വിക്ടോറിയ: ഒസ്‌ട്രേലിയയിലെ വിക്ടോറിയയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ അതിക്രൂരമായി ലൈംഗികമായി ഉപയോഗിച്ചതിന് ശേഷം അവനെ സെക്‌സ് ടോയ് ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് ആസ്‌ട്രേലിയന്‍ യുവതി കൊലപ്പെടുത്തി. തുടര്‍ന്ന് പിടിയിലായ പതിനെട്ടുകാരി ജെയ്മി ലീ ഡോല്‍ഗേയ്ക്ക് കോടതി ഒന്‍പത് വര്‍ഷത്തെ തടവ് വിധിച്ചു. പ്രവാസികള്‍ക്കിടയില്‍ വലിയ ഞെട്ടലുണ്ടാക്കിയ സംഭവമാണ് ഇത്.
ഇന്ത്യക്കാരനും വിദ്യാര്‍ത്ഥിയുമായ മൗലിന്‍ റാത്തോഡ് ആണ് കൊല്ലെപ്പെട്ടത്. ഇരുവരും ഡെയ്റ്റിംഗ് സൈറ്റുവഴി പരിചയപ്പെടുകയും വലിയ സൗഹൃത്തിലായതുപോലെ പെണ്‍കുട്ടി മൗലിനോട് പെരുമാറുകയും ചെയ്തുവെന്നാണ് അറിയപ്പെടുന്നത്. ബന്ധം വളര്‍ന്നതോടെ മൗലിന്‍ റാത്തോഡ് പറയുന്നതെന്നും താന്‍ ചെയ്തുകൊടുക്കുമെന്നാണ് പ്രതിയായ ജയ്മി ലീ മൗലിനോട് പറഞ്ഞത്. തുടര്‍ന്ന് അവര്‍ തമ്മില്‍ കാണുകയും വളരെ സൗഹൃദമായി പെരുമാറുകയും ചെയ്തു. തുടര്‍ന്ന് ജയ്മി മൗലിനെ തന്റെ വീട്ടിലേക്ക് ക്ഷണിക്കുകയും നല്ല സൗഹൃദം കാണിച്ച ജെയ്മിയോടൊപ്പം സന്തോഷത്തോടെ മൗലിന്‍ റാത്തോഡ് പോവുകയും ചെയ്തു.
തുടര്‍ന്ന് മൗലിനെ തന്റെ കിടപ്പറയിലേക്ക് ജെയ്മി ലി സ്വാഗതം ചെയ്തു. നേരത്തെ മൗലിന്‍ ആവശ്യപ്പെട്ടതെല്ലാം അവര്‍ ചെയ്തു കൊടുത്തു. തുടര്‍ന്ന് അവര്‍ തമ്മില്‍ ദീര്‍ഘനേരം ലൈംഗി ബന്ധത്തില്‍ ഏര്‍പ്പെട്ടു. തുടര്‍ന്ന് അവര്‍ കിടപ്പറിയില്‍ വച്ച് ലൈംഗിക ടോയ് എടുക്കുകയും അതുപയോഗിച്ച് മൗലിനെ ശ്വാസം മുട്ടിക്കാന്‍ ശ്രമിക്കുകയും ചെയ്തു. തുടക്കത്തില്‍ അതൊരു തമാശയാണെന്ന് മൗലിന്‍ വിചാരിച്ചു. എന്നാല്‍ അല്‍പസമയത്തിനുള്ള മൗലിന്‍ റാത്തോഡ് ബോധരഹിതനായി കിടക്കയിലേക്ക് മറിഞ്ഞു വിണു.
ജെയ്മി ലീ ഡോല്‍ഗേയ് തന്നെയാണ് ഉടനെ പോലീസിനെ വിവരം അറിയിച്ചത്. തല്‍സമയത്ത് പാഞ്ഞെത്തിയ പോലീസ് മൗലിനെ ആശുപത്രിയിലെത്തിക്കുവാനുള്ള ശ്രമം നടത്തിയെങ്കിലും മൗലിന്‍ റാത്തോഡ് മരിക്കുകയാണുണ്ടായത്. തുടര്‍ന്ന് താന്‍ മനപ്പൂര്‍വ്വം ഇതൊക്കെ ചെയ്തുവെന്ന് ജെയ്മി ലീ പോലീസിനോട് വിശദമായി വിവരിച്ചു പറഞ്ഞു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ജെയ്മി ലീ ക്ക് ചെറുപ്പത്തില്‍ തന്നെ അതിക്രൂരമായ ലൈംഗിക പരാക്രമങ്ങള്‍ നേരിടേണ്ടി വന്നിരുന്നുവെന്നും അതിനായി അവര്‍ ചികിത്സകള്‍ തേടിയിരുന്നുവെന്നും തന്മൂലം അവര്‍ മാനസികമായി അസംന്തുലിതാവസ്ഥയിലുള്ള വ്യക്തിയാണെന്നും ഇതിന് മുന്‍പ് ഉദ്ദേശ്യം 14 തവണയെങ്കിലും അവര്‍ സ്വയം മരിക്കുവാനുള്ള ശ്രമങ്ങള്‍ നടത്തിയിരുന്നുവെന്നും പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി.
സെർവിക്കൽ ക്യാൻസറിനുള്ള പരിശോധനകൾ വീട്ടിൽ തന്നെ ചെയ്യാവുന്ന സെർവിക്കൽ സ്മിയർ പരിശോധനകൾ HSE ആരംഭിക്കുന്നു. സെർവിക്സിലെ പ്രീ-കാൻസറസ് സെൽ മാറ്റങ്ങളും…
മോഹൻലാലിൻ്റെ മകൾ വിസ്മയാ മോഹൻലാലിനെ നായികയാക്കി ജൂഡ് ആൻ്റെണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം നവംബർ…
ബ്ലാഞ്ചാർഡ്‌സ്‌ടൗൺ സെന്ററിന്റെ 7,000 കാർ പാർക്കിംഗ് സ്ഥലങ്ങളിൽ ചാർജുകളും നിയന്ത്രണങ്ങളും ഏർപ്പെടുത്തണമെന്ന ഉടമകളുടെ അപേക്ഷയ്‌ക്കെതിരെ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ…
താരകപ്രൊഡക്ഷൻസിൻ്റെ ബാനറിൽ കിരൺ നാരായണൻ സംവിധാനം ചെയ്യുന്ന "റിവോൾവർ റിങ്കോ" എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പ്രശസ്ത താരങ്ങളായ ദുൽഖർ സൽമാൻ,…
ലിമെറിക്ക്: ലിമെറിക്കിൽ പീസ് കമ്മീഷണറായി ജോജോ ദേവസിയെ സർക്കാർ നിയമിച്ചു.അയര്‍ലണ്ടിലെ ലിമെറിക്കിൽ താമസിക്കുന്ന കൊരട്ടി,തിരുമുടിക്കുന്ന് ചിറയ്ക്കൽ ദേവസ്സി-ത്രേസ്യ ദമ്പതികളുടെ മകനായ…
അനധികൃത കുടിയേറ്റം തടയാനുള്ള കർശന നീക്കങ്ങളുമായി യു.കെ സർക്കാർ. അനധികൃത ബോട്ടുകളിലും മറ്റും രാജ്യത്തെത്തുന്ന അഭയാർത്ഥികൾക്ക് സ്ഥിര താമസ അനുമതി…