മെൽബൺ: ഒമാനിലെ ഇന്ത്യൻ എംബസിക്ക് വേണ്ടി ചിത്രങ്ങൾ വരയ്ക്കാൻ ആർട്ടിസ്റ് സേതുനാഥ് പ്രഭാകർ. ഒമാൻ സുൽത്താൻ ഖാബൂസ് വിവിധ ഇന്ത്യൻ നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയുടെ ദൃശ്യങ്ങൾ ക്യാൻവാസിൽ പകർത്താനാണ് ഒമാനിലെ ഇന്ത്യൻ എംബസി, ഓസ്ട്രേലിയയിൽ അറിയപ്പെടുന്ന ചിത്രകാരനും മലയാളിയുമായ സേതുനാഥ് നോട് അഭ്യർത്ഥിച്ചത്.അഞ്ചു വർഷങ്ങൾക്ക് മുമ്പ്, മസ്കറ്റിൽ സോളോ ചിത്രപ്രദർശനം നടക്കുന്ന അവസരത്തിൽ, അന്നത്തെ ഇന്ത്യൻ അംബാസ്സിഡർ ആയിരുന്ന, ഇന്ദ്രമണി പാണ്ഡേയ് യുടെ അഭ്യർത്ഥന പ്രകാരം കുറച്ചു ചിത്രങ്ങൾ ചെയ്തിരുന്നു. ഇപ്പോൾ വീണ്ടും, അതിന്റെ തുടർച്ചയായി, ഇപ്പോഴത്തെ അംബാസ്സിഡർ ആയ അമിത് നാരഗ് ന്റെ അഭ്യർത്ഥന പ്രകാരം രണ്ട് ചിത്രങ്ങൾ കൂടി വരച്ചു. എല്ലാ ചിത്രങ്ങളും ഒമാനിലെ ഇന്ത്യൻ എംബസിയുടെ പ്രധാന അതിഥി ഹാളിൽ സ്ഥിരമായി പ്രദർശിപ്പിച്ചിരിക്കുന്നു.
ഒക്ടോബർ 3ന്, ഗാന്ധി ജയന്തിയോടനുബന്ധിച്ച് നടന്ന, ചിത്രങ്ങളുടെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാൻ സേതുനാഥ് പ്രത്യേകം ക്ഷണിക്കപെടുകയും ചെയ്തു.ഇന്ത്യൻ അംബാസ്സിഡർ അമിത് നാരഗ് ന്റെ സാന്നിധ്യത്തിൽ ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. വ്യവസായ പ്രമുഖൻ Khimji Ramdas അടക്കം ഒമാനിലെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.ഇത്തരം ഒരു ചിത്ര പരമ്പര ചെയ്യാനും അതിന്റെ ഉദ്ഘാടന വേളയിലും തന്നെ ക്ഷണിച്ചതിൽ സന്തോഷവും അഭിമാനവും ഉണ്ടെന്ന് സേതുനാഥ് പറഞ്ഞു.വിക്ടോറിയൻ പാർലമെന്റിൽ നടത്തിയ ചിത്രപ്രദർശനം, ഒമാനിൽ നിന്നുള്ള ഈ ക്ഷണത്തിന് പിന്നിൽ ഉണ്ടെന്നുള്ള വസ്തുത, ഓസ്‌ട്രേലിയയുടെ മണ്ണിൽ ജീവിക്കുമ്പോൾ അഭിമാനകരമാണെന്നും സേതുനാഥ് അഭിപ്രായപ്പെട്ടു.
റിപ്പോർട്ട് : എബി പൊയ്ക്കാട്ടിൽ
കോർക്ക്: അയർലണ്ട് സീറോ മലബാർ സഭയുടെ കാറ്റിക്കിസം ഡിപ്പാർട്ട്മെൻ്റ് സംഘടിപ്പിച്ച ബൈബിൾ ക്വിസിൻ്റെ നാഷണൽ ഗ്രാൻ്റ് ഫിനാലെ - ബിബ്ലിയ…
ഗൾഫ് രാജ്യങ്ങളിൽ സംഘർഷാവസ്ഥ തുടരുന്ന സാഹചര്യത്തിൽ ഡബ്ലിനിൽ നിന്നുള്ള നിരവധി വിമാന സർവീസുകൾ ഞായറാഴ്ച റദ്ദാക്കി. Etihad എയർവേയ്സ്, ഖത്തർ…
ആകാശത്തിനു മപ്പുറത്തു ഏതോ ഒരു ലോകത്തു നിന്നാണ് ഇതു വന്നിട്ടുള്ളത്. അങ്ങനെയാണ് കാർന്നോന്മാര് ഞങ്ങളോട്ട പറഞ്ഞുതന്നിട്ടുള്ളത്.എന്തോ അജ്ഞാതമായശക്തി ഇതിനുണ്ടത്രെ. 'ഇത്…
168 രാജ്യങ്ങളിൽ സജീവ സാന്നിധ്യമായി സാമൂഹിക ഇടപെടലുകൾ നടത്തിവരുന്ന വേൾഡ് മലയാളി ഫെഡറേഷന്റെ അയർലന്റ് കോർഡിനേറ്ററായി . അയർലന്റ് മലയാളികൾക്ക്…
ഇതേത്തുടർന്ന് ഇറാനിൽ 40 ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചു. ഏഴ് ദിവസത്തെ അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. ആക്രമണത്തിൽ ഖമനെയിയുടെ മകളും മരുമകനും കൊച്ചുമകനും…
അലബാമ: അമേരിക്കയിലെ അലബാമ സംസ്ഥാനത്ത് അതിതീവ്ര വൈറസ് ബാധയായ അഞ്ചാംപനി (Measles) പടരാൻ സാധ്യതയുണ്ടെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ മുന്നറിയിപ്പ്…