gnn24x7

ഓസ്ട്രേലിയൻ മലയാളികൾക്ക് ഇത്‌ അഭിമാന നിമിഷം; ഒമാനിലെ ഇന്ത്യൻ എംബസിക്ക് വേണ്ടി ചിത്രങ്ങൾ വരയ്ക്കാൻ ആർട്ടിസ്റ് സേതുനാഥ് പ്രഭാകർ

0
207
gnn24x7

മെൽബൺ: ഒമാനിലെ ഇന്ത്യൻ എംബസിക്ക് വേണ്ടി ചിത്രങ്ങൾ വരയ്ക്കാൻ ആർട്ടിസ്റ് സേതുനാഥ് പ്രഭാകർ. ഒമാൻ സുൽത്താൻ ഖാബൂസ് വിവിധ ഇന്ത്യൻ നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയുടെ ദൃശ്യങ്ങൾ ക്യാൻവാസിൽ പകർത്താനാണ് ഒമാനിലെ ഇന്ത്യൻ എംബസി, ഓസ്ട്രേലിയയിൽ അറിയപ്പെടുന്ന ചിത്രകാരനും മലയാളിയുമായ സേതുനാഥ് നോട്‌ അഭ്യർത്ഥിച്ചത്.അഞ്ചു വർഷങ്ങൾക്ക് മുമ്പ്, മസ്കറ്റിൽ സോളോ ചിത്രപ്രദർശനം നടക്കുന്ന അവസരത്തിൽ, അന്നത്തെ ഇന്ത്യൻ അംബാസ്സിഡർ ആയിരുന്ന, ഇന്ദ്രമണി പാണ്ഡേയ് യുടെ അഭ്യർത്ഥന പ്രകാരം കുറച്ചു ചിത്രങ്ങൾ ചെയ്തിരുന്നു. ഇപ്പോൾ വീണ്ടും, അതിന്റെ തുടർച്ചയായി, ഇപ്പോഴത്തെ അംബാസ്സിഡർ ആയ അമിത് നാരഗ് ന്റെ അഭ്യർത്ഥന പ്രകാരം രണ്ട് ചിത്രങ്ങൾ കൂടി വരച്ചു. എല്ലാ ചിത്രങ്ങളും ഒമാനിലെ ഇന്ത്യൻ എംബസിയുടെ പ്രധാന അതിഥി ഹാളിൽ സ്ഥിരമായി പ്രദർശിപ്പിച്ചിരിക്കുന്നു.

ഒക്ടോബർ 3ന്, ഗാന്ധി ജയന്തിയോടനുബന്ധിച്ച് നടന്ന, ചിത്രങ്ങളുടെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാൻ സേതുനാഥ് പ്രത്യേകം ക്ഷണിക്കപെടുകയും ചെയ്തു.ഇന്ത്യൻ അംബാസ്സിഡർ അമിത് നാരഗ് ന്റെ സാന്നിധ്യത്തിൽ ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. വ്യവസായ പ്രമുഖൻ Khimji Ramdas അടക്കം ഒമാനിലെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.ഇത്തരം ഒരു ചിത്ര പരമ്പര ചെയ്യാനും അതിന്റെ ഉദ്ഘാടന വേളയിലും തന്നെ ക്ഷണിച്ചതിൽ സന്തോഷവും അഭിമാനവും ഉണ്ടെന്ന് സേതുനാഥ് പറഞ്ഞു.വിക്ടോറിയൻ പാർലമെന്റിൽ നടത്തിയ ചിത്രപ്രദർശനം, ഒമാനിൽ നിന്നുള്ള ഈ ക്ഷണത്തിന് പിന്നിൽ ഉണ്ടെന്നുള്ള വസ്തുത, ഓസ്‌ട്രേലിയയുടെ മണ്ണിൽ ജീവിക്കുമ്പോൾ അഭിമാനകരമാണെന്നും സേതുനാഥ് അഭിപ്രായപ്പെട്ടു.

റിപ്പോർട്ട് : എബി പൊയ്ക്കാട്ടിൽ

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here