബി പൊയ്ക്കാട്ടിൽ
മെൽബൺ: 1976-ൽ സ്ഥാപിതമായ മലയാളീ അസ്സോസിയേഷൻ ഓഫ് വിക്ടോറിയാ (MAV) യുടെ വാർഷിക പൊതുയോഗവും 2022-2023 വർഷങ്ങളിലേക്കുള്ള ഭാരവാഹി തെരഞ്ഞെടുപ്പും 06.02.2022 ഞായറാഴ്ച 3മണി മുതൽ ഡാംഡിനോംഗ് യുണൈറ്റിംഗ് ചർച്ച് ഹാളിൽ വച്ചു നടക്കും. പ്രസിഡൻ്റ് തമ്പി ചെമ്മനം അദ്ധ്യക്ഷത വഹിക്കും. സെക്രട്ടറി മദനൻ ചെല്ലപ്പൻ പ്രവർത്തന റിപ്പോർട്ടും ട്രഷറാർ ഉദയ് ചന്ദ്രൻ വരവു് ചെലവു് കണക്കുകളും അവതരിപ്പിക്കും. തുടർന്ന് തെരഞ്ഞെടുക്കപ്പെടുന്ന വാരണാധികാരിയുടെ നേതൃത്വത്തിൽ പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കും. പൂർണ്ണമായുംകോവിഡു് മാനദണ്ഡങ്ങൾ അനുസരിച്ചു് നടത്തുവാൻ തീരുമാനിച്ചിരിക്കുന്ന പൊതുയോഗത്തിൻ്റേയും, തെരഞ്ഞെടുപ്പു് സംബന്ധമായും ഉള്ള വിശദ വിവരങ്ങൾ എം.എ.വിയുടെ Face book പേജിൽ നിന്നും ലഭിക്കുന്നതാണു്. മറ്റു് അന്വോഷണങ്ങൾക്കും നോമിനേഷൻ ഫോറത്തിനും തമ്പി ചെമ്മനത്തിന്റെ 0423583682 നമ്പറിൽ ബന്ധപ്പെടുക
കോർക്ക്: അയർലണ്ട് സീറോ മലബാർ സഭയുടെ കാറ്റിക്കിസം ഡിപ്പാർട്ട്മെൻ്റ് സംഘടിപ്പിച്ച ബൈബിൾ ക്വിസിൻ്റെ നാഷണൽ ഗ്രാൻ്റ് ഫിനാലെ - ബിബ്ലിയ…
ഗൾഫ് രാജ്യങ്ങളിൽ സംഘർഷാവസ്ഥ തുടരുന്ന സാഹചര്യത്തിൽ ഡബ്ലിനിൽ നിന്നുള്ള നിരവധി വിമാന സർവീസുകൾ ഞായറാഴ്ച റദ്ദാക്കി. Etihad എയർവേയ്സ്, ഖത്തർ…
ആകാശത്തിനു മപ്പുറത്തു ഏതോ ഒരു ലോകത്തു നിന്നാണ് ഇതു വന്നിട്ടുള്ളത്. അങ്ങനെയാണ് കാർന്നോന്മാര് ഞങ്ങളോട്ട പറഞ്ഞുതന്നിട്ടുള്ളത്.എന്തോ അജ്ഞാതമായശക്തി ഇതിനുണ്ടത്രെ. 'ഇത്…
168 രാജ്യങ്ങളിൽ സജീവ സാന്നിധ്യമായി സാമൂഹിക ഇടപെടലുകൾ നടത്തിവരുന്ന വേൾഡ് മലയാളി ഫെഡറേഷന്റെ അയർലന്റ് കോർഡിനേറ്ററായി . അയർലന്റ് മലയാളികൾക്ക്…
ഇതേത്തുടർന്ന് ഇറാനിൽ 40 ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചു. ഏഴ് ദിവസത്തെ അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. ആക്രമണത്തിൽ ഖമനെയിയുടെ മകളും മരുമകനും കൊച്ചുമകനും…
അലബാമ: അമേരിക്കയിലെ അലബാമ സംസ്ഥാനത്ത് അതിതീവ്ര വൈറസ് ബാധയായ അഞ്ചാംപനി (Measles) പടരാൻ സാധ്യതയുണ്ടെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ മുന്നറിയിപ്പ്…