gnn24x7

കോവിഡ് പശ്ചാത്തലം നിലനിര്‍ത്തി ഐ.പി.എല്ലിന് ഇന്ന് തുടക്കം

0
486
gnn24x7

യു.എ.ഇ: ആശങ്കകള്‍ക്കും പ്രതിസന്ധികള്‍ക്കും വിരാമമിട്ടുകൊണ്ട് ഇന്ന് ദുബായില്‍ ക്രിക്കറ്റ് മാമാങ്കത്തിന് ആദ്യപന്ത് ഉയരുന്നു. ദുബായിലെ ഇന്ത്യയുടെ തന്നെ അഭിമാനമെന്ന് പറയപ്പെടുന്ന ‘പണച്ചാക്കുകളുടെ ‘ കളി എന്ന ഓമനപേരില്‍ അറിയപ്പെടുന്ന ഇന്ത്യന്‍ പ്രീമിയറിന് തുടക്കമാവുന്നു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും മത്സരം നടക്കുകയെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. നിലവിലുള്ള ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സും റണ്ണറപ്പായ ചെന്നൈ സൂപ്പര്‍ കിങ്‌സും ആദ്യമത്സരത്തില്‍ ഏറ്റുമുട്ടുന്നതോടെ ക്രിക്കറ്റ് മാമാങ്കത്തിന് തിരശീല യു.എ.ഇയില്‍ ഉയരും.

കോവിഡ് പശ്ചാത്തലം നിലനില്‍ക്കേ കാണികളെ പ്രവേശിപ്പിക്കില്ലെന്നാണ് തീരുമാനം. എന്നാല്‍ കളി കുറച്ചു കഴിയുമ്പോള്‍ ഒരു 30 ശതമാനം ആളുകളെയെങ്കിലും പ്രവേശിപ്പിക്കാമോ എന്ന കാര്യത്തില്‍ ചിന്തിക്കുന്നുവെന്നും അസോസിയേഷന്‍ പ്രസ്താവിച്ചു. ഇന്ന് അബുദാബിയിലെ ഷെയ്ക്ക് സയ്യിദ് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം വൈകിട്ട് 7.30 മുതലാണ് മത്സരം ആരംഭിക്കുക.

കോവിഡില്‍ നിന്നും താരങ്ങളെ സംരക്ഷിക്കുന്നതിനായി പ്രത്യേകം സജ്ജീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. താരങ്ങള്‍ക്കായി ബയോ സെക്യൂര്‍ ബബിള്‍ എന്ന രീതി ഉള്‍പ്പെടുത്തി. ഇതുപ്രകാരം ഈ ബബിളിന് അകത്തുള്ളവരുമായി മാത്രമെ താരങ്ങള്‍ക്ക് സമ്പര്‍ക്കം അനുവദിക്കുകയുള്ളൂ. ഓരോ ടീമിനും മത്സരം കഴിയുന്നതുവരെ അനുവദിക്കപ്പെട്ട സ്ഥലങ്ങളിലൂടെ മാത്രമെ യാത്ര ചെയ്യുവാനോ പെരുമാറുവാനോ സാധ്യമാവുകയുള്ളൂ. ഓരോ ദിവസവും കോവിഡ് ടെസ്റ്റുകളും നടത്തുവാനുള്ള സംവിധാനം തയ്യാറായിക്കഴിഞ്ഞു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here