യു.എ.ഇ: ആശങ്കകള്‍ക്കും പ്രതിസന്ധികള്‍ക്കും വിരാമമിട്ടുകൊണ്ട് ഇന്ന് ദുബായില്‍ ക്രിക്കറ്റ് മാമാങ്കത്തിന് ആദ്യപന്ത് ഉയരുന്നു. ദുബായിലെ ഇന്ത്യയുടെ തന്നെ അഭിമാനമെന്ന് പറയപ്പെടുന്ന ‘പണച്ചാക്കുകളുടെ ‘ കളി എന്ന ഓമനപേരില്‍ അറിയപ്പെടുന്ന ഇന്ത്യന്‍ പ്രീമിയറിന് തുടക്കമാവുന്നു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും മത്സരം നടക്കുകയെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. നിലവിലുള്ള ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സും റണ്ണറപ്പായ ചെന്നൈ സൂപ്പര്‍ കിങ്‌സും ആദ്യമത്സരത്തില്‍ ഏറ്റുമുട്ടുന്നതോടെ ക്രിക്കറ്റ് മാമാങ്കത്തിന് തിരശീല യു.എ.ഇയില്‍ ഉയരും.
കോവിഡ് പശ്ചാത്തലം നിലനില്‍ക്കേ കാണികളെ പ്രവേശിപ്പിക്കില്ലെന്നാണ് തീരുമാനം. എന്നാല്‍ കളി കുറച്ചു കഴിയുമ്പോള്‍ ഒരു 30 ശതമാനം ആളുകളെയെങ്കിലും പ്രവേശിപ്പിക്കാമോ എന്ന കാര്യത്തില്‍ ചിന്തിക്കുന്നുവെന്നും അസോസിയേഷന്‍ പ്രസ്താവിച്ചു. ഇന്ന് അബുദാബിയിലെ ഷെയ്ക്ക് സയ്യിദ് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം വൈകിട്ട് 7.30 മുതലാണ് മത്സരം ആരംഭിക്കുക.
കോവിഡില്‍ നിന്നും താരങ്ങളെ സംരക്ഷിക്കുന്നതിനായി പ്രത്യേകം സജ്ജീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. താരങ്ങള്‍ക്കായി ബയോ സെക്യൂര്‍ ബബിള്‍ എന്ന രീതി ഉള്‍പ്പെടുത്തി. ഇതുപ്രകാരം ഈ ബബിളിന് അകത്തുള്ളവരുമായി മാത്രമെ താരങ്ങള്‍ക്ക് സമ്പര്‍ക്കം അനുവദിക്കുകയുള്ളൂ. ഓരോ ടീമിനും മത്സരം കഴിയുന്നതുവരെ അനുവദിക്കപ്പെട്ട സ്ഥലങ്ങളിലൂടെ മാത്രമെ യാത്ര ചെയ്യുവാനോ പെരുമാറുവാനോ സാധ്യമാവുകയുള്ളൂ. ഓരോ ദിവസവും കോവിഡ് ടെസ്റ്റുകളും നടത്തുവാനുള്ള സംവിധാനം തയ്യാറായിക്കഴിഞ്ഞു.
നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…
ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…